⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3064

?16?

‘”””” എന്നാലും എന്റെ ഈശ്വര……
ഞാനിവിടെ ഇല്ലാത്തപ്പോ എന്തൊക്കെയാ നടന്നത്……'”””

നന്ദു തലയിൽ കൈവച്ചുകൊണ്ട് ചോദിച്ചു……

‘””” നീയിനി എന്തൊക്കെ കാണാൻ കിടക്കുന്നെന്റെ നന്ദു……..
വല്ലപ്പോഴുമൊക്കെ ഒന്ന് വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചെങ്കിൽ ഇതൊക്കെ അപ്പോഴപ്പോ അറിയായിരുന്നല്ലോ…..'””

പാർവതി ചോദിച്ചു……

‘””” അത് വിട്…..
ഇതിപ്പോ ആലോചിച്ച മനസ്സിലാവുന്ന കാര്യങ്ങളെ ഉള്ളു……
അതല്ലാ……. ഇന്ദു നീ സത്യങ്ങൾ ഒക്കെ എങ്ങനാ അറിഞ്ഞേ…… ഇന്ദ്രൻ എങ്ങനെ
പഴേ പോലെ ആയി….. വീര പാണ്ടി അങ്കിൾ എന്ത് പറയുന്നു….. കൊറേ വിശേഷങ്ങൾ അറിയാൻ ഉണ്ട്….. വേഗം പറാ……'”””

കാര്യങ്ങൾ അറിയാനുള്ള വെപ്രാളത്തിൽ നന്ദു ചോദിച്ച ചോദ്യം കേട്ടപ്പോൾ അവരിരുവരുടെയും മുഖത്തെ ആ സന്തോഷം കെട്ടണഞ്ഞു….. കാരണം അവൻ ചോദിച്ച ചോദ്യത്തിൽ അവരുടെ അച്ഛന്റെ കാര്യവും ഉണ്ടായിരുന്നു…..
രക്തത്തിന്റെ മണമുള്ള ആ ഓർമകളിലേക്ക് പാറുവും ഇന്ദുവും ഒരിക്കൽ കൂടെ മനസ്സുകൊണ്ട് യാത്രയായി…..

‘”””” നന്ദു…….
വിശേഷങ്ങൾ ഓക്കേ പിന്നെ പറയാം…..
നീയിപ്പോ റൂമിൽ ചെന്ന് ഫ്രഷ് ആയി വാ….
യാത്ര കഴിഞ്ഞു വന്നതല്ലേ……'”””

ശോഭമ്മ അവനെ നോക്കി പറഞ്ഞു…. കാരണം അവൻ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് പാറുവും ഇന്ദുവും ആയിരുന്നില്ല……

നന്ദു തന്റെ ബാഗുമായി അവന്റെ മുറിയിലേക്ക് കയറി ചെന്നു…..

താൻ വീട്ടിൽ ഇല്ലാഞ്ഞിട്ട് കൂടി മുറിയെല്ലാം വളരെ നീറ്റ് and ക്ലീൻ ആയാണ് ഇരിക്കുന്നത്……

കൂടെ ഒരു വല്ലാത്ത സുഖന്തവും അവിടമെങ്ങും ഉണ്ടായിരുന്നു…. അതവൻ ഇത്ര നാൾ അനുഭവിക്കാത്ത ഒരു തരം മണം തന്നെയായിരുന്നു…..

നന്ദു അവൻ കൊണ്ടുവന്ന ബാഗ് ബെഡിലേക്ക് ഇട്ട ശേഷം ഒരു ടവൽ എടുക്കുവാനായി അലമാര തുറന്നു…. അതിനുള്ള മടക്കി വച്ച വെള്ള ടവൽ എടുക്കുമ്പോഴാണ് അവനൊരു കാര്യം ശ്രദ്ധിച്ചത്…..

അതിൽ ഷർട്ട് തൂക്കിയിടുന്ന ലൈനിൽ മൂന്ന് ബ്രാകൾ ക്ലിപ്പ് ഇട്ട് തൂക്കിയിട്ടിരിക്കുന്നു…..

‘””” ബ്രായോ…….
ഇതെവിടുന്നു വന്നു…… ഇനി ഞാനില്ലാത്തപ്പോ വേറെ ആരെങ്കിലും ഈ മുറി ഉപയോഗിച്ചോ…..'”””

നന്ദു ഒന്നാലോചിച്ചുകൊണ്ട് സ്വയം ചോദിച്ചു….. പെട്ടെന്നാണ് ബാത്‌റൂമിന്റെ കതക് തുറക്കുന്ന ശബ്ദം അവന്റെ കാതിൽ വീണത്…..

നന്ദു അവിടേക്ക് നോക്കി…..

  അവൻ വന്ന കാര്യം പോലും അറിയാതെ കുളിച്ചുകൊണ്ടിരുന്ന അച്ചു ഒരു നീല ടവലും കെട്ടി  മൂളിപ്പാട്ടും പാടി പുറത്തേക്ക് വരുകയായിരുന്നു അപ്പോൾ ….

പെട്ടെന്ന് അവളൊരിക്കലും പ്രതീക്ഷിക്കാതെയാണ് നന്ദുവിനെ അവിടെ കണ്ടത്….. അതൊരു സ്വപ്നമാണോ എന്നവൾ ഒരു നിമിഷം ചിന്തിച്ചുപോയി…..

അത് പോലെ അവളുടെ വടിവൊത്ത ആ ശരീര ഭംഗി കണ്ടപ്പോൾ നന്ദുവും ഒന്ന് അനങ്ങുവാൻ പോലും സാധിക്കാതെ പ്രതിമ പോലെ നിന്നു…..

അച്ചു തന്റെ കണ്ണൊന്നു തിരുമ്മി നോക്കി…..

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.