⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3063

?23?

പാറുവും ഇന്ദുവും തങ്ങളുടെ മുറിയിൽ മൊബൈലിൽ കളിച്ച് ചുമ്മാ ഇരിപ്പായിരുന്നു…..

പെട്ടെന്നാണ് വാതിൽക്കൽ ആരോ മുട്ടുന്ന ശബ്ദം അവർ കേട്ടത്…..

‘””” ആരാ ഈ നേരത്ത്…… ഇന്ദു…..
ഒന്ന് പോയി നോക്കടി……'”””

പാറു ഇന്ദുവിനോട് പറഞ്ഞു……

‘””” എനിക്ക് വയ്യ….. ചേച്ചി പോ…..
ഞാനിനി എഴുന്നേൽക്കണ്ടേ……'”””

ഇന്ദു ഫോണിലേക്ക് നോക്കികൊണ്ട് പറഞ്ഞു……

‘””” നീ പിന്നെ പിന്നെ മടിച്ചി ആവാട്ടോ…..
നല്ല തല്ല് കിട്ടാത്തതിന്റെ കുറവാ…….'”””

പാറു അവളെ നോക്കി അത്രയും പറഞ്ഞുകൊണ്ട് ആ വാതിൽ ചെന്ന് തുറന്നു….

പുറത്ത് ലക്ഷ്മിയമ്മയും അച്ചുവുമാണ് നിന്നിരുന്നത്…..
അച്ചു അവളെ നോക്കാതെ തല താഴ്ത്തി നിൽക്കുകയായിരുന്നു…..

അവൾ വന്നത് കണ്ടപ്പോ ഇന്ദുവും ഫോണിൽ നിന്നും ശ്രദ്ധ മാറ്റി അവിടേക്ക് വന്നു……

‘””” എന്താ ലക്ഷ്മിയമ്മേ…….'”””

പാറു അവർ വന്ന ഉദ്ദേശം എന്തെന്ന് അറിയാതെ ചോദിച്ചു…..

‘”””” അച്ചു……
നീ അകത്ത് പൊയ്ക്കോ…..
ഇനി ഇതാണ് നിന്റെ മുറി……'”””

ലക്ഷ്മിയമ്മ പറഞ്ഞത് കേട്ടപ്പോ പാറുവിനും ഇന്ദുവിനും ശരിക്കും അത്ഭുതം തോന്നി….. അവൾ കണ്ണും മിഴിച്ച് അച്ചുവിനെ നോക്കി….
അവൾ വലിയ ഭാവ ഭേദം ഒന്നും കാണിക്കാതെ കത്തേക്ക് കയറിപ്പോയി…..

‘””” പാറു….. ഇന്ദു…..
ഒന്നിങ്ങോട്ട് വാ….. ഒരു കാര്യം പറയാനുണ്ട്…..'””

ലക്ഷ്മിയമ്മ പറഞ്ഞു….. ശേഷം കുറച്ചപ്പുറെ മാറി നിന്നു….. പാറുവും ഇന്ദുവും വേഗം അവിടെക്ക് നടന്നു…..

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.