⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3063

?42?

‘””” ഓഹോ….. ബിസിനസ്‌ നോക്കുവാ ല്ലേ……'”””

നന്ദു ചോദിച്ചു…,.

‘”” അതേടാ…… ഇതുകൊണ്ടൊക്കെ അല്ലെ കഞ്ഞി കുടിച്ചു പോകുന്നെ……'””

ലക്ഷ്മിയമ്മ ഒരു ചെറു ചിരിയോടെ പറഞ്ഞു…….

‘”””” അതൊക്കെ അവടെയിരിക്കട്ടെ……
കഞ്ഞി പിന്നേം കുടിക്കാം….
ഞാനിവിടത്തെ വിശേഷങ്ങൾ കേൾക്കാനുള്ള എക്സയ്റ്റ്മെന്റില…….'””

നന്ദു ആവേശത്തോടെ പറഞ്ഞു……

‘””” അയ്യടാ….. എന്ത് എക്സയ്റ്റ്മെന്റ്……
നേരത്ത് വിളിച്ചിവടത്തെ കാര്യങ്ങൾ തിരക്കിയെങ്കിൽ അപ്പോഴക്കപ്പുഴെ പറയുമായിരുന്നല്ലേ……..'”””

ലക്ഷ്മിയമ്മ പറഞ്ഞു…….

‘””” ഓ…… എന്റെ പൊന്ന് ലച്ചിയമ്മേ…
ഇനിയാ ടോപ്പിക്ക് എടുത്തിടല്ലേ…..
അങ്ങനെ എപ്പോളും വിളിച്ചിരുന്നേൽ ഇപ്പോളുള്ള ഈ എക്സയ്റ്റ്മെന്റ് ഉണ്ടാവുമായിരുന്നോ…….
അതോണ്ട് പറഞ്ഞെ……
എന്തൊക്കെയാ ഇവടെ നടന്ന വിശേഷങ്ങൾ……….'”””

നന്ദു ആവേശത്തോടെ ചോദിച്ചു……

‘””” കൊറേ ഉണ്ടല്ലോ…… നിനക്ക് ഏതാ ആദ്യം അറിയേണ്ടത്……. അത് പറ…….'””

ലക്ഷ്മിയമ്മ ചോദിച്ചു…….

‘””” മ്മ്……… ആദ്യം……….
ആഹ്…… പാറുവിന്റെയും ഇന്ദുവിന്റെയും കാര്യം പറാ……. അവരെങ്ങനെ ഇവിടെയെത്തി…….'”””

നന്ദു ചോദിച്ചു…….
ലക്ഷ്മിയമ്മ ആ ലാപ്ടോപ് എടുത്തിവച്ച ശേഷം അവരുടെ കഥ പറയുവാൻ തുടങ്ങി…..
ഗായത്രി ഇന്ദുവിനെ കണ്ട് സത്യം പറഞ്ഞതും….
അവർ sj യുടെ പിടിയിൽ അകപ്പെട്ടതും…
അവിടെ നിന്നും രക്ഷപ്പെട്ടതും…..
അവരുടെ അച്ഛനെ അവർ കൊന്നതും….
അവർ ഒളിവിൽ പോയതും……
ശ്രീകുലത്ത് എത്തിയതും…..
രുദ്രൻ പാറുവിന്റെ കഴുത്തിൽ പിടിച്ചതും….
ഇന്ദ്രനെ പഴയ പോലെ ആക്കിയതുമായ എല്ലാ കാര്യവും വിശദമായി തന്നെ പറഞ്ഞുകൊടുത്തു……

ഇതെല്ലാം കേട്ട നന്ദു ഒരു പ്രത്യേക അവസ്ഥയിൽ തന്നെ ആയിരുന്നു……
ഒരു തരം സന്തോഷവും ദേഷ്യവും സങ്കടവും എല്ലാം ചേർന്ന അവസ്ഥ…….

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.