⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3064

?35?

‘””” മുത്തശ്ശ………'”””

ആ വിളി കേട്ടതും അദ്ദേഹമൊന്ന് തിരിഞ്ഞു നോക്കി…. ശേഷം വീണ്ടും അവിടെ പരിശീലകരെ നോക്കി….. അദ്ദേഹത്തിന്റെയാ പ്രവർത്തിയിൽ അവനൊന്നു ചമ്മിയിരുന്നു…..
നന്ദു ഒന്നുകൂടെ വിളിച്ചു…..

‘”” മുത്തശ്ശ……. ഇത് ഞാനാ നന്ദു……'”””

‘””” മ്മ്…… എന്തെ വിശേഷിച്ച്……'””

മുത്തശ്ശൻ ഗൗരവത്തോടെ ചോദിച്ചു….. അവനാകെ അന്തം വിട്ട പോലെയായി…..

‘”” ഒന്നുല്ല….. ചുമ്മാ വന്നതാ……
എന്നാ പിന്നെ ഞാൻ അങ്ങോട്ടേക്ക്……?.'””

നന്ദു ചോദിച്ചു…..

‘””” പോവാൻ വരട്ടെ……
കൊറേ ആയില്ലേ മാറി നിന്നിട്ട്…..
ആയുധ ക്ഷേത്രത്തിൽ പോയെന്നു തൊഴുത് വാ…… പിന്നെ…..
നാളെ കാലത്ത് ഇവടെ പരിശീലനത്തിന് ഉണ്ടായിരിക്കണം….. മനസ്സിലായോ…..'”””

മുത്തശ്ശൻ അല്പം കോപത്തോടെ അവനെ നോക്കി പറഞ്ഞു…. നന്ദു അതെല്ലാം തലയാട്ടി സമ്മതിക്കുകയും ചെയ്തു…..
മുത്തശ്ശന്റെ സ്വഭാവം നന്നായി അറിയാവുന്നത് കൊണ്ട് അവൻ ഇതൊന്നും കാര്യമാക്കിയതുമില്ല…..കാരണം അദ്ദേഹം എന്നും ഇങ്ങനെ ആൾക്കാരോട് പെരുമാറാറുള്ളു….. അത് പോലെ ഒത്തിരി സ്നേഹവുമാണ്…..

നന്ദു നേരെ ചെന്ന് ആയുധ ക്ഷേത്രത്തിലെ പരശുരാമ വിഗ്രഹത്തെ തൊഴുതു…. ശേഷം തങ്ങളുടെ കുടുംബത്തിന്റെ ശ്രെഷ്ട്ട ആയുധമായ ഡ്രാഗൺ സ്റ്റോണിനെ കൂടെയൊന്നു നമസ്ക്കരിച്ചു…..

പിന്നെയവൻ നേരെ ചെന്നത് അടുക്കളയിലേക്കാണ്….
നല്ല വിശപ്പുണ്ടായിരുന്നു…..

അടുക്കളയിൽ ലക്ഷ്മിയമ്മയും റോസമയുമാണ് ഉണ്ടായിരുന്നത്…..
നന്ദു അവിടത്തെ ടേബിളിൽ ഇരുന്ന ശേഷം ഉറക്കെ വിളിച്ചുപറഞ്ഞു……

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.