⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3064

?44?

‘””” നന്ദുട്ടാ…….
അവളൊത്തിരി പാവാടാ……
ഈ കാര്യമൊക്കെ എന്നോട് പറയുമ്പോ ആ പാവം ഒരുപാട് കരഞ്ഞിരുന്നു……
‘ രുദ്രൻ വന്നില്ലെങ്കിൽ എല്ലാം നശിച്ചേനെ…..
എന്നെ അവൻ നശിപ്പിച്ചേനെ എന്നൊക്കെയാ  പറഞ്ഞെ……
അതൊന്നും കൂടാതെ അവൾ മറ്റൊന്ന് കൂടെ പറഞ്ഞു…..
എന്റെ ശരീരത്തെ മറ്റൊരാണ്‌ അനുഭവിച്ചാൽ പിന്നീയീ അച്ചു ജീവനോടെ കാണില്ല…. കാരണം അതെന്റെ നന്ദുവിന്റെ മാത്രമാണെന്ന്…….’
അന്നെന്തോ പ്രാന്ത് പിടിച്ച പോലായിരുന്നു അവളുടെ പെരുമാറ്റം….. പക്ഷെ അപ്പോളും ആ മനസ്സിൽ നീ മാത്രമേ ഉണ്ടാരുന്നുള്ളു…..'””

ലക്ഷ്മിയമ്മയോന്ന് പറഞ്ഞു നിർത്തി…..
നന്ദു കുറ്റബോതം കൊണ്ട് നീറി പുകയുകയായിരുന്നു…..

‘””” മോനെ നന്ദു………
നീ അവളെ ഒഴിവാക്കുന്ന കാര്യമൊക്കെ എനിക്കറിയാം……
ഞാൻ ഈ കാര്യത്തിൽ നിന്നെ നിർബന്ധിക്കുകയുമില്ല….. പക്ഷെ എന്റെ കണ്ണിൽ അവളെക്കൂടുതൽ നിനക്ക് ചേരുന്ന ഒരു പെണ്ണ് ഈ ഭൂമിയിൽ ഇല്ല……
ആ അവളെയാണ് നീയിന്നലെ കരയിച്ചു വിട്ടത്……. ദൈവം പൊറുക്കുമോടാ അത്…..'”””

ലക്ഷ്മിയമ്മ ചോദിച്ചു…. പക്ഷെ തിരികെ നൽകുവാൻ അവനിൽ ഉത്തരം ഇല്ലായിരുന്നു….. അവൻ തല താഴ്ത്തി ഇരുന്നു…..

‘””” നീ വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല…..
അവളെ വേണ്ടെന്നാണെങ്കിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിക്കിപ്പിക്കണം….. അതാണ് വേണ്ടത്……. അതിന്റെ കണ്ണീരു കാണാൻ വയ്യാത്തോണ്ട് ആടാ….. ഈ വയറിൽ പിറന്നില്ലേലും  എന്റെ മോളല്ലേ അത്…..'”””

ലക്ഷ്മിയമ്മ അവനോട് അത്രമാത്രം പറഞ്ഞുകൊണ്ട് അവിടെ നിന്നും എഴുന്നേറ്റ് പോയി….. നന്ദു ഏറെ നേരം ആ ഇരുപ്പ് തുടർന്നു…..
അവന്റെ കണ്ണിലൂടെ അച്ചുവിന് വേണ്ടിയുള്ള ആദ്യ തുള്ളി കണ്ണുനീർ പുറത്തേക്ക് വന്നു…..

‘””” അവളെ വേണ്ടെന്ന് വക്കാൻ നിനക്ക് സാധിക്കുമോ…..'””

അവൻ അവനോട് തന്നേ സ്വയം ചോദിച്ചു….

പക്ഷെ ഉത്തരം മാത്രം അവന് ലഭിച്ചില്ല…..
അച്ചുവില്ലാത്ത ജീവിതം അവന്റെ മനസ്സിൽ പോലും ഇല്ലാത്ത ഒന്നാണ്….. പിന്നെ എങ്ങനെ അവളെ പിരിയാൻ സാധിക്കും……

നന്ദു ആ ആലോചനകളിൽ തന്നെ മുഴുകിയിരുന്നു…..
ഉള്ളിൽ ഉതിച്ച ആയിക്കരക്കണക്കിന് ചോദ്യങ്ങളിൽ അച്ചുവിന്റെ മുഖം മാത്രമാണ് അവൻ കണ്ടത്……

ജീവിതത്തിൽ ആദ്യമായി അനുരാഗത്തിന്റെ അനുഭൂതി അവനറിഞ്ഞു…..

?????????????

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.