⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3064

☠️4☠️

‘”””” മുരുകാ……
നിന്റെ കൂടെ ഉള്ളവന്മാർ എല്ലാം അങ്ങ് പരലോകം കണ്ടു…. ഇനി നീ മാത്രം എന്തിനാടാ നായെ….. ദാ ആ വഴി കണ്ടോ…..
അതിലെ നേരെ ചെന്നാൽ ഒരു വലിയ ക്വോറി കാണാം…. അതിലേക്ക് ചാടി മരിച്ചോ…..
എനിക്ക് നീയൊരു പാലമാണ്….. അവരിലേക്കും ഇവരിലേക്കും പിന്നെ വേറെ ചിലരിലേക്കും എത്തുവാനുള്ള പാലം…
എത്തേണ്ടിടത്ത് ഞാൻ എത്തി…. അവിടെ എത്തിച്ച നിനക്ക് വിധിക്കുന്ന മരണത്തിന്റെ വേദന അല്പം കുറഞ്ഞോട്ടെ…..
കേട്ടോടാ തന്തക്ക് പിറക്കാത്തവനെ…… “”””

രുദ്രൻ കോപത്തോടെ അത്രയും പറഞ്ഞവസാനിപ്പിച്ചു….. ഇതെല്ലാം കേട്ട മുരുകനിൽ യാതൊരു മാറ്റവും ഉണ്ടായില്ല…. അവൻ അവിടെ നിർത്തിയിട്ടിരുന്ന ആ വാൻ എടുത്ത് രുദ്രൻ പറഞ്ഞ വഴിയേ കുതിച്ചു പാഞ്ഞു….. അവന്റെ മരണവും തേടി…..

അവൻ പോയെ പിന്നീട് രുദ്രൻ ആ കുട്ടികളുടെ മുന്നിലേക്ക് നടന്നു…. അവരെല്ലാം അവനെ മനസ്സിലാവാത്തത് പോലെ നോക്കി നിൽപ്പാണ്…

അവനവരെ എല്ലാം നോക്കിയൊന്ന് ചിരിച്ചു… ഉള്ള് തുറന്നുള്ള മനോഹരമായ ചിരി….

‘””” ചേട്ടൻ ആരാ…..
ഞങ്ങളെന്താ ഇവിടെ……'”””

അതിലെ ഒരു പയ്യൻ ചോദിച്ചു…..

‘””” പ്രത്യേകിച്ച് ഒന്നുമില്ല…..
ഞാനിവിടെ ഒരു ചെറിയ ബിസിനസ്‌ നടത്താൻ വന്നതാ….. Mr വിനായകന്റെ കീഴിൽ പണിയെക്കുന്ന കുട്ടികളല്ലേ നിങ്ങൾ….'”””

രുദ്രൻ ചോദിച്ചു….

‘””” ഞങ്ങളെ ഒക്കെ വിറ്റോ അയാള്……'””

അതിലെ ഒരു കുട്ടി വിഷമത്തോടെ ചോദിച്ചു….

‘”” വിറ്റില്ല….. ഞാൻ വാങ്ങിച്ചു….
അതുകൊണ്ട് മക്കളിനി വിനായകൻ പറയുന്നത് കേൾക്കണ്ടാ….
ഞാൻ പറഞ്ഞത് കേട്ടാൽ മതി……'”””

രുദ്രൻ അവരെ നോക്കി പറഞ്ഞു……

‘””” അപ്പൊ ഇനി ഏട്ടനാണോ ഞങ്ങൾ പൈസ തരേണ്ടത്……???'”””

മറ്റൊരു കുട്ടി അവനോട് ചോദിച്ചു……

‘””” പൈസയോ….
അതിന് നിങ്ങളുടെ കയ്യിൽ എത്ര പൈസ ഉണ്ട്….. ‘””

രുദ്രൻ അവരെയെല്ലാം നോക്കി ചോദിച്ചു… അപ്പോൾ തന്നെ അവരെല്ലാം തങ്ങളുടെ കീശയിൽ ഒരു തുണിയിൽ പൊതിഞ്ഞു മറച്ച് വച്ച തങ്ങളുടെ ഭിക്ഷാടന തുകയെ അവന് നേരെ ഉയർത്തി കാണിച്ചു…..
അവരുടെ ആ നിൽപ്പ് കണ്ടപ്പോ രുദ്രന് സഹതാപവും വിഷമാവുമാണ് വന്നത്….

‘””” നിങ്ങളാ പൈസ എല്ലാം ദാ…. ആ ഭണ്ഡാരത്തിൽ കൊണ്ടുപോയി ഇട്ടോ…..'””

രുദ്രൻ അവിടെ കുരുശിന്റെ സമീപത്ത് വച്ചിരുന്ന ഒരു ഭണ്ഡാരം ചൂണ്ടികാണിച്ചുകൊണ്ട് പറഞ്ഞു…. അവനെന്തുകൊണ്ട് അങ്ങനെ പറഞ്ഞെന്ന് ആ കുരുന്നുകൾക്ക് മനസ്സിലായില്ല…..

എതിർത്തൊന്നും തന്നെ പറയാതെ അവരാ പണം മുഴുവൻ അവൻ കാണിച്ച ഭണ്ഡാര പെട്ടിയിൽ നിക്ഷേപിച്ചു…..

അടിമകൾ പറയുന്ന പണി ചെയ്യണമെന്നാണ് വിനായകൻ പഠിപ്പിച്ചിട്ടുള്ളത്…. അവരുടെ കണ്ണിൽ തങ്ങളിപ്പോൾ രുദ്രന്റെ അടിമകളാണ്…. അവർ പണമെല്ലാം അതിലിട്ട ശേഷം അവന്റെ അടുത്തേക്ക് വന്ന് തല താഴ്ത്തി നിന്നു….

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.