?26?
‘””” ശോ…… ഇതെന്തൊരു കഷ്ട്ടമാ ചേച്ചി……'”””
‘”””എന്റെ പൊന്നിന്ദു…..
അതാരാന്ന് മനസ്സിലായോ……'””
‘””” ആരാ…….??'””
‘””” എടി അതച്ചുവാ…….'”””
‘”” അച്ചുവോ….. അവളെന്താ ഇവിടെ……'”””
ഇന്ദു മനസ്സിലാവാത്ത പോലെ ചോദിച്ചു…..
‘”” ഓഹ്….. എന്റെ മര തലച്ചി….. ഉറങ്ങിയപ്പോ എല്ലാ കാര്യങ്ങളും മറന്നോ……
അച്ചു ഇന്ന് നമ്മുടെ കൂടെയല്ലേ കിടന്നേ….
ലക്ഷ്മിയമ്മ അവളെ കൊണ്ടുവന്നാക്കിയതൊക്കെ മറന്നോ നീ…..'””
പാറു ചോദിച്ചു…….
‘”””” ആ…….. ഹ്……
ശരിയാണല്ലോ…..
അല്ല….. അവളെന്തിനാ നിലത്തിങ്ങനെ പുതപ്പും മൂടി ഇരിക്കണേ….. ഉറക്കം വരാഞ്ഞിട്ടാണോ….'”””….
ഇന്ദു ചോദിച്ചു……
‘””” നിന്നോടൊക്കെ സംസാരിക്കാൻ വന്ന എന്നെ പറഞ്ഞാ മതി…… ഓഹ്…..
വല്ല വാഴയും വച്ചാ മതിയായിരുന്നു അപ്പക്ക്….'””
പാറു പറഞ്ഞത് കേട്ടപ്പോ ഇന്ദുവൊന്ന് ഇളിച്ചു കാണിച്ചു……
‘”” എന്താ ഇളി……
മിണ്ടാത്തെ കൂടെ വാടി……'”””
പാറു അതും പറഞ്ഞ് അച്ചുവിന്റെ അടുത്തേക്ക് പോയി….. കൂടെ ഇന്ദുവും പോയി……
അവളൊന്നും ശ്രദ്ധിക്കാതെ അങ്ങനെ ഇരിക്കയാണ്….. പാർവതി പെട്ടെന്ന് അവളുടെ തലയിലൂടെ മൂടിയിരുന്ന പുതപ്പ് വലിച്ചു മാറ്റി…..
ഒപ്പം തന്നെ ഇന്ദു ആ മുറിയിലെ ലൈറ്റും ഇട്ടു…… പുതപ്പിനടിയിലെ അച്ചുവിന്റെ മുഖം കണ്ടപ്പോ രണ്ടുപേരും അന്തം വിട്ടുപോയി…..
കണ്മഷി പോലും പരക്കും വിധം കണ്ണിനുചുറ്റും കണ്ണുനീർ തളം കെട്ടി നിന്നിരുന്നു…. കൊച്ചുകുട്ടികൾ കരഞ്ഞു കലങ്ങിയ പോലെ…..
കണ്ടപ്പോ അവർക്ക് തന്നെ എന്തോപോലെ ആയി……
.
രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it