?38?
ഈ സമയമാണ് അച്ചുവും ഇന്ദുവും പാറുവും ഒരുമിച്ച് കൈ കോർത്ത് അവിടേക്ക് വന്നത്…..
നന്ദു ടേബിളിൽ ഇരുന്ന് കഴിക്കുന്നത് കണ്ടതും ഇന്ദു അവരെ തടുത്തുനിർത്തി…..
‘””” ചേച്ചി….. നിക്ക്….
ഇപ്പൊ അങ്ങോട്ട് പോവല്ലേ……'””
ഇന്ദു പറഞ്ഞു…..
‘””” എന്താടി……..???'””
പാറു ചോദിച്ചു…..
‘””” ദാ……
അതാരാ ഇരുന്ന് കഴിക്കുന്നതെന്ന് നോക്ക്…..'””
ഇന്ദു പറഞ്ഞു……
‘””” അത് നമ്മുടെ നന്ദുവല്ലെ…..
അതിനെന്താ…. നീ വാ പെണ്ണെ……'”””
പാറു അതും പറഞ്ഞു മുന്നോട്ട് പോകാൻ നിന്നതും ഇന്ദു അവളെയും അച്ചുവിനെയും പിടിച്ചു വലിച്ച് അവിടുന്ന് മാറ്റി നിർത്തി…..
‘””” ശേ…… എന്താടി ഇന്ദു നിനക്ക്…..'””
പാറു മനസ്സിലാവാതെ ചോദിച്ചു…..
‘””” എനിക്കൊന്നുമില്ല…..
ചേച്ചിയിപ്പോ അങ്ങോട്ട് പോണ്ടാ…..'”””
ഇന്ദു പറഞ്ഞു…..
‘””” ഏഹ്….. അപ്പൊ നമുക്ക് ഭക്ഷണം കഴിക്കണ്ടേ…… “””
അച്ചു ചോദിച്ചു……
‘””” കഴിക്കണം….. പക്ഷെ ഞങ്ങളല്ല……
ചേച്ചി ഒറ്റക്ക് പോയി ഏട്ടന്റെ ഒപ്പം ഇരുന്ന്…..'””
ഇന്ദു പറഞ്ഞു…..
‘””” അയ്യോ….. ഞാൻ ഒറ്റക്കോ…..
നിങ്ങളും വാന്നെ…..
അവനെന്തായാലും എന്നെ മൈൻഡ് ചെയ്യില്ല…. പിന്നെ കഴിക്കാൻ ആകെ ചടപ്പ് തോന്നും…..'”””
അച്ചു പറഞ്ഞു…..
‘””” അതിന് നന്ദുവേട്ടനോട് റൊമാൻസ് കളിക്കാനല്ല ഞാൻ പോകാൻ പറഞ്ഞത്…..
ചേച്ചി പോകുന്നു…..
ഏട്ടനെ മൈൻഡ് പോലും ചെയ്യാതെ അവിടെ ഇരിക്കുന്നു…..വേഗം കഴിക്കുന്നു എഴുന്നേറ്റ് വരുന്നു……അത്ര മാത്രം ചെയ്താ മതി…..
ഏട്ടൻ എന്തെങ്കിലും പറഞ്ഞാൽ പോലും മറുത്തൊന്നും പറയരുത്….'””
ഇന്ദു പറഞ്ഞു…..
രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it