?25?
അച്ചു കട്ടിലിൽ നിന്നും ഇറങ്ങി താഴെ ഇരിക്കുന്ന കാഴ്ചയാണ് അവൾ കണ്ടത്…..
തലയിലൂടെ അവളുടെ പുതപ്പും ഇട്ടിട്ടുണ്ട്…..
മുഖമൊന്നും കാണാൻ സാധിച്ചില്ല എങ്കിലും അവൾ കരയുകയാണെന്ന് പാറുവിന് നന്നായി മനസ്സിലായി….. കാരണം പട്ടി മോങ്ങും പോലെയുള്ള ശബ്ദം നന്നായി പുറത്തേക്ക് വന്നിരുന്നു……
പാർവതി വേഗം സുഖ നിദ്രയിൽ ആണ്ടിരുന്ന ഇന്ദുവിനെ തട്ടി വിളിച്ചു…….
‘””” ഇന്ദു…… ഡീ ഇന്ദു…… ഒന്നെഴുന്നേറ്റെ……..'”””
അവൾ തട്ടി വിളിച്ചപ്പോ ഉറക്കപ്പിച്ചിൽ അവളൊന്ന് കണ്ണ് ചിമ്മി തുറന്നു……
‘””” എന്താ ഏട്ടാ……
ഞാനൊന്ന് ഉറങ്ങട്ടെ……'”””
ഇന്ദു ഉറക്കപ്പിച്ചിൽ വിളിച്ചു പറഞ്ഞ് പുതപ്പെടുത്ത് തലയിലൂടെ മൂടി…. പാറു അപ്പൊ തന്നെ വേഗമവളുടെ തലയിലെ പുതപ്പെടുത്ത് മാറ്റി……
‘”””” ഏട്ടനോ…….
എടി ഇത് ഞാനാ……..'””
. പാറു അൽപം കലിപ്പിൽ പറഞ്ഞു…. ഇന്ദു അപ്പോഴൊന്നു കണ്ണ് തുറന്നവളെ നോക്കി….
‘””” മ്…… ചേച്ചി എന്താ ഇവിടെ…..'””
‘””” മാങ്ങാ പറിക്കാൻ വന്നതാ……
ആ കൊണച്ച സ്വപ്നത്തിൽ നിന്നൊന്ന് എഴുന്നേൽക്ക് പിശാചേ ……. ഏത് നേരോം…. കേട്ടൻ കേട്ടൻ…… ഓഹ്…….'”””
പാർവതി തലയിൽ കൈവച്ചുകൊണ്ട് പറഞ്ഞു…… ഇന്ദു അപ്പോൾ ചടപ്പോടെ ആണെങ്കിലും ഒന്നെഴുന്നേറ്റ് കോട്ടുവായ ഇട്ടിരുന്നു……
‘””” എന്താ ചേച്ചി……'”””
ഇന്ദു ചോദിച്ചു…..
‘””” ഡീ….. അത് നോക്ക്……'””
പാറു താഴെ പുതപ്പ് മൂടിയിരുന്നു മോങ്ങുന്ന അച്ചുവിനെ അവൾക്ക് കാണിച്ചു കൊടുത്തു….
‘””” അത് പ്രേതമല്ലേ…….'””
ഇന്ദു സൂക്ഷിച്ചു നോക്കികൊണ്ട് പറഞ്ഞു…..
‘””” ഓഹ്…… ഇതിനെ ഞാൻ……'””
പാറു തലയിൽ കൈവച്ച് അതും പറഞ്ഞുകൊണ്ട് ടേബിളിൽ ഇരിക്കുന്ന കുപ്പിയിലെ വെള്ളമെടുത്ത് ഇന്ദുവിന്റെ മുഖത്തേക്ക് തളിച്ചു…….
രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it