⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3064

?19?

നന്ദു അവളോട് അപേക്ഷിക്കും പോലെ പറഞ്ഞു….. അവൻ പറഞ്ഞത് കേട്ടതും അച്ചുവിന് ചിരി അടക്കുവാൻ സാധിച്ചില്ല…. പക്ഷെ ശബ്ദം വെളിയിൽ വരാതിരിക്കാൻ വാ പൊത്തിയാണ് ചിരിച്ചത്…..
നന്ദു ആണേൽ ഇവളുടെയീ അടക്കി പിടിച്ചുള്ള ചിരി കേട്ടിട്ട് ആരെങ്കിലും വരുമോ എന്ന ഭയത്തിൽ ഇരിക്കുകയാണ്…..

പെട്ടെന്ന് അച്ചു ചിരിയെല്ലാം അവസാനിപ്പിച്ചിട്ട് അവളുടെ ഡ്രസ്സ്‌ അലമാരയിൽ നിന്നും വെളിയിലേക്ക് എടുത്തു….. നന്ദു അവൾ ഡ്രസ്സ്‌ മാറുന്നതുകൊണ്ട് വേഗം തിരിഞ്ഞു നിന്നു…..

തുണി ഇടുമ്പോൾ കിലുങ്ങുന്ന അവളുടെ കയ്യിലെ കുപ്പിവളകളുടെ കിലുക്കം മാത്രമായിരുന്നു അവന്റെ കാതിൽ വീണുകൊണ്ടിരുന്നത്….. പെട്ടെന്ന് അവൾ ദേഹത്ത് പുതച്ചിരുന്ന ആ പുതപ്പ് നന്ദുവിന്റെ തലയിൽ വന്ന് വീണു……

നന്ദു വേഗമത് മാറ്റി പുറകിലേക്ക് നോക്കിയപ്പോൾ അച്ചു ഡ്രസ്സ്‌ എല്ലാം മാറ്റി ഒരു നീല മാക്സി ഇട്ടാണ്‌ നിന്നിരുന്നത്…..

എന്നാലും അവൾ അതി സുന്ദരി തന്നെയായിരുന്നു…..
താഴെ വീണുകിടന്ന ടവൽ എടുത്ത് ഈറൻ മുടിയിൽ കെട്ടി നന്ദുവിന്റെ അടുക്കലേക്ക് അവൾ വന്നപ്പോൾ നല്ല ലക്സ് സോപ്പിന്റെ മണം അവന്റെ മൂക്കിലേക്ക് ഇരച്ചു കയറി…..

എന്തോ……
താൻ അവളിൽ മയങ്ങുകയാണോ എന്ന് ഒരുനിമിഷം നന്ദു വിചാരിച്ചുപോയി…..

‘””എന്നാലും എന്റെ നന്ദു……
നീ എന്താ ഒരു മുന്നറിയിപ്പ് പോലും ഇല്ലാതെ…… ഞാൻ കരുതി നീ വരുന്നെന് മുന്നേ പറഞ്ഞെ എത്തുവെന്ന്…….'”””

അച്ചു പറഞ്ഞു……

‘””” ഹാ…… പെട്ടെന്ന് വരേണ്ടി വന്നു….. അതിപ്പോ നിന്നെ ബോധിപ്പിക്കണോ…..'”””

നന്ദു അല്പം മുഖം കറുപ്പിച്ചുകൊണ്ട് പറഞ്ഞു…….

‘””” ഓ……. ചോദിച്ചെന്നെ ഉള്ളു…..
യൂറോപ്പിൽ ഒക്കെ പോയി കൊറേ മദാമ്മമാരെ കണ്ടപ്പോ ഈ പാവം അച്ചു ഔട്ട്‌…. അല്ലെ……'”””

അച്ചു പറഞ്ഞു…..

‘””” അച്ചു….. നീ എടുക്കാൻ ഉള്ളത് എന്താച എടുത്ത് പുറത്ത് പോ….. എനിക്കൊന്ന് ഉറങ്ങണം……'””

നന്ദു പറഞ്ഞു……

‘””” ടാ നന്ദു……
നീ പിന്നേം പിന്നേം എന്നെ ഒഴിവാക്കാണോ….
എനിക്ക് അത്രക്ക് ഇഷ്ട്ടള്ളൊണ്ട് അല്ലേടാ…. അതെന്താ നീ മനസ്സിലാക്കാത്തെ……'””

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.