⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3064

?14?

‘””” ലക്ഷ്മിയമ്മേ……..
അവനെ ഒന്ന് തടുക്ക്….. നമുക്കെല്ലാം സംസാരിച്ചു തീർക്കാം….. ‘”””

നന്ദു പറഞ്ഞു….. ഇന്ദ്രൻ സമയം അവിടെ എത്തിയിരുന്നു…..

‘”””” അമ്മ മാറ്…… ഇവന് രണ്ട് കൊടുത്തില്ലേൽ എനിക്ക് സമാധാനം കിട്ടില്ല….. “”””

ഇന്ദ്രൻ പറഞ്ഞു……

‘””” ഇന്ദ്രാ…… ആ വടി താഴെയിട്…….'”””

ലക്ഷ്മിയമ്മ പറഞ്ഞു…..

‘””” അതൊന്നും ഇപ്പൊ ഇടാൻ പറ്റില്ല….. ഇവന്റെ പണി തീർത്തിട്ടെ ഞാൻ അടങ്ങൂ…..'”””

ഇന്ദ്രൻ വിടാതെ പറഞ്ഞു…..

‘”” ഇന്ദ്രാ…….
നിന്റെ അമ്മയാ പറയുന്നേ….. ആ വടി താഴെ ഇടെടാ…….'”””

ലക്ഷ്മിയമ്മ ആഞ്ഞ സ്വരത്തിൽ അവനോട് അരുളി…… ഇന്ദ്രന് പിന്നെയൊന്നും ചെയ്യുവാൻ സാധിക്കില്ലായിരുന്നു…. അവനാ വടി അപ്പുറത്തേക്ക് എറിഞ്ഞ ശേഷം അകത്തേക്ക് കയറി…. പോകും വഴി നന്ദുവിനെയൊന്ന് നോക്കി…..

‘””” നീ അങ്ങ് വാടാ……നിനക്കുള്ളത് തരാ ഞാൻ…..'””

ഇന്ദ്രൻ അവനെ നോക്കി അതും പറഞ്ഞുകൊണ്ട് അകത്തേക്ക് നടന്നു….. നന്ദുവിനാകട്ടെ മലപോലെ വന്നത് എലി പോലെ പോയി എന്ന ആശ്വാസം ആയിരുന്നു…. അവനൊരു നെടുവീർപ്പിട്ട് ലക്ഷ്മിയമ്മയെ നോക്കി….

‘”””” ഹോ…… എന്റെ ലച്ചി തള്ളേ……
ആ പ്രാന്തൻ എന്നെ കൊന്നുന്ന് കരുതി ഞാൻ….. കൃത്യ സമയം എന്റെ അമ്മായി തിലകൻ ആയോണ്ട് രക്ഷപ്പെട്ടു…..
എന്റെ തങ്കകുടം….'”””

നന്ദു അതും പറഞ്ഞുകൊണ്ട് ലക്ഷ്മിയമ്മയുടെ കവിളിൽ ഒരു നുള്ള് വച്ചുകൊടുത്തു…. അപ്പൊ തന്നെ  ശ്രീകുലം തറവാട്ടിലെ ഇളയ തമ്പുരാട്ടി ലക്ഷ്മി വക ഒരു നുള്ള് തിരിച്ചും കിട്ടി….

പക്ഷെ കിട്ടിയ നുള്ള് സ്നേഹത്തോടെ കവിളിൽ ആയിരുന്നില്ല…. ശിക്ഷർഹമായ ഭാവത്തോടെ അവന്റെ കാതിൽ ആയിരുന്നു…. നന്ദുവിന്റെ കണ്ണിലൂടെ പൊന്നീച്ച പറക്കും പോലെ തോന്നി…. അമ്മാതിരി പിടുത്തമാ ലക്ഷ്മിയമ്മ പിടിച്ചത്…..

ആന ചിഹ്നം വിളിക്കാൻ വാ തുറക്കുമ്പോലെ നന്ദു വാ തുറന്നു…..

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.