⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3064

?15?

‘””””” അയ്യോ……. ആ…… മ്…….'”””

അവന്റെ അലർച്ച പൂർവ്വ സ്ഥിതിയിൽ എത്തുന്നതിനു മുമ്പ് രാധമ്മ അവന്റെ വാ പൊത്തി പിടിച്ചിരുന്നു…..

”””” ഹോ…… എന്റെ ചെക്കാ…..
നീ കൂകി വിളിച്ച് നാട്ടുകാരെ മുഴുവൻ  വരുത്തല്ലേ……'””

രാധമ്മ പറഞ്ഞു…..

‘””” ലച്ചു……. ഇപ്പോഴത്തേക്ക് ഇത് മതി…..
വന്ന് കേറിയല്ലേ ഉള്ളു…. അകത്തേക്ക് കേറ്റ് അവനെ …….'”””

ശങ്കര മേനോൻ അവന്റെ ഈ ദയനീയത കാണുവാൻ ആഗ്രഹിക്കാതെ പറഞ്ഞു…. അപ്പൊ തന്നെ ലക്ഷ്മിയമ്മ  ആ ചെവിയിലെ കൈ മാറ്റിയിരുന്നു….. പക്ഷെ രാധമ്മ വാ തുറപ്പിച്ചില്ല…. അവനേ അകത്തേക്ക് കൊണ്ടുപോയതിനു ശേഷമാണ് വായിൽ നിന്നും കയ്യെടുത്തത്…..

ഒന്ന് സ്വാതന്ദ്രിയം കിട്ടിയപ്പോ  ലക്ഷ്മിയമ്മ പിടിച്ച ചെവിയൊക്കെ ഒന്ന് തടവി നോക്കി…. അമ്മാതിരി പിടുത്തമാ പിടിച്ചേ…..

“””” ഞാൻ വന്നത് കണ്ട് ഉത്സവം ആഘോഷിക്കും എന്ന് കരുതിയപ്പോ പൊങ്കാല ആണല്ലോ ഭഗവാനെ……. ഇതെന്തൊരു കഷ്ട്ടമാ……'”””

നന്ദു ആത്മഗതം പോലെ പറഞ്ഞു……

‘””” ടാ…… നീ അധികം നെഗളിപ്പൊന്നും പുറത്തെടുക്കണ്ടാ…… എത്ര നാളായടാ പോയിട്ട്…. ഇടക്കൊക്കെ ഒന്ന് വിളിച്ചാൽ എന്താ…… ഇത്ര മല മറിക്കുന്ന പണിയൊന്നും ഇല്ലല്ലോ അവടെ……'”””

ശങ്കര വെല്യച്ഛൻ പറഞ്ഞു…..

‘””” അത് പിന്നെ വെല്യച്ച….. ഒരു അബദ്ധം……..'””

നന്ദു നിന്ന് പരുങ്ങിക്കൊണ്ട് പറഞ്ഞു.,…….

‘””” ഹാ….. അബദ്ധം…….
അതിനുള്ളതാ ഇപ്പൊ കിട്ടിയത്….. അതുകൊണ്ട് സന്തോഷമായി ഇരുന്നോ….
നീ ചെയ്തതിനു ഇത്രയല്ലേ കിട്ടിയള്ളൂ…..'”””

ശങ്കര മേനോൻ പറഞ്ഞു……

‘””” ഹ്മ്മ്…… എല്ലാവരോടും സോറിയേ…….
ഇനി ഇങ്ങനൊന്നും ഉണ്ടാവില്ല…..'”””

നന്ദു എല്ലാരേം നോക്കി ഇളിച്ചുകൊണ്ട് പറഞ്ഞു……

പെട്ടെന്നാണ് അവന്റെ തോളിൽ ഒരു കൈവന്നമർന്നത്…. നന്ദു തിരിഞ്ഞു നോക്കി….  അപ്പോൾ കണ്ടത് തന്റെ മുന്നിൽ നിൽക്കുന്ന പാറുവിനെ ആണ്..

പിന്നെ അവൾക്ക് പിന്നിൽ നിൽക്കുന്ന ഇന്ദുവിനെയും ….

അവന്റെ കണ്ണുകളിൽ ആശ്ചര്യം നിറഞ്ഞു….
ഇവരെങ്ങനെ ഇവിടെ എന്ന് ഒരുനിമിഷം അവനാലോചിച്ചു…..

‘”””” പ…. പ….. പാറു…….
നീ……. നീ എന്താ ഇവടെ……..'””””

നന്ദു അതിശയത്തോടെ ചോദിച്ചു……

‘””” പ.. പ… പ… പാറു അല്ല….. പാർവതി……
പിന്നെ ഞാനും ഇണ്ട്……
ഏട്ടനെ ഒന്ന് വിളിച്ചാ കിട്ടിയാൽ അല്ലെ ഞങ്ങൾ വന്ന കാര്യം ഒക്കെ അറിയിക്കാൻ ഒക്കൂ…..'””

ഇന്ദു അവനെ നോക്കി പരിഭവത്തോടെ പറഞ്ഞു…..

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.