⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3063

?21?

തുണിയെല്ലാം വാരി പെറുക്കി പുറത്തേക്ക് വന്നപ്പോൾ അച്ചു ലക്ഷ്മിയമ്മയുടെ മുന്നിലാണ് എത്തിപ്പെട്ടത്…..

അവളുടെ കണ്ണുനീരാൽ കലങ്ങിയ കണ്ണുകൾ എന്താണ് പറയുന്നതെന്ന് അവർക്ക് മനസ്സിലായതേയില്ല…..

‘””” അച്ചൂസേ……. എന്താടാ ഇത്……
നീ എന്തിനാ കരയണേ……'”””

ലക്ഷ്മിയമ്മ അവളെ നോക്കി ചോദിച്ചു….. അത് കേട്ടപ്പോൾ അവൾക്ക് പിടിച്ചുനിൽക്കുവാൻ സാധിച്ചില്ല….. അച്ചു ലക്ഷ്മിയമ്മയേ കെട്ടിപിടിച്ച് പൊട്ടികരയുവാൻ തുടങ്ങി……

‘””” എന്താ മോളെ ഇത്……
നീ എന്തിനാ ഇങ്ങനെ കരയണേ…..അവൻ മുറീന്ന് പുറത്താക്കിയതിന് ആണോ…..'””

ലക്ഷ്മിയമ്മ ചോദിച്ചു……

‘””” അവനെന്നെ മനസ്സിലാക്കണില്ല അമ്മേ…..
ഞാൻ എന്തോരം ഇഷ്ടപ്പെടുന്നുണ്ടവനെ…..
പക്ഷെ എപ്പോളുമെന്നെ ആട്ടിപ്പായിക്കാ….. ഞാനൊരു അനാഥ ആയോണ്ട് ആവും…..'””

അവൾ പറഞ്ഞത് കേട്ടപ്പോ ലക്ഷ്മിയമ്മ വേഗവളെ തന്റെ ദേഹത്തുനിന്നും പിടിച്ചുമാറ്റി…..

‘””” നീ എന്താ പറഞ്ഞെ….. അനാഥയോ…..
അപ്പൊ ഞങ്ങളൊക്കെ നിന്റെ ആരാ…..
വിഷമം വരുമ്പോൾ വേണ്ടാത്തത് വിളിച്ചു പറയല്ലെട്ടോ മോളെ……
നീ എന്റെ മോള്‌ തന്നാ….. ഇന്ദ്രനെയും രുദ്രനെയും പോലെ…..'””

ലക്ഷ്മിയമ്മഅവളെ ശകാരിച്ചുകൊണ്ട് പറഞ്ഞു…….

‘””” സോറി അമ്മേ…… ഞാൻ വിഷമത്തിൽ എന്തൊക്കെയോ പറഞ്ഞു……
അല്ലെങ്കിലും തെറ്റ് എന്റെയാ….. അവനെ ഫോഴ്സ് ചെയ്ത് ഇഷ്ടപ്പെടാൻ പാടില്ലായിരുന്നു….. ‘””

അച്ചു പറഞ്ഞു……

‘””” മോളെ……
അവൻ ഇതുവരെ നിന്നെ മനസ്സിലാക്കി കാണില്ല…… നീ വെറുതെ വേണ്ടാത്ത ചിന്തയൊന്നും മനസ്സിൽ കൊണ്ടുനടക്കണ്ടാ…. നന്ദു ഇന്നല്ലേൽ നാളെ നിന്നെ സ്വീകരിക്കും……'””

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.