⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3063

?38?

ലക്ഷ്മിയമ്മ അതും പറഞ്ഞു പോവാൻ തുടങ്ങിയതും നന്ദു അവരുടെ കയ്യിൽ പിടിച്ച് നിർത്തി……..

‘””” ഹാ…… പോവല്ലേ…..
ഒന്നല്ലേലും റോസമ്മ ചേച്ചിടെ കത്തിയിൽ നിന്നും രക്ഷിച്ചതല്ലേ….. ഇവടെ ഇരി….. എനിക്ക് കൊറേ കാര്യം ചോദിക്കാൻ ഉണ്ട്…..'”””

നന്ദു പറഞ്ഞു……

‘”” എന്താ നിനക്കിപ്പോ ചോദിക്കാനുള്ളത്……'””

ലക്ഷ്മിയമ്മ ചോദിച്ചു…..

‘”” ചോദിക്കാൻ കൊറേ ഉണ്ട്…..
ഇന്ദുവും പാറുവും എങ്ങനെ ഇവടെത്തി….?
ഇന്ദ്രനെങ്ങനെ ഇത്പോലെ ആയി…..?
അച്ചുവെന്താ ഇവിടെ……?
അങ്ങനെ കൊറേ ചോദ്യം…..
ഞാൻ ഇല്ലാത്ത ഈ കുറച്ചു മാസം എന്താ ഇവിടുണ്ടായേ……'”””

നന്ദു ചോദിച്ചു……

‘”” ഹ്മ്മ്….. ഇതൊക്കെയാണോ……
പറയാൻ ആണേൽ കൊറേ ഉണ്ടടാ……
നീയാദ്യം കഴിച്ച് വാ….. ഞാൻ അവിടെ റൂമിൽ കാണും…..'”””

ലക്ഷ്മിയമ്മ പറഞ്ഞു…..

‘””” ഇവിടുന്ന് പറഞ്ഞോന്നെ…..
ഞാൻ കേട്ടോളാ….. കഴിക്കുമ്പോ ഒരു നേരമ്പോക്കും ആവും……'””

നന്ദു കളി തമാശയോടെ പറഞ്ഞു……

‘””” അങ്ങനെ നീയിപ്പോ കേൾക്കണ്ടാ…..
അങ്ങനെ പറയാൻ പറ്റിയ കാര്യങ്ങളല്ല ഇവടെ നടന്നത്…..
നീ എന്തറിഞ്ഞിട്ട…….'”””

ലക്ഷ്മിയമ്മ ദേഷ്യത്തോടെ പറഞ്ഞു…..

‘””” ഓഹ്….. ചൂടാവല്ലേ എന്റെ ലച്ചുമ്മേ….
ഞാൻ കഴിച്ചുകഴിഞ്ഞിട്ട് മുറിയിലോട്ട് വന്നോളാം….. അതിന് മുമ്പ് രുദ്രനെ ഒന്ന് കാണണം…..'””.

നന്ദു പറഞ്ഞു…..

‘””” ആ….. അവനിവിടെ ഇല്ല…..'”””

ലക്ഷ്മിയമ്മ പറഞ്ഞു…..

‘””” ഇല്ലേ……??'”””

‘”” ഇല്ല…….!
ഞങ്ങളെല്ലാം കൂടെ ഒന്ന് ക്ഷേത്രത്തിൽ പോയതാ….. പക്ഷെ തിരിച്ചു വരുമ്പോ അവൻ കൂടെ ഇല്ലായിരുന്നു…..
പറയാതെയുള്ളൊരു പോക്കാണ്‌….. അവനൊന്നും പറയത്തുമില്ലല്ലോ….'””

ലക്ഷ്മിയമ്മ പറഞ്ഞു…..

‘””” ഹ്മ്മ്….. ശരി…..
ഞാനങ്ങോട്ടു വന്നേക്കാം……'”””

നന്ദു പറഞ്ഞു…. ലക്ഷ്മിയമ്മ അവന്റെ അടുത്തുനിന്നും എഴുന്നേറ്റ് പോയി…..
നന്ദു തന്റെ തീറ്റ തുടർന്നു…..

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.