⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3063

?32?

മന്ത്രി ജോസഫ് കുര്യൻ കട്ടായം പറഞ്ഞു…..

‘”””” പക്ഷെ അപ്പ…..'”””

‘”””? സ്റ്റീഫ……. വേറൊന്നും പറയണമെന്നില്ല….
ഞാൻ പറഞ്ഞത് കേട്ടില്ല എങ്കിൽ നിന്റെ വണ്ടിയുടെ പുറകെ വരുന്ന ആ പോലീസുകാർ ഉണ്ടല്ലോ….. അവരെക്കൊണ്ട് നിന്നെ പിടിച്ച് ജയിലിലെ vip സെല്ലിൽ കൊണ്ടുപോയിടും….. ഒരു കുഞ്ഞുപോലും അറിയില്ല….
ഇപ്പോൾ കിട്ടുന്ന സൗകര്യം പോലും അവിടെ കാണില്ല….. എനിക്കെന്റെ മോന്റെ ജീവനാണ് വലുത്….. അതുകൊണ്ട് അപ്പൻ പറഞ്ഞത് കേട്ട് നല്ല കുട്ടിയായി ആ വീട്ടിൽ കഴിഞ്ഞോ……
പുറത്ത് കാവലിനായി ഒരു 3 പോലീസുകാരെ വച്ചേക്കാം…. സഹായത്തിനു രാഘവനും കാണുമവടെ….. നിനക്ക് വേണ്ട പെണ്ണും കള്ളുമൊക്കെ രഹസ്യമായി അവനവിടെ എത്തിക്കും……. പിന്നെ അത്യാവശ്യം പൊകക്കാൻ ഉള്ളത് കൂടെ സങ്കടിപ്പിച്ചു തരാ……'”””

‘””” ഓഹ്…… ഈ കോപ്പ് നേരത്തെ വിളമ്പിയെങ്കിൽ ഞാനീ നശിച്ച നാട്ടിലേക്ക് വരില്ലായിരുന്നു…….'”””

‘”””” ? എടാ ഞാൻ നിന്നോട് അവടെ നിൽക്കാൻ പറയാൻ നിൽക്കായിരുന്നു…. അപ്പോളല്ലേ ആ പബ്ബിൽ മറ്റേ അടി ഉണ്ടായത്…… അത് കേട്ടതോടെ എന്റെ ഉള്ള സമാധാനവും പോയി കിട്ടി….. അതാ ഇങ്ങനൊരു സർപ്രൈസ്‌ ഞാൻ ഇവടെ പ്ലാൻ ചെയ്തത്……..'””

‘”””ഇതിലും ഭേദം മരിക്കുന്നതാ….
ഒന്നല്ലേലും ഞാനൊരു ബോക്സർ അല്ലെ അപ്പാ…… എന്നെ ഏത് കോപ്പൻ എന്ത് ചെയ്യാനാ……'”””

‘””” ? ശരിയാവാം….
പക്ഷെ അഥവാ എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞിട്ട് വിഷമിച്ചിട്ടു കാര്യമുണ്ടോ…..
ഞങ്ങൾ രാഷ്ട്രീയക്കാർക്ക് ഒരു സ്വഭാവം ഉണ്ട്…… എന്തിനും ഒരു മുൻകരുതൽ എടുക്കുക എന്നത്….. ആ മുൻകരുതലാണ് ഇപ്പൊ നീ കണ്ടത്……..””””

ജോസഫ് കുര്യൻ പറഞ്ഞു…. സ്റ്റീഫനു മറുത്തൊന്നും പറയാനില്ലാത്തത് കൊണ്ട് ഫോൺ രാഘവന് തന്നേ തിരികെ കൊടുത്തു…..ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് അവന് നന്നായി മനസ്സിലായിരുന്നു……

അവൻ സഞ്ചരിക്കുന്ന ബെൻസ് കാറും അതിന് കൂടെയുള്ള പോലീസ് ജീപ്പുകളും നാഷണൽ ഹയ്‌വേയിൽ നിന്നും ഒരു ചെറു ഇടവഴിയിലേക്ക് കുതിച്ചു പാഞ്ഞു……

പക്ഷെ അവരെ ആദ്യം തൊട്ടേ പിന്തുടരുന്ന ഒരു ബൈക്കുകാരനെ ആരും ശ്രദ്ധിച്ചിരുന്നില്ല……
അയാൾ അവർക്കൊപ്പം തന്നെ ഉണ്ടായിരുന്നു….. ഒരു നിഴലുപോലെ…..

?????????????

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.