⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3064

?24?

‘””” അമ്മേ…….
അച്ചു എന്താ ഇവടെ….. നന്ദു വന്നപ്പോ ഇങ്ങോട്ട് മാറ്റിയത് ആണോ…..
ആ കുട്ടിക്ക് ഞങ്ങളെയൊന്നും ഇഷ്ട്ടല്ല അമ്മേ….. വെറുതെ എന്തിനാ നിർബന്ധിപ്പിച്ച് ഇങ്ങോട്ട് വിട്ടത്…….'”””

പാർവതി ലക്ഷ്മിയമ്മയെ നോക്കി ചോദിച്ചു…..

‘””” മോളെ……
അവൾക്ക് നിങ്ങളെ ഇഷ്ടക്കുറവൊന്നും ഇല്ല….. ഒന്ന് ഒത്ത് പോകാൻ ഉള്ള പ്രയാസമേ കാണു….. ‘”””

ലക്ഷ്മിയമ്മ പറഞ്ഞു……

‘””” പിന്നെന്താ അമ്മേ ചേച്ചിടെ മുഖമിങ്ങനെ വിഷമത്തിലിരിക്കുന്നെ……???'”””

ഇന്ദു ചോദിച്ചു…….

‘””” അതിങ്ങോട്ട് വന്നതുകൊണ്ടൊന്നും അല്ല….. നന്ദു എന്തോ പറഞ്ഞു…. അതിന്റെ വിഷമമാ……. അത് മാറിക്കോളും…..
ഈ സമയം നിങ്ങളാണ് അവൾക്ക് കൂട്ടായി വേണ്ടത്…… അവളെയൊന്ന് ശ്രദ്ധിച്ചേക്കണേ മക്കളെ….. പാവമാ…… എന്തെങ്കിലും ഒക്കെ മനസ്സിൽ കൊണ്ടാൽ പിന്നെ അതോർത്ത് കരഞ്ഞുകൊണ്ടേയിരിക്കും……'”””

ലക്ഷ്മിയമ്മ പറഞ്ഞു……

‘””” മ്മ്….. ശരിയമ്മേ……
ഞങ്ങൾ നോക്കിക്കോളാ……'”””

പാർവതി പറഞ്ഞു…… ലക്ഷ്മിയമ്മ അത് കേട്ടതും അവളെയൊന്ന് നോക്കി ചിരിച്ച് താഴേക്ക് ഇറങ്ങി പോയി….. പാറുവും ഇന്ദുവും തിരിച്ച് മുറിയിൽ ചെന്നപ്പോൾ അച്ചു ആ ബെഡിന്റെ ഒരു മൂലക്ക് പുതപ്പും മൂടി കിടന്നുകഴിഞ്ഞിരുന്നു…..

ഇന്ദു പതിയെ അവളെ വിളിക്കാൻ പോയി…..

‘””” ഇന്ദു……..'”””

പാറുവിന്റെ വിളി കേട്ടപ്പോഴാണ് അവളവിടെ നിന്നത്…..
ഇന്ദു എന്തെന്ന ചോദ്യ ഭാവത്തിൽ പാറുവിനെ നോക്കി

‘””” ഇപ്പൊ വിളിക്കണ്ടാ….. ഉറങ്ങിക്കോട്ടെ……'””

അവൾ പറഞ്ഞു….. അത് കേട്ടപ്പോ ഇന്ദുവും ഒന്നും പറയാൻ നിന്നില്ല….. കാരണം സംസാരിക്കാൻ പറ്റിയ ഒരു മൂടിലല്ല അച്ചു എന്ന് അവൾക്കും തോന്നിയിരുന്നു…..
അവർ ഇരുവരും അച്ചുവിനെ ശല്യം ചെയ്യാത്ത പോലെ ഒരു ഓരത്തേക്ക് നീങ്ങി കിടന്നു…..

പുറത്ത് അത്യാവശ്യം നല്ല മിന്നലും മഴയുമെല്ലാം മഴയുമെല്ലാം ഉണ്ടായിരുന്നത് കൊണ്ട് നിദ്രദേവി അവരെ വേഗത്തിൽ കനിഞ്ഞു…..

സമയം ഏറെ കടന്നുപ്പോയി…..
പുറത്ത് തോരാതെ പെയ്തിരുന്ന മഴയും തോർന്നില്ലാതെ ആയി…..
ഇടക്കെപ്പോഴോ എന്തോ ശബ്ദം കേട്ടെന്ന് തോന്നിയാണ് പാറു തന്റെ കണ്ണുകൾ തുറന്നത്…..

പക്ഷെ കണ്ണ് തുറന്നപ്പോ ഒന്നും തന്നെ അവൾ കേട്ടില്ല…

അവൾ വേഗം അടുത്ത് ടേബിളിൽ ഇരിക്കുന്ന വെള്ള കുപ്പി എടുത്ത് വായിലേക്ക് കമിഴ്ത്തി.

പെട്ടെന്നാണ് അവളത് കേട്ടത്….. കുറച്ചുമുന്നേ കിടക്കുന്ന നേരം കേട്ട അതെ ശബ്ദം….. എന്തിന്റെ ശബ്ധമാണെന്ന് എത്ര ആലോചിച്ചിട്ടും പാർവതിക്ക് മനസ്സിലായില്ല….. അവൾ തന്റെ അടുത്തു കിടക്കുന്ന ഇന്ദുവിനെ നോക്കി….. നല്ല ഉറക്കത്തിലാണ് അവൾ…… തൊട്ടപ്പുറെ കിടക്കുന്ന അച്ചുവിനെ നോക്കിയപ്പോൾ അവളുടെ പൊടിപോലും അവിടെ കാണ്മാനില്ല…..

പാറു വെപ്രാളത്തോടെ ഇറങ്ങി നോക്കിയപ്പോഴാണ് ആ കാഴ്ച്ച കണ്ടത്………
പാർവതി അമ്പരപ്പോടെ അവിടേക്ക് നോക്കി

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.