⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3064

?53?

പാറു തന്റെ ഉറച്ച തീരുമാനം മുത്തശ്ശനേ അറിയിച്ചു….. അദ്ദേഹത്തിന്റെ മുഖത്ത് ആ സമയം ഒരു പുഞ്ചിരി വിടർന്നിരുന്നു……

‘”” അപ്പോൾ ഇനിമുതൽ ഇന്ദു ഈ വീട്ടിലെ ഒരാൾ ആണ്……
എന്റെ കൊച്ചുമോൾ……..'””

മുത്തശ്ശൻ സന്തോഷത്തോടെ പറഞ്ഞു….. അത് കേട്ടപ്പോൾ പാറുവിന്റെ ഉള്ളിൽ ആനന്ദത്തിന്റെ ഒരു അഗ്നി പർവതം തന്നെ പൊട്ടി….. അവൾ അദ്ദേഹത്തെ ദൈവത്തെ തൊഴും പോലെ തൊഴുതു…… ആ കണ്ണിലൂടെ രണ്ടിട്ട് കണ്ണുനീർ പുറത്തേക്ക് ചാടിയിരുന്നു…..
മുത്തശ്ശനത് തുടച്ചു കൊടുത്തു……

‘””” എന്തിനാ മോളെ നീ ഇങ്ങനെ കരയുന്നത്…..
ഒരു ജന്മം കരയാനുള്ളത് കരഞ്ഞു തീർത്തില്ലേ……ഇനി സന്തോഷമായി ജീവിക്ക്……..'”””

മുത്തശ്ശൻ പറഞ്ഞു……

‘””” ഏയ്……
ഇത് സന്തോഷത്തിന്റെ കണ്ണുനീർ ആണ് മുത്തശ്ശ……… എത്ര കാലം എന്ന് എണ്ണിക്കഴിഞ്ഞ ഞങ്ങൾക്ക് ഒരു ജീവിതം തന്നില്ലേ….. അത് മതി……'”””

പാറു സന്തോഷത്തോടെ പറഞ്ഞു……

‘”” ജീവിതം ഇന്ദുവിനു മാത്രമല്ലെ ലഭിച്ചള്ളൂ……
നീ ഇപ്പോളും ഒറ്റയാണ്…….'””

മുത്തശ്ശൻ പറഞ്ഞു…….

‘””” എനിക്ക് കല്യാണം എന്നൊരു ആലോചന ഇല്ല മുത്തശ്ശ……. ഒരു ലക്ഷ്യം ഇല്ലാത്ത ജീവിതമാണ്….. എന്തിനെന്നു പോലും അറിയാതെ…….'”””

പാറു പറഞ്ഞു…….

‘””” പാർവതി…….
ഇവിടെ ജനിച്ചു വീഴുന്ന ഓരോ മനുഷ്യനും ഓരോ ലക്ഷ്യങ്ങൾ ദൈവം നൽകിയിട്ടുണ്ട്…..
പക്ഷെ അവനത് അറിയുന്നില്ല…..
ലക്ഷ്യങ്ങൾ അനുഭവിച്ചറിയുകയാണ് വേണ്ടത്…… നിനക്കും ഈ ലോകത്ത് ചില ലക്ഷ്യങ്ങൾളുണ്ട്…… അത് സമയമാവുമ്പോൾ നിനക്കരികിലേക്ക് എത്തും…….'””

മുത്തശ്ശൻ ഒരു ചെറു ചിരിയോടെ പറഞ്ഞു….. പക്ഷെ അവൾക്കൊന്നും മനസ്സിലായിരുന്നില്ല…..

‘”””” മുത്തശ്ശ….. ഞാനെന്നാ പൊയ്ക്കോട്ടേ……??'””

പാറു ചോദിച്ചു….. അതിനദ്ധേഹം ഒരു ചെറു ചിരിയോടെ സമ്മതം നൽകി…… അവൾ പോകുന്നത് മുത്തശ്ശൻ കണ്ണെടുക്കാതെ നോക്കി നിന്നു….. അദ്ദേഹത്തിന് കാണമായിരുന്നു……
അവൾക്ക് പിന്നാലെ അദൃശ്യനായി പിന്തുടരുന്ന മരണമെന്ന കാലനെ……

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.