⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3064

?32?

‘””” യാത്രടെ കാര്യം അവടെ നിക്കട്ടെ……
അപ്പൻ എന്ത് കണ്ടാ ഈ കണ്ട പോലീസ് നായ്ക്കളെ മൊത്തം ഇങ്ങോട്ട് അയച്ചത്…..
ഞാനെന്താ വല്ല ജയിൽ പുള്ളിയോ മറ്റോ ആണോ……'””

സ്റ്റീഫൻ കോപത്തോടെ ചോദിച്ചു……

‘”””? ഹ ഹ ഹ ഹ……..
മോനെ സ്റ്റീഫ…… ഞാൻ ജയിൽ പുള്ളി ആയതുകൊണ്ടാണോ പോലീസ് കൂടെ വരുന്നത്….. അതൊക്കെ നമ്മുടെ ജീവന് ഒരു സേഫ്റ്റിക്ക് വേണ്ടിയല്ലേ…. അങ്ങനെ കരുതിയാൽ മതി……..'”””

‘”””” എന്റെ ജീവൻ രക്ഷിക്കാൻ എനിക്കറിയാം….
അതിനിവരുടെ സഹായമൊന്നും വേണ്ട…..'”””

‘””? നീ ഇങ്ങനെ ചൂടാവല്ലേ മോനെ…..
അതിനുള്ളതൊന്നും ഇവടെ നടന്നിട്ടില്ലല്ലോ…..'””

‘”” ഓ……
ബാക്കി അവടെ വീട്ടിൽ വന്ന് സംസാരിക്കാം…..'”””

‘”””? സ്റ്റീഫ…….
വക്കാൻ വരട്ടെ…… നീ ഇപ്പൊ പോകുന്നത് നമ്മുടെ വീട്ടിലേക്കല്ല….. മറ്റൊരിടത്തേക്കാണ്…..'”””

‘”””” what……?
മറ്റൊരിടത്തേക്കോ…….'””

സ്റ്റീഫൻ ചോദിച്ചു…..

‘””? അതെ……
മന്ത്രി മകൻ സ്റ്റീഫൻ നാട്ടിൽ കാലുകുത്തിയ വിവരം തല്ക്കാലം ആരെയും അറിയിച്ചിട്ടില്ല….
അവിടെ നിനക്കായി എല്ലാ സൗകര്യങ്ങളും ഉള്ളൊരു വീട് ഏർപ്പാടാക്കി വച്ചിട്ടുണ്ട്…..
കുറച്ചുനാൾ നീയവിടെ കഴിയണം……..'””

‘””” അപ്പാ……. വെറുതെ വെറുപ്പിക്കാൻ നിക്കല്ലേ…… ഞാൻ എന്തിന് അവടെ കഴിയണം….. ഒരുമാതിരി പേടിച്ചൊളിക്കുന്ന പോലെ…….???'””

‘”””?  കുറച്ചു മാസങ്ങൾക്കു മുമ്പ് ഉണ്ടായതൊക്കെ മറന്നോ നീ……
നിന്റെ കൂട്ടുകാരുടെ മരണത്തെ പറ്റി……
അതാരാണ് ചെയ്തതെന്ന് കേരള പോലീസിന് ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല……
അതും പോരാത്തതിന് യൂറോപ്പിൽ നിന്റെ അവിടെയുള്ള കൂട്ടുകാർക്ക് ഉണ്ടായതൊക്കെ  അങ്കിൾ വിളിച്ചു പറഞ്ഞിരുന്നു…..
അതുകൊണ്ട് പറയാ…… നിന്റെ സമയം അത്ര ശരിയല്ല…… നീ കുറച്ചുനാൾ അടങ്ങി ഇരുന്നേ പറ്റു……ഇതിനൊക്കെ കാരണമായവനെ പൊക്കിയതിനു ശേഷം നീ പുറത്തിറങ്ങിക്കോ…..'”””

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.