?28?
‘”””” അവൻ പോയി……
ന്നെ വിട്ട് പോയി…… എന്നെ ഇഷ്ട്ടല്ലാത്രേ…..
ഞാൻ എന്തോരം സ്നേഹിച്ചതാ….. എന്നിട്ടും മനസ്സിലാക്കണില്ല………'”””
അച്ചു ഏങ്ങലടിച്ചുകൊണ്ട് പറഞ്ഞു…..
‘””” ആര്…… നന്ദുവേട്ടനോ……..???'”””
ഇന്ദു ചോദിച്ചു……
‘””” ഹ്മ്മ്………
ഇന്ന് പോലും പറഞ്ഞു…. താല്പര്യം ഇല്ല ഒന്ന് ഇറങ്ങി പോ ന്നൊക്കെ…..'””
അച്ചു പറഞ്ഞു……
‘”””” അതൊക്കെ മൂഡ് ശരിയല്ലാതെ പറഞ്ഞതാവും പെണ്ണെ…… നീയതും കാര്യമാക്കി നടക്കാണോ…..'”””
പാറു അവളെ സമാധാനിപ്പിക്കാൻ പറഞ്ഞു…..
”””” ഏയ്….. ഇത് അതൊന്നും അല്ല……
ഞാൻ അവന്റെ പുറകെ നടക്കാൻ തുടങ്ങീട്ട് വർഷം 5 ആയി….. ഇതുവരെ അവൻ എന്നെ ഇഷ്ട്ടമാന്ന് പറഞ്ഞിട്ടില്ല…..
എന്നാലും ചിലപ്പോ അവന്റെ നോട്ടമെല്ലാം കാണുമ്പോ കരുതും എന്നോട് സ്നേഹമാണെന്ന്……
പക്ഷെ ചിലപ്പോ തോന്നും എന്നെ ഇഷ്ട്ടമല്ല എന്ന്….
ഇന്നിപ്പോ എന്റെ മുഖത്ത് നോക്കി പറഞ്ഞു ഇറങ്ങി പോവാൻ……. അവനെന്നെ തീരെ ഇഷ്ട്ടല്ല…….'””””
അച്ചു പരിഭവത്തോടെ പറഞ്ഞു……
‘””” ഏയ്……
അങ്ങനെ വരാൻ ചാൻസ് ഇല്ല ചേച്ചി……
എനിക്ക് തോന്നുന്നത് ഏട്ടന് എന്തൊക്കെയോ ഉണ്ടെന്നാണ്…..'””
ഇന്ദു ഒരു കള്ള ചിരിയോടെ പറഞ്ഞു….
‘””” അതെങ്ങനെ നിനക്കറിയാം……???.'”””
അച്ചു തല ഉയർത്തി അവളോട് ചോദിച്ചു……
‘””” അതെ……
ഞാൻ ഒന്നല്ലേലും ഏട്ടൻ പഠിച്ച കോളേജിൽ രണ്ട് കൊല്ലം ഉണ്ടായിരുന്നതാ……
എത്ര പെണ്ണുങ്ങൾ നോട്ടമിട്ടതാ…..
അമ്മാതിരി ഗ്ലാമർ അല്ലെ……'”””
ഇന്ദു പൊക്കി പറയാൻ ആരംഭിച്ചതും….
‘””” ആഹ്….. മതി മതി……
എന്നിട്ടാരോടെങ്കിലും നന്ദു …..????'”””
അവൾ പറഞ്ഞത് കേട്ടപ്പോ അല്പം കുശുമ്പ് തോന്നിയ അച്ചു ഇന്ദുവിനോട് ചോദിച്ചു…..
രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it