⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3063

?20?

അച്ചു വിഷമത്തോടെ ചോദിച്ചു……

‘””” അതിന് നമ്മൾ പ്രേമിച്ചിട്ടില്ലല്ലോ….. പിന്നെ എന്താ പ്രശ്നം….. ഞാൻ പറഞ്ഞല്ലോ അച്ചു….
എനിക്കീ പ്രേമത്തോടൊന്നും അത്ര വലിയ താല്പര്യം ഇല്ല.,…. “””

നന്ദു പറഞ്ഞു……

‘””” ഇതൊക്കെ എന്നായാലും നടക്കേണ്ടത് അല്ലേടാ…..
നിനക്കിപ്പോ താല്പര്യം ഇല്ലേൽ വേണ്ടാ….
ഞാൻ എത്ര വേണേലും കാത്തിരിക്കാ…..'””

അച്ചു പറഞ്ഞു…. അവന്റെയാ സംസാരം കേട്ടപ്പോ നന്ദുവിന് ശരിക്കും ദേഷ്യമാണ് വന്നത്……

‘””” നിനക്കെന്താടി പറഞ്ഞാ മനസ്സിലാവില്ലേ…..
എനിക്ക് നിന്നെ വേണ്ടാ…… അത്രയേ ഉള്ളു….
ഒന്ന് ഇറങ്ങി പോകുന്നുണ്ടോ……
മനുഷ്യന് ഇത്തിരി സ്വസ്ഥത താ ദയവ് ചെയ്ത്……'”””

നന്ദു അവന്റെയുള്ളിൽ വന്ന സകല അമർഷവും ഒന്നും ആലോചിക്കാതെ അവളുടെ മുഖത്ത് നോക്കി വിളിച്ചുപറഞ്ഞു…..

അവനെ പ്രണയത്തോടെ നോക്കിയിരുന്ന ആ കണ്ണുകളിൽ സങ്കടത്തിന്റെ കണ്ണുനീർ ഒഴുകി വരുന്നത് അവൻ കണ്ടു….. അത് കണ്ടപ്പോൾ ഉള്ളിന്റെ ഉള്ളിൽ എവിടോ ഒരു നീറ്റൽ അവനനുഭവപ്പെട്ടു…..

പറഞ്ഞത് അധികമായോ എന്ന് അവൻ അവനോട്തന്നെ സ്വയം ചോദിച്ചു…..

പിന്നീട് അച്ചു ഒന്നുംതന്നെ പറഞ്ഞിരുന്നില്ല…. അവൾ അലമാരയിൽ വച്ചിരുന്ന തന്റെ കുറച്ചു തുണി എടുത്തുകൊണ്ടു പുറത്തേക്ക് പോയി…..

അവളെയൊന്ന് വിളിച്ചു മാപ്പ് പറയാൻ നന്ദു പലകുറി ആലോചിച്ചിരുന്നു….. പക്ഷേ മനസ്സ് ആഗ്രഹിച്ചത് ശരീരം ചെവിക്കൊണ്ടിരുന്നില്ല…..

അവനതും ഇതുമൊക്കെ ആലോചിച്ച് ആ കിടക്കയിൽ കിടന്നു…. ഉറക്കം വന്നില്ല….
ഉള്ളിൽ നിറയെ അച്ചുവിന്റെ മുഖം മാത്രമായിരുന്നു….. ആ കലങ്ങിയ കണ്ണുകളുള്ള മുഖത്തിന്‌ കുഞ്ഞ് കുട്ടികളുടെ ഭാവം ആയിരുന്നു…..
എന്നാലും അത് താൻ കാരണമാണെന്ന് ഓർക്കുമ്പോൾ പിന്നെയും പിന്നെയും വിഷമം അതികരിച്ചു വരുകയായിരുന്നു……

????????????

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.