⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3064

?52?

മുത്തശ്ശനൊന്ന് പറഞ്ഞു നിർത്തി……

‘””” ഇന്ദ്രൻ ഇങ്ങനൊരു കുടുംബ രഹസ്യത്തെ പറ്റി സൂചിപ്പിച്ചിരുന്നു മുത്തശ്ശ…….
പക്ഷെ എന്തിനാണ് എന്നോടിത് പറയുന്നത്….. ഞാൻ അതിന് അർഹത അല്ലല്ലോ……..'””

പാറു ചോദിച്ചു…….

‘””” അല്ലാതിരിക്കാം….. പക്ഷെ നീയിത് അറിയണം…..
കാരണം നാളെ രാഗേന്തു എന്ന നിന്റെ സഹോദരി അബദ്ധവശാൽ പോലും ഈ രഹസ്യങ്ങൾ പുറത്ത് ഒരാളോട് പറഞ്ഞാൽ അതിൻ ഫലം മരണമായിരിക്കും……'”””

മുത്തശ്ശൻ പറഞ്ഞു….. അത് കേട്ടതും പാറുവൊന്ന് നടുങ്ങിപ്പോയി….. അവൾ അമ്പരപ്പോടെ അദ്ദേഹത്തെ നോക്കി……

‘””” മോള്‌ വിചാരിക്കും പോലെ അവളെ ഞങ്ങൾ കൊല്ലുമെന്നല്ല……
സ്നേഹം നൽകിയവരെ ഇല്ലാതാക്കുവാൻ ശ്രീകുലത്തുകാർക്ക് സാധിക്കില്ല…..
പക്ഷെ ഈ രഹസ്യം പുറത്തുള്ള ഒരാൾ അറിയുക എന്നാൽ അത് കൊടും ചതിയാണ്…… അങ്ങനെ വന്നാൽ ഞങ്ങളുടെ പരദേവതകൾ തന്നെ അവളെ ഇല്ലാതെയാക്കും…..
കാരണം  ആ രഹസ്യം അത്ര പ്രാധാന്യം ഏറിയവ ആണ്……..
അതുകൊണ്ട് ഞാൻ പറയുകയാണ്…..
ഇന്ദു ഇങ്ങനൊരു ചതി ഈ കുടുംബത്തോടു കാണിക്കില്ല എന്ന് മോൾക്ക് ഉറപ്പുണ്ടെങ്കിൽ മാത്രം നമുക്കീ ആലോചനയുമായി മുന്നോട്ട് പോകാം…… ‘”””

മുത്തശ്ശൻ പറഞ്ഞു….. പാറുവിനു അൽപ സമയം ഒന്നും തന്നെ ഉരിയാടുവാൻ സാധിച്ചില്ല….. അവളുടെ ഉള്ളിൽ തന്റെ അനിയത്തിയെയും അവൾ അനുഭവിച്ച യാദനകളും ഒരു സിനിമ പോലെ മിന്നി മറയുവാൻ തുടങ്ങി…….

‘””” മോളൊന്നും പറഞ്ഞില്ല……..'”””

അവളുടെ മറുപടിയൊന്നും കാണാതെ വന്നപ്പോ മുത്തശ്ശൻ ചോദിച്ചു….

അവൾ അദ്ദേഹത്തെയൊന്ന് നോക്കി……

‘””” മുത്തശ്ശ…….
എനിക്കറിയില്ല നിങ്ങൾ ഇങ്ങനെ നിധി പോലെ കൊണ്ടുനടക്കുന്ന ആ രഹസ്യം എന്തെന്ന്……
പക്ഷെ ഒന്നുറപ്പുണ്ട്……
എന്റെ മോള്‌ അറിഞ്ഞുകൊണ്ട് ഒരിക്കലും നിങ്ങളെ ചതിക്കില്ല…….
അവൾ ആഗ്രഹിച്ച ജീവിതമാണിത്……
ഇതിനു ഞാൻ എതിര് നിൽക്കില്ല…….'”””

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.