?34?
‘””” പണിയോ……..???.
അവിടെന്തു പണി……???…'”””
ശോഭമ്മ മനസ്സിലാവാതെ ചോദിച്ചു…..
‘”” അ.. അത്……
അവിടെ എല്ലായിടവും ചുറ്റികാണലും പിന്നെ ബിസിനസ്സും ഒക്കെ……'”””
നന്ദു പറഞ്ഞു……
‘””” ഹ്മ്മ്…..
അതെന്തെങ്കിലും ആവട്ടെ…… നീ ഇന്നലെ വന്നിട്ട് മുത്തശ്ശനേ കണ്ടോ……??'””
ശോഭമ്മ ചോദിച്ചു…..
‘””” ഏയ്….. ഇല്ല……'””
നന്ദു പറഞ്ഞു…..
‘””” ആഹ്……. എന്നാലേ….
മുത്തശ്ശൻ പുറത്ത് പിള്ളേരെ കളരി പഠിപ്പിക്കുന്നുണ്ട്….. നീ ചായ കുടിച്ച് പല്ലും തേച്ച് പൊയ്ക്കോ…. ഇല്ലേൽ അതിന്റെ വേറെ കേൾക്കും……'”””
ശോഭമ്മ പറഞ്ഞു…..
‘””” ഹാ….. അതൊക്കെ പോവാം…..
മുത്തശ്ശൻ ഇപ്പൊ എങ്ങനാ വെല്യമ്മേ…..'””
നന്ദു ചോദിച്ചു……
‘””” ഇതിനു മുമ്പ് എങ്ങനായിരുന്നു….
അത് പോലെത്തന്നെയാണ് ഇപ്പോളും….
പോയി വാങ്ങാനുള്ളതൊക്കെ വാങ്ങിട്ട് അടുക്കളയിലേക്ക് വാ….. ഭക്ഷണം എടുത്ത് വക്കാം….'”””
ശോഭമ്മ പറഞ്ഞു….. നന്ദു വേഗമാ ഗ്ലാസിലെ ചായ വലിച്ചു കുടിച്ച ശേഷം അവിടത്തെ ബാത്റൂമിൽ കയറി പല്ല് തേച്ചു….. കൂടെ ഒരു കുളി കൂടെ പാസാക്കിയ ശേഷം നല്ലൊരു ബനിയനും ട്രാക്ക് പാന്റും ധരിച്ച് പുറത്തെ കളരിപ്പുരയിലേക്ക് നടന്നു…..
മുത്തശ്ശനവിടെ എല്ലാവരെയും പരിശീലിപ്പിക്കുകയായിരുന്നു….. കൂട്ടത്തിൽ ഇന്ദ്രനും ഉണ്ട്…..
നന്ദു അവിടേക്ക് പോയി….
മുത്തശ്ശൻ പുറം തിരിഞ്ഞാണ് നിന്നിരുന്നത്…. അവൻ അവിടേക്ക് പോയി അദ്ദേഹത്തെ പതിയെ വിളിച്ചു…..
രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it