⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3064

?54?

പക്ഷെ ആ വയസ്സൻ നിസഹായനായിരുന്നു…..

‘””” മഹാദേവാ………
അവളെ കാത്തുകൊള്ളണമേ…….'”””

ദേവരാജ വർമ്മ കണ്ണുകളടച്ചു മനമുരുകി പ്രാർത്ഥിച്ചു………

???????????

നാളുകൾ കടന്നുപോയി……

നന്ദുവിന് അച്ചുവിൽ ഉള്ള ധാരണകൾ എല്ലാം പാടെ മാറിയിരുന്നു…..
എന്നാൽ അവളുടെ ഭാഗത്തുനിന്നും യാതൊരു അനക്കവും ഇല്ലാതെ ആയിരുന്നു…..

. സംഗതി അവനെ വളക്കുവാനുള്ള ഇന്ദുവിന്റെ ടിപ്സ് ആണെങ്കിൽ കൂടി നന്ദുവിന് അത് നല്ല രീതിയിൽ വേദന പകർന്നിരുന്നു…..

ഒന്ന് അവളോട് പോയി സംസാരിക്കുവാൻ  നന്ദു അതിയായി ആഗ്രഹിച്ചു….. പക്ഷെ എന്തുകൊണ്ടോ അവനതിനു സാധിച്ചില്ല എന്നതാണ് സത്യം…..

തന്നെ കണ്ടാൽ ഒരു സെക്കന്റ്‌ പോലും അടുത്തുനിന്നും മാറാത്ത അച്ചു ഇതാ കണ്ടെന്നു പോലും നടിക്കാതെ തേരാ പരാ  നടക്കുകയാണ്…..

ഓർക്കുമ്പോൾ വല്ലാത്ത വിഷമം തോന്നി…..
ഇത്ര നാൾ അവളുടെ വില എന്തെന്ന് താൻ തിരിച്ചറിഞ്ഞിരുന്നില്ല….. എന്നാൽ ഇന്ന് അത് ആരെക്കാളും നന്നായി മനസ്സിലാക്കുവാനുള്ള നല്ല ബുദ്ധി അവന് ഉണ്ടായി തുടങ്ങിയിരുന്നു…..

പഴയ പോലെത്തന്നെ  ഇന്ദ്രൻ കൂടെ തന്നെയുണ്ട് എപ്പോഴും ……
അവനോട് ഈ കാര്യം തുറന്ന് പറഞ്ഞാലോ എന്നും പല തവണ നന്ദു ആലോചിച്ചു…….

പക്ഷെ അതിനും അവന് സാധിച്ചില്ല….
പലപ്പോഴും അവനെ കണ്ടില്ല എന്ന് നടിച്ച് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന അച്ചുവിനെ നോക്കി അവൻ നേരം തള്ളി നീക്കി……

ഇന്ദ്രന്റെ കൂടെ ബൈക്കിലൂടെ പുറത്തൊക്കെ പോകുമ്പോളും ആ മനസ്സിൽ വീട്ടിലേക്കൊന്ന് പോകണമെന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നള്ളൂ……

കാരണം അവളെ കാണാത്ത ഒരു മിനിറ്റ് പോലും ശ്വാസം മുട്ടും പോലെ തോന്നി തുടങ്ങി നന്ദുവിനു……

ഇങ്ങനെ 6 ദിനങ്ങൾ കഴിഞ്ഞുപോയി……
ഈ ആറ് ദിവസവും അച്ചു അവനെയൊന്ന് നോക്കിയിട്ട് പോലുമില്ലായിരുന്നു….. ഇത് എത്ര നാൾ ഇങ്ങനെ മുന്നോട്ട് പോകുമെന്ന് അറിയുവാൻ അവനും കാത്തുനിന്നു……

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.