⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3061

?37?

നന്ദു പറഞ്ഞു…..

‘””” ആണല്ലേ….. എനിക്കപ്പോഴേ തോന്നി…..
ഞാനും വിചാരിച്ചു അങ്ങനൊക്കെ നടക്കുമോന്ന്…. ആ സുലോചനയെ ഞാനൊന്ന് കാണുന്നുണ്ട്…… എപ്പോളും പരദൂഷണമാ മോനെ……വൃത്തികെട്ടവൾ……'””

റോസമ്മ പറഞ്ഞു…….

‘”””ശേ….. എന്ത് സ്ത്രീയാ ല്ലേ……
മ്ലേച്ഛം മ്ലേച്ഛം……..'”””

നന്ദു പറഞ്ഞു……

‘”” അതെന്നേ……..ഇങ്ങനൊക്കെ ഇല്ലാത്തത് പറഞ്ഞാ കർത്താവ് പൊറുക്കുമോ……
അതൊക്കെ വിട്……. ഈ ഫ്രീ ആയിട്ട് ഡ്രസ്സ്‌ ഇടാന്ന് വച്ചാ എല്ലാം കാണിച്ചോണ്ട് നടക്കാന്നല്ലേ…..
ഇവിറ്റകൾക്ക് നാണം ഇല്ലേ…… ഈ tv ലൊക്കെ കാണുമ്പോ തന്നെ കലി വരും………'””

റോസമ്മ തലയിൽ കൈവച്ചുകൊണ്ട് പറഞ്ഞു….. ഈ സമയമാണ് അടുക്കളയിൽ നിന്നും ലക്ഷ്മിയമ്മ ഇറങ്ങി വന്നത്……

””” എന്റെ റോസമ്മേ……
നീ ആ ചെക്കനെ കഴിക്കാൻ സമ്മതിക്ക്….
പാവത്തിന് വിശക്കുന്നുണ്ടാവില്ലേ……’?'”””

ലക്ഷ്മിയമ്മ ചോദിച്ചു…..

‘””” ഞാൻ കുഞ്ഞിനോട് കുറച്ചു സംശയങ്ങൾ ചോതിച്ചതാ കൊച്ചമ്മേ……'”””

‘””” അതൊക്കെ പിന്നെ ചോതിക്കാ….. നീ അടുക്കളയിലേക്ക് പൊയ്‌ക്കെ…..'””

ലക്ഷ്മിയമ്മ പറഞ്ഞു…. റോസമ്മ അപ്പൊ തന്നെ ചെറുതായോന്ന് പിറുപിറുത്ത് അടുക്കളയിലേക്ക് നടന്നു….
ലക്ഷ്മിയമ്മ പതിയെ നന്ദുവിന്റെ അടുത്തിരുന്നു…….

‘””” ന്റെ കുട്ടി ആകെ ക്ഷീണിച്ചു…..
നീ നേരത്തും കാലത്തും ഒന്നും കഴിക്കുന്നില്ലെടാ….'”””

ലക്ഷ്മിയമ്മ ചോദിച്ചു……

‘””” ആഹാ….. രാവിലെവെല്യമ്മയിൽ നിന്ന് കേട്ട അതെ ഡയലോഗ്……
വേറൊന്നും ചോദിക്കാനില്ല എന്റെ ലച്ചി തള്ളേ നിങ്ങക്ക് …..'”””

നന്ദു ഒരു ചെറു ചിരിയോടെ പറഞ്ഞു……

‘””” ഒന്ന് പോടാ…… നിന്നോടൊക്കെ സംസാരിക്കാൻ വന്ന എന്നെ പറഞ്ഞാ മതിയല്ലോ……'””

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.