⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3063

?36?

‘””” റോസമ്മ ചേച്ചി…… കഴിക്കാൻ താ……'”””

അവനത് പറഞ്ഞപ്പോ തന്നെ അടുക്കളയിൽ നിന്നും ഒരു പ്ലേറ്റിൽ കുറച്ചു ഭൂരിയുമായി റോസമ്മ അവിടേക്ക് വന്നു…..

ശേഷമത് അവന്റെ മുന്നിൽ കൊണ്ടുവന്നുവച്ചു….

‘””” റോസമ്മ ചേച്ചി…… ഗുഡ് മോർണിംഗ്…..
എന്തൊക്കെയുണ്ട് വിശേഷങ്ങൾ…..'”””

നന്ദു കുശലം ചോദിക്കുപോലെ ചോദിച്ച ശേഷം ഒരു കഷ്ണം ഭൂരി എടുത്ത് വായിലിട്ടു …..

‘”” നല്ല വിശേഷം തന്നെ കുഞ്ഞേ……
കൊച്ചമ്മ പറഞ്ഞായിരുന്നു ഇന്നലെ വന്ന കാര്യം…… എന്നാലും ഇതൊരു വല്ലാത്ത പോക്കായിപ്പോയി……'”””

റോസമ്മ താടിയിൽ കൈവച്ചുകൊണ്ട് പറഞ്ഞു……

‘””” എന്റെ പൊന്ന് റോസമ്മ ചേച്ചി…..
ഇനിയത് പറയല്ലേ….. ഇങ്ങനെ ഉപദേശങ്ങൾ കേൾക്കാൻ വയ്യാത്തത് കൊണ്ടാ……'””

നന്ദു പറഞ്ഞു…..

‘””” ഓഹ്…… ഞാനൊന്നും പറയുന്നില്ല……
കുഞ്ഞ് ഭക്ഷണം കഴിക്ക്……'”””

റോസമ്മ പറഞ്ഞു….. നന്ദു ഒരു ചെറു ചിരി മറുപടിയായി നൽകിയ ശേഷം ആ ഭക്ഷണം കഴിക്കുവാൻ ആരംഭിച്ചു…..
അപ്പോഴാണ് റോസമ്മയുടെ തലച്ചോറിൽ ഒരു സംശയം ഉദിച്ചു പൊങ്ങി വന്നത്….. അവർ ഒരു കസാര വലിച്ച് അവിടെയിരുന്നു…..

‘””” അതേയ്……..
എനിക്കൊരു സംശയമുണ്ട് കുഞ്ഞേ……'””

റോസമ്മ പറഞ്ഞു……

‘””” എന്താ റോസമ്മ ചേച്ചി…….'””

നന്ദു ചോദിച്ചു….

‘””” അല്ലേയ് ……..
ഞാൻ കേട്ടിട്ടുണ്ട് മോൻ പോയ ഇടത്തെ പെണ്ണുങ്ങളൊക്കെ തുണി ഇല്ലാണ്ടാണ് നടക്കുന്നെന്ന്….. എല്ലാം ചീത്ത ആണത്രേ….'””

റോസമ്മ പറഞ്ഞു…..

‘””” ഹ ഹ ഹ ഹ……
ആരാ ഇതൊക്കെ പറഞ്ഞത്……'””

നന്ദു ചോദിച്ചു……

‘””” അതാ സുലോചന പറഞ്ഞതാ……
ഉള്ളതാണോ കുഞ്ഞേ……'””

റോസമ്മ ചോദിച്ചു…..

‘””” തുണി ഇല്ലാണ്ടൊന്നും അല്ല എന്റെ റോസമ്മ ചേച്ചി……
തുണിയൊക്കെ ഉണ്ട്….. പക്ഷെ അത്യാവശ്യം ഫ്രീ ആയിട്ടാണ് നടക്കുന്നെ….. അത്രേ ഉള്ളു….
ആ സുലോചന ആന്റിക്ക് പ്രാന്താ…..'”””

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.