⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3064

?51?

പാറു പറഞ്ഞു…….

‘””” വിഷയം ഇന്ദു തന്നെയാണ്……
അവളുടെയും ഇന്ദ്രന്റെയും കാര്യം നീട്ടി വക്കുന്നതിൽ എനിക്ക് താല്പര്യം ഇല്ല…. അപ്പോൾ ഉടൻ അതിനൊരു തീരുമാനം ഉണ്ടാവും…. അവളുടെ ചേച്ചിയെന്ന നിലക്കും…. അവളെ വളർത്തിയ വളർത്തമ്മ എന്ന നിലക്കും മോൾക്ക് എതിർപ്പ് വല്ലതും ഉണ്ടോ…….???'”””

അദ്ദേഹം തുറന്ന് ചോദിച്ചു…….

‘””” എനിക്ക് എന്ത് എതിർപ്പ് വരാനാ മുത്തശ്ശ…… എന്റെ ഇന്ദുന്റെ ഭാഗ്യമല്ലേ…..'””

പാറു സന്തോഷത്തോടെ പറഞ്ഞു……

‘””” ഹ്മ്മ്……
കാര്യം എനിക്ക് നിങ്ങളെ പറ്റി എല്ലാം അറിയാമെങ്കിലും ഈ കുടുംബത്തെ കുറിച്ചും…. ഞങ്ങളുടെ പരമ്പരയുടെ രഹസ്യത്തെ കുറിച്ചും….. ഇവിടെ ജനിച്ചവരുടെ ലക്ഷ്യങ്ങളെ കുറിച്ചും ഒന്നും നിങ്ങൾക്ക് അറിയില്ല……
നിങ്ങൾ രണ്ടുപേരും കണ്ടത് ഈ വീട്ടിൽ ജീവിക്കുന്നവരുടെ സ്നേഹവും സ്വഭാവങ്ങളും മാത്രമാണ്……
അതിനെല്ലാം അപ്പുറം…..
ശ്രീകുലം എന്ന തറവാടിന് വേറെ പല സത്യങ്ങൾ ഉണ്ട്……. ആ സത്യങ്ങൾക്ക് ചോരയുടെ മണമാണ് മോളെ…….'”””

മുത്തശ്ശനത് പറഞ്ഞത് കേട്ടപ്പോൾ പാറുവൊന്ന് ഞെട്ടി……അവൾക്ക് മനസ്സിലായില്ല….. ഈ കുടുംബത്തിൽ എന്താണ് ഇത്ര വലിയ രഹസ്യമെന്ന്……

‘””” എന്താ മുത്തശ്ശ ഈ പറയുന്നത്……
എനിക്കൊന്നും മനസ്സിലാവുന്നില്ല……'””

പാറു ചോദിച്ചു……

‘””” മോളോട് എല്ലാം പറയണമെന്നുണ്ട്……
പക്ഷെ അത് സാധിക്കില്ല…..
ശ്രീകുലത്തെ രഹസ്യങ്ങൾ നൂറ്റാണ്ടുകൾ പഴക്കമുള്ളവയാണ്….. അത് അറിയുവാൻ ഈ വീട്ടിൽ ഉള്ളവർക്ക് മാത്രമേ അർഹതയുള്ളൂ……
പാറു മോളുടെ അനിയത്തി ഇന്ദ്രനെ വിവാഹം കഴിക്കുന്നതിലൂടെ അതിന് അർഹയായി തീരും….. പക്ഷെ അതിനും ചില രഹസ്യ വശങ്ങൾ ഉണ്ട്…..
രഹസ്യങ്ങൾ പുതു തലമുറക്ക് കൈമാറുവാൻ ഈ വീട്ടിലെ വളർന്നുവന്ന സന്താനങ്ങൾ….
അതായത്….
ഇന്ദ്രൻ,നന്ദു,രുദ്രൻ….
ഇവർ മൂവരും വിവാഹിതരാവണം…..
അത് മാത്രമല്ല……
ഇവർ മൂന്നുപേരുടെയും ഭാര്യമാർ ശാരീരികമായും അവരോട് ഒത്തു ചേരണം….
അന്ന് മാത്രമേ ഈ കുടുംബത്തിലെ രഹസ്യങ്ങൾ അവരോട് വെളിപ്പെടുത്തുവാൻ സാധിക്കു……'”””

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.