⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3064

☠️3☠️

ആ കുട്ടികളെല്ലാം അതിനുള്ളിലേക്ക് കയറിയിരുന്നു…. മുരുകൻ അതിനുള്ളിൽ ഡ്രൈവിംഗ് സീറ്റിൽ തന്നെ ഇരിക്കുന്നുണ്ട്….
അമ്പലത്തിൽ ഭിക്ഷ എടുത്ത എല്ലാവരും കേറി എന്നറിഞ്ഞതും മുരുകൻ വണ്ടി മുന്നോട്ടെക്ക് എടുത്തു….

അവന്റെ മട്ടും ഭാവവും സാധാരണയിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു…. അതിന്റെ കാരണം എന്തെന്ന് ആർക്കും മനസ്സിലായില്ല…..

ആരും ചോദിക്കാനും നിന്നില്ല…. മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന ആ വാൻ വഴിയിൽ പലയിടത്തായി നിന്നു…
റയിൽവേ സ്റ്റേഷൻ, പള്ളി, ടൗൺ അങ്ങനെ പല ഇടങ്ങളിൽ…. അവിടെ നിന്നെല്ലാം കൊറേ കുട്ടികൾ ആ വാനിലേക്ക് കയറി….

അവനാ വണ്ടി മുന്നോട്ടേക്ക് എടുത്തു….
എന്നും പോകുന്ന വഴികളിലൂടെ അല്ല മുരുകനിന്ന് പോയത്…..
കുട്ടികളും അത് ശ്രദ്ധിച്ചിരുന്നു…..

പക്ഷെ എന്തെന്ന് മാത്രം ചോദിച്ചില്ല…..

കൊല്ലാൻ കൊണ്ടുപോവുകയാണെലും മിണ്ടാതെ കൂടെ വരണം…. അതാണ് വിനായകൻ പഠിപ്പിച്ച ചട്ടം….

അവർ പോയിരുന്ന ആ വണ്ടി അവസാനം ചെന്ന് നിന്നത് ഒരു വലിയ കെട്ടിടത്തിനു മുന്നിലാണ്…..

കേറി പോകുന്ന ഇടത്ത് ഒരു കുരിശും എല്ലാവരെയും അനുഗ്രഹിക്കും പോലെ നോക്കി നിൽക്കുന്ന ഒരു കർത്താവിന്റെ പ്രതിമയും ഉണ്ട്…..

വാനിലുള്ളിൽ ഉണ്ടായിരുന്ന കുട്ടികളെല്ലാം പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി…. ഏകദേശം 50ന് അടുത്തുണ്ട് അവരുടെ എണ്ണം…..
അവരെല്ലാം തങ്ങളുടെ മുന്നിലെ ആ വലിയ കവാടത്തിലേക്ക് നോക്കി…..

മേരി മാതാ ഓർഫനേജ് എന്നായിരുന്നു ആ ബോർഡിൽ എഴുതിയിരുന്നത്…. എന്നാൽ വിദ്യാഭ്യാസവും അറിവും അധികമില്ലാത്ത ആ പാവങ്ങൾക്ക് അതെന്തെന്ന് കൂടി മനസ്സിലായില്ല…..

അതിനെല്ലാം അപ്പുറത്തായി ഒരു 24 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ കൂടെ നിന്നിരുന്നു….. അവനെ ആർക്കും മനസ്സിലായില്ല….. ഒരാൾ ഒഴികെ…..

ആ കൂട്ടത്തിൽ ഒതുങ്ങി നിന്നിരുന്ന ചിന്നു അവിടെ നിന്ന ചെറുപ്പക്കാരനെ കണ്ടതും അതിശയത്തോടെ മുന്നിലേക്ക് വന്നു…..
അവളുടെ ഉള്ളിൽ ഒരു വല്ലാത്ത ആനന്ദം ആയിരുന്നു…..

കാരണം അവിടെ നിന്നിരുന്നത് രുദ്രൻ ആയിരുന്നു….

എന്നാൽ അടുത്ത് നിൽക്കുന്ന മുരുകനെ ഭയന്ന് അവന്റെ അടുക്കലേക്ക് പോകുവാൻ അവളൊന്നു ഭയന്നു……

അവരുടെ വരവ് കണ്ണെടുക്കാതെ നോക്കി നിന്ന രുദ്രൻ വേഗം മുരുകന്റെ അടുക്കലേക്ക് നടന്നു…… അവനൊരു അടിമയെ പോലെ തല കുനിച്ചാണ് നിന്നിരുന്നത്….. രുദ്രൻ അവന്റെ തോളിൽ കൈ വച്ച് ചെവിയിൽ പതിയെ പറഞ്ഞു…..

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.