?27?
തങ്ങളെ കാണുമ്പോ കുശുമ്പ് കാണിച്ച് മുഖം തിരിക്കുന്ന അച്ചുവല്ല ആ ഇരിക്കുന്നത്…..
ഇവിടെ ഉള്ളവരോട് കൊഞ്ചിയും വഴക്കടിച്ചും നടക്കുന്ന അരപിരി അച്ചുവുമല്ല അത്…..
അവളെ ഇങ്ങനെ ഒരവസ്ഥയിൽ കാണാൻ കഴിയുമെന്ന് ഇന്ദുവും പാറുവും സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല…..
ഇത്രനാൾ വഴക്കിനു മാത്രം വന്ന അവളുടെ ഈ അവസ്ഥ കണ്ടപ്പോൾ അവർക്ക് പോലും സഹിച്ചില്ല……
പാറു വേഗം അവൾക്കടുത്തിരുന്നു…..
‘””” അച്ചു……..
ഇതെന്താ കുട്ടിയിത്…….. നീ എന്തിനാ ഇങ്ങനെ കരയണേ……..'”””
പാറു അവൾക്കരികിൽ ഇരുന്നുകൊണ്ട് ചോദിച്ചു….. അത് കേട്ടതും സങ്കടം പിടിച്ചുവെക്കുവാൻ സാധിക്കാതെ അച്ചു പാറുവിന്റെ നെഞ്ചിലേക്ക് വീണു…..
അവളുടെ പെട്ടെന്നുള്ള പ്രവർത്തിയിൽ പാറു ശരിക്കും ഞെട്ടി…. എന്നാൽ പിടിച്ചു മാറ്റാനും പോയില്ല…..
ഇന്ദുവേഗം അവർക്കരികിൽ പോയിരുന്നു…..
‘””” അച്ചുവേച്ചി…….
എന്താ പറ്റിയെ….. കാര്യം പറ…. നമുക്ക് പരിഹാരം ഉണ്ടാക്കാ…….'”””
ഇന്ദു അവളോട് ചോദിച്ചു…….
‘””” ന.. നന്ദു…… നന്ദു എന്നെ……..'”””
അച്ചു എങ്ങലടിച്ചു കരയുന്നതിന്റെ കൂട്ടത്തിൽ പറഞ്ഞു……
‘”””” നന്ദു ഏട്ടനോ…….???.
ഏട്ടൻ എന്താ ചെയ്തേ…… ചേച്ചി പറാ….
നമുക്ക് ഏട്ടനോട് പറഞ്ഞ് നല്ല ഇടി വച്ചു കൊടുക്കാ……..'”””
ഇന്ദു പറഞ്ഞു…….
പക്ഷെ അപ്പോളും അച്ചുവൊന്നും മിണ്ടിയില്ല….. അവൾ കരയുകതന്നെയായിരുന്നു…..
‘””” അച്ചു…… നീയീ കരച്ചിൽ നിർത്തിയിട്ടു കാര്യം പറ കുട്ടി…… എന്നാലല്ലേ നമുക്ക് എന്തെങ്കിലും ചെയ്യാൻ പറ്റു……'””
പാറു അവളെ തന്റെ നെഞ്ചിൽ നിന്നും അടർത്തി മാറ്റികൊണ്ട് മുഖത്തേക്ക് നോക്കി ചോദിച്ചു……
രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it