⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3061

?29?

‘””” ആരോടും വളഞ്ഞില്ലന്നെ……
കോളേജിലെ പെണ്ണുങ്ങൾ പോട്ടെ…..
എന്റൊപ്പം നടന്ന ഗായത്രി വരെ നന്ദു ഏട്ടനെ നോട്ടമിട്ടിരുന്നു……'””

ഇന്ദു പറഞ്ഞത് കേട്ടപ്പോ അച്ചുവും പാറുവും ശരിക്കും ഞെട്ടി……

‘””” നമ്മുടെ ഗായുവോ……'”””

പാറു അത്ഭുതത്തോടെ ചോദിച്ചു….
ഇന്ദു അതിന് തലയാട്ടി കാണിച്ചു…..

‘”” എന്നിട്ട്…… നന്ദു അവളോട്……….’???'”””

അച്ചു അല്പം ഭയത്തോടെ ചോദിച്ചു…..

‘”””” ഏയ്…… എവിടെ…… ഒന്നും നടന്നില്ലന്നെ…..
എന്തോ വലിയ സന്യാസം എടുത്ത പോലാ നന്ദു ഏട്ടൻ നടന്നത്……. ഇത്രക്കൊക്കെ മസിൽ പിടിച്ചു നടക്കണമെങ്കിൽ ഏട്ടന്റെ മനസ്സിൽ ഒരു പെണ്ണ് വേണ്ടേ……….'””

ഇന്ദു ഒരു കള്ള ചിരിയോടെ അച്ചുവിനെ നോക്കി ചോദിച്ചു……

‘””” അയ്യോ…… അപ്പൊ വേറെ പെണ്ണുണ്ടോ…..'””

അച്ചു നെഞ്ചിൽ കൈ വച്ചുകൊണ്ട് ചോദിച്ചു…….

‘””” ഈ നാട്ടിൽ അങ്ങനെ ഏതെങ്കിലും പെണ്ണുണ്ടോ……??'””

ഇന്ദു ചോദിച്ചു……

‘””” ഈ നാട്ടിലോ…….
ഹും….. അങ്ങനെ ആരെങ്കിലും വന്ന ഉടനെ ഓടിക്കും ഞാൻ….. അതോണ്ട് ഇവടെ ഇല്ല…..'””

അച്ചു പറഞ്ഞത് കേട്ടപ്പോ പാറുവിനും ഇന്ദുവിനും ചിരിയാണ് വന്നത്…..

‘”” അപ്പൊ ചേച്ചി മാത്രല്ലേ ഉള്ളു ഏട്ടന്റെ പുറകെ ഇങ്ങനെ നടക്കുന്ന ഒരേയൊരു പെണ്ണ്…….'””

ഇന്ദു ചോദിച്ചു……

‘””” ഹാ….. അതെ……'”””

അച്ചു പറഞ്ഞു……

‘””” എന്നാലേ……
അച്ചു ചേച്ചി…….. ഇന്നേക്ക് 7 ആം നാൾ നന്ദു ചേട്ടൻ അച്ചു ചേച്ചിയുടേതാണ്….. ഇതീ ഇന്ദുവിന്റെ വാക്കാ…….'””

ഇന്ദു അല്പം ഗമയിൽ പറഞ്ഞു……

‘””” ഡീ ഇന്ദു…..
നീ ബോധത്തോടെയാണോ ഇതൊക്കെ പറയണേ….. ഉറക്കപ്പിച്ചൊക്കെ പോയില്ലേ…..??'””

പാറു അവളെ വിശ്വാസം വരാതെ ചോദിച്ചു…..

‘””” അതൊക്കെ എപ്പോളെ പോയി….
ചേച്ചി നോക്കിക്കോ…. ഇത് ഞാൻ കലക്കും…..'”””

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.