?33?
ശ്രീകുലം തറവാട്
സൂര്യൻ ഉച്ചസ്ഥായിൽ വന്നത് പോലും അറിയാതെ നന്ദു കൂർക്കവും വലിച്ച് കിടന്നുറങ്ങുകയായിരുന്നു…..
ഈ സമയമാണ് ശോഭമ്മ ഒരു ഗ്ലാസ് ചായയുമായി ആ മുറിയിലോട്ട് കയറിവന്നത്….
തലയിലൂടെ പുതപ്പൊക്കെ മൂടി സുഖമായി ഉറങ്ങുകയായിരുന്നു അവൻ…..
ശോഭമ്മ അത് വേഗം വലിച്ചു മാറ്റി കമിഴ്ന്നു കിടന്ന അവന്റെ ചന്തി നോക്കി നല്ലതങ് കൊടുത്തു….
ഉറക്കത്തിൽ ആണ്ടിരുന്ന അവൻ ആ അടി കൊണ്ടതും ഷോക്ക് അടിച്ചപോലെ ചാടിയെഴുന്നേറ്റു….. നോക്കുമ്പോൾ ദേ അവിടെ ചിരിച്ചുകൊണ്ട് മുന്നിൽ നിൽക്കുന്നു ശോഭമ്മ……
‘””” ഓഹ്…… എന്തൊരു അടിയാ വെല്യമ്മേ ഇത്….. ചന്തി പൊന്നായി…..'”””
നന്ദു പുറം ഉഴിഞ്ഞുകൊണ്ട് പറഞ്ഞു……
‘””” ആഹാ….
എന്നാ ഒരു കഷ്ണം താടാ….. ഉരുക്കി വിക്കാ…..'”””
‘””” അയ്യോടാ….. നല്ല വളുപ്പൻ ചളി……'”‘””
‘”” ഓഹ്….. നിനക്കിപ്പോ ഇതൊക്കെ വലിയ ചളി ആയല്ലോ….'”””
ശോഭമ്മ അല്പം വിഷമം കലർത്തി പറഞ്ഞു…..
‘””” ഇയ്യോടാ……
നല്ല സെന്റി നാടകം…… ആ ചായ ഇങ് താ…..'”””
നന്ദു ഒരു ചെറു ചിരിയോടെ പറഞ്ഞു…. ശോഭമ്മ അപ്പൊ തന്നെ അവർ കൊണ്ടുവന്ന ചായ അവന് നീട്ടി…. നന്ദു അത് വാങ്ങി കുടിക്കാൻ തുടങ്ങി…..
‘””” കണ്ണിക്കണ്ട നാട്ടിൽ പോയി കിടന്ന് ന്റെ കുട്ടി ആകെ ക്ഷീണിച്ചു……'””
ശോഭമ്മ അവന്റെ തലയിൽ തലോടികൊണ്ട് പറഞ്ഞു…..
‘””” ക്ഷീണമൊ…… എനിക്കോ…… ഏയ്……'”””
‘””” എന്ത് കേയ്……
നല്ല ക്ഷീണം ഉണ്ട്…. അല്ലേലും നീ എന്തിനാടാ അവടെ പോയി കിടന്നത്…. അച്ഛനെ പോലെ ഊര് തെണ്ടാൻ ആണോ നിന്റെ പ്ലാൻ…..'””
ശോഭമ്മ ചോദിച്ചു…..
‘””” ഹ്മ്മ്……. അങ്ങനെ ആലോചിക്കാതില്ല……'””
നന്ദു പറഞ്ഞു……
‘””” ദേ….. കൊല്ലും ഞാൻ…..
അവന്റെയൊരു കറക്കം…… മരിയാതക്ക് ഇവടെ അടുത്ത് വല്ല ജോലിയും ചെയ്ത് സമയത്തിന് വീട്ടിൽ വന്നോണം…. പുറത്ത് പോയാൽ ഒന്ന് വിളിക്കാൻ പോലും ചെക്കന് വയ്യാ…… ഇവടെ വീട്ടിൽ ഇരിക്കുന്നവരുടെ അവസ്ഥ എന്താന്ന് വല്ലോം അറിയോ നിനക്ക്…..'”””
ശോഭമ്മ ചോദിച്ചു……
‘””” എന്റെ പൊന്ന് വെല്യമ്മേ….. വിളിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ……
നിങ്ങളുടെ ശബ്ദം കേട്ടാ പിന്നെ ഇങ്ങോട്ട് വരണമെന്നാവും ആകെയുള്ള ചിന്ത…..
പിന്നെ പോയ പണിയും നടക്കില്ല……'””
നന്ദു പറഞ്ഞു……
രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it