?31?
✈️നെടുമ്പാശ്ശേരി ഇന്റർനാഷണൽ എയർപോർട്ട് കൊച്ചി ✈️
സമയം രാത്രി 4 മണി…..
എയർപോർട്ടിൽ വലിയ തിരക്കൊന്നും ഇല്ലയിരുന്നു …..
ബോഡി ചെക്ക്അപ്പ് കഴിഞ്ഞു പുറത്തുവരുന്ന എക്സിറ്റ് കവാടത്തിനു മുന്നിൽ ഒരു ബെൻസിന്റെ കാറും….
അതിനടുത്ത് 3 വണ്ടി പോലീസ് ജീപ്പുകളും നിൽപ്പുണ്ടായിരുന്നു…..
അവരുടെ ഏറെ നേരത്തെ കാത്തിരുപ്പിന് വിരാമമായി…..
ഒരു സ്യൂട്കേസും വലിച്ചുകൊണ്ട് എക്സിറ്റ് വേയിലൂടെ മന്ത്രി മകൻ സ്റ്റീഫൻ പുറത്തേക്ക് വന്നു…..
പുറത്ത് വന്ന സ്റ്റിഫനൊന്ന് അന്താളിച്ചു നിന്നുപോയി …. കാരണം അവിടെ ഇരുപതോളം പോലീസ് നിന്നിരുന്നു….
തന്റെ അച്ഛൻ അണികൾ ഒരു രണ്ടുപേർ ആ ബെൻസ് കാറിന്റെ അടുത്തും നിൽപ്പുണ്ട്…..
സ്റ്റീഫൻ അവിടേക്ക് നടന്നു…..
അവൻ നേരെ ചെന്നത് ആ കാറിന്റെ അടുക്കൽ നിന്നിരുന്ന രാഘവൻ എന്ന ആളുടെ അടുക്കലേക്ക് ആയിരുന്നു…..
‘””” ഡോ……
ഇതെന്താ ഇത്ര പോലീസ്……
എന്നെയെന്താ വല്ല ജയിലിലേക്കും ആണോ കൊണ്ടുപോകുന്നത്…..'””
സ്റ്റിഫൻ അയാളോട് അല്പം കോപത്തോടെ ചോദിച്ചു…….
‘””” അത് പിന്നെ സാറെ…..
ജോസഫ് സാർ പറഞ്ഞിട്ടാ……'””
അയാൾ പറഞ്ഞു…….
‘””” അപ്പനോ……
എന്നാത്തിന്……??.'”””
സ്റ്റീഫൻ ചോദിച്ചു……..
‘””” അത് പറയാം….. സാറ് വണ്ടിയിൽ കേറ്……'”””
രാഘവൻ പറഞ്ഞു……
സ്റ്റീഫൻ പിന്നെ അധികമൊന്നും പറയാൻ നിൽക്കാതെ കാറിന്റെ പിൻ സീറ്റിലേക്ക് കയറിയിരുന്നു …..
രാഘവൻ സ്റ്റീഫന്റെ ബാഗ് എടുത്ത് ഡിക്കിയിൽ വച്ച ശേഷം ഫ്രണ്ട് സീറ്റിൽ കേറി…..
ഡ്രൈവർ അവരുടെ കാർ മുന്നിലേക്ക് എടുത്തു….. ഒപ്പം തൊട്ട് പുറകെ ആ 3 വണ്ടി പോലീസ് ജീപ്പുകൾ അവരെ പിന്തുടർന്ന് മുന്നോട്ട് ചലിച്ചു……
കാറിന്റെ ഫ്രണ്ട് സീറ്റിൽ ഇരുന്ന് രാഘവൻ മന്ത്രി ജോസഫ് കുരിയന്റെ ഫോണിലേക്ക് വിളിക്കുകയായിരുന്നു…..
അധികം താമസിക്കാതെ തന്നെ അയാൾ ഫോൺ അറ്റൻഡ് ചെയ്തു……
‘””” സ്റ്റീഫൻ സാറെ……
ദാ അച്ഛൻ ലൈനിൽ ഉണ്ട്……..'””””
രാഘവൻ വേഗമാ ഫോൺ പുറകിൽ ഇരിക്കുന്ന സ്റ്റീഫന് നീട്ടികൊണ്ട് പറഞ്ഞു…. അവനത് വാങ്ങി ചെവിയിൽ വച്ച ശേഷം പറഞ്ഞു……
””” ഹലോ…….'””
‘”””? ഹാ….. എന്തായടാ…..
യാത്ര ഒക്കെ സുഖമായോ……'””
അപ്പുറത്ത് നിന്നും മന്ത്രി ജോസഫ് കുര്യൻ അവനോട് ചോദിച്ചു……
രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it