⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3061

?41?

നന്ദു അവളെയൊന്ന് നോക്കി…..
എപ്പോഴത്തെയും പോലെയല്ല…..
വല്ലാത്ത ഗമയാണ്  മുഖത്ത്……
ഇന്നലത്തെ ദേഷ്യമാവുമെന്ന് അവൻ സ്വയം കരുതി…….
എന്നാലും ഇതെത്ര നേരം കാണിക്കുമെന്ന് അറിയാനും നന്ദുവിന് കൗതുകം ഉണ്ടായിരുന്നു…… അവനും വലിയ മൈൻഡ് ചെയ്തില്ല……
കാരണം അവനുറപ്പായിരുന്നു….
അച്ചുവിന് അധികനേരം തന്നോടിങ്ങനെ പിണങ്ങിയിരിക്കുവാൻ സാധിക്കില്ല എന്ന്…..

അവൻ കഴിപ്പ് തുടർന്നു…..
പക്ഷെ ഏറെ നേരം കഴിഞ്ഞിട്ടും അച്ചു മിണ്ടിയില്ല……

ഇടയ്ക്കിടെ നോക്കുമ്പോ ഇത് വരെ ഭക്ഷണം കാണാത്ത പോലെ വെട്ടിവിഴുങ്ങുന്ന അച്ചുവിനെയാണ്‌ അവൻ കണ്ടത്……
അതുകൊണ്ട് തന്നെ ആദ്യം അവളുടേത് തന്നെയാണ് കഴിച്ചുകഴിഞ്ഞത്…..
അവൾ തിന്ന് കഴിഞ്ഞു പ്ലേറ്റുമായി അടുക്കളയിലേക്ക് നടന്നു……

നന്ദുവിന് എന്താണിവിടെ നടക്കുന്നതെന്ന് മനസ്സിലായില്ല….. ഇങ്ങനൊരാൾ ഇവിടെയുണ്ടെന്ന് പോലും ഭാവിക്കാതെയാണ് അച്ചുവിന്റെ പെരുമാറ്റം……

കുറച്ചുകഴിഞ്ഞപ്പോ കയ്യും കഴുകി അച്ചു തിരികെ വരുന്നത് കൂടെയവൻ കണ്ടു……
പക്ഷെ അപ്പോളും അച്ചു മുഖം തിരിച്ച് പുറത്തേക്ക് പോവുകയാണ് ചെയ്തത്……..

ജീവിതത്തിൽ ആദ്യമായാണ് അച്ചു ഇങ്ങനൊരു അകൽച്ച അവനോട് കാണിക്കുന്നത്……

അവളുടെ ആ പ്രവർത്തി എന്തുകൊണ്ടോ അവന്റെയുള്ളിൽ ആഴത്തിൽ പതിഞ്ഞു എന്നതാണ് സത്യം……

‘”” ചേ…….
നീ എന്തിനാടാ ഇങ്ങനെ ടെൻഷൻ അടിക്കുന്നത്….. അവള് പോയാ പോട്ടെ പുല്ല്……'”””

നന്ദുവിന്റെ മനസ്സാക്ഷി അവനോട് സ്വയം പറഞ്ഞു….. നന്ദുവും അതനുസരിക്കും പോലെ നെഞ്ചും വിരിച്ച് എഴുന്നേറ്റ് പോയി കൈ കഴുകി വന്നു……

അപ്പോൾ രുദ്രനെയൊന്ന് വിളിക്കാൻ അവന് തോന്നി….. നന്ദു ഫോൺ എടുത്ത് രുദ്രന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു…… പക്ഷെ വന്ന മറുപടി ഈ നമ്പർ സ്വിച്ച് ഓഫ്‌ ആണെന്നാണ്……

നന്ദു പിന്നെ ഫോൺ പോക്കറ്റിൽ ഇട്ട് ലക്ഷ്മിയമ്മയുടെ മുറിയിലേക്ക് ചെന്നു…..
അവരവിടെ ബെഡിൽ ഇരുന്ന് ലാപ്ടോപ്പിൽ എന്തൊക്കെയോ നോക്കുകയായിരുന്നു…..

‘”””” ലച്ചിയമ്മേ…….. എന്താ നോക്കുന്നെ….,'”””

അവിടെ കേറിച്ചെന്ന് ലക്ഷ്മിയമ്മയുടെ പാക്കലിരുന്ന് നന്ദു ചോദിച്ചു……

‘””” ഇത് കുറച്ചു സാരി ഡിസൈൻസ് ആടാ….
നിന്റെ വെല്യച്ഛൻ സെലക്ട്‌ ചെയ്ത് തരാൻ പറഞ്ഞിട്ടാ……..'”””

ലക്ഷ്മിയമ്മ പറഞ്ഞു…….

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.