⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3064

?13?

‘””””” അളിയാ…………..
ഞാൻ വന്നു…………….'”””

നന്ദു അവനെ നോക്കിയത് പറഞ്ഞതെ ഓർമ്മയുള്ളൂ….. ഇന്ദ്രന്റെ ഉരുക്കൊന്റെ ബലമുള്ള കാല് നന്ദുവിന്റെ നെഞ്ചിൽ തന്നെ നല്ല ശക്തമായി പതിഞ്ഞു……

‘””” അയ്യോ………..'””” എന്ന നിലവിളിയാൽ നന്ദു പുറത്ത് മുറ്റത്തേക്ക് മലന്നടിച്ചു വീണു……
വീണുകിടന്ന നന്ദു പെട്ടെന്ന് ചാടി എഴുന്നേറ്റ് ഇന്ദ്രനെ നോക്കി…..
പന്തം പോയ പെരുചാഴിയെ പോലെ……

‘”””” എന്ത് ചവിട്ടാടാ ഇത്……
കൊറേ ദിവസം കഴിഞ്ഞു കാണുന്ന ഒരാളോട് ഇങ്ങനാണോ പെരുമാറാ……'”””

നന്ദു പ്രകോപന സ്വരത്തോടെ പറഞ്ഞു……

‘”””” നിന്നെ ചവിട്ടല്ലടാ നാറി ചെയ്യേണ്ടേ……
നിന്നെ…. നിന്നെ ഞാനിന്ന്……'”””

ഇന്ദ്രൻ അതും പറഞ്ഞ് അവിടെ വല്ലതും ഇരിപ്പുണ്ടോ എന്ന് പരിശോധിച്ചു….. അതിന്റെ ഫലമായി അവിടെ കിടക്കുന്ന ഒരു വടി ഇന്ദ്രൻ കരസ്തമാക്കി…….
ചെറിയ വടിയൊന്നും അല്ല…. അവന്റെ കാല് തല്ലി ഓടിക്കാൻ പാകത്തിന് വലിപ്പമുള്ള ഒരു വമ്പൻ വടിതന്നെയായിരുന്നു അത്…..

‘”””” ടാ…. നിനക്കെന്താ പ്രാന്തായോ…..
അതോണ്ട് തല്ലി എന്റെ കാലോ കയ്യോ ഒടിഞ്ഞാ ആര് സമാധാനം പറയും…..'”””

നന്ദു അല്പം പേടിയോടെ പുറകോട്ട് നീങ്ങിക്കൊണ്ട് ചോദിച്ചു…..

‘””” ഓടിയട്ടെടാ…… നിന്റെ കാലും കയ്യുമൊക്കെ ഓടിയട്ടെ…..
നിന്നെ ഞാൻ നന്നായി നോക്കിക്കോളാ….
തിന്നാൻ പോലും ആ കയ്യിനി പൊങ്ങില്ല…..
നിനക്ക് വിളിക്കാൻ മടി….
വിളിച്ചാൽ എടുക്കാൻ മടി…..
ഇവിടുള്ളവരോട് സംസാരിക്കാൻ മടി…..
ആ മടിയിന്ന് തീർത്ത് തരാടാ ഞാൻ…..
അവന്റെ ****** ടെ ഒരു യൂറോപ്പ് ട്രിപ്പ്‌….'”””

ഇന്ദ്രൻ കോപംകൊണ്ട് മുരണ്ട് പറഞ്ഞു….. ആ സമയം അവന്റെ മുന്നിൽ നിൽക്കുവാൻ പോലും നന്ദുവിനല്പം ഭയം തോന്നി…..
ഇന്ദ്രനല്പം മുന്നോട്ട് വന്നതും……

‘”””” അയ്യോ………..
ലക്ഷ്മിയമ്മേ……. ശോഭ വെല്യമ്മേ…….
വെല്യച്ച……… ഓടിവായോ…….. ഇവനെന്നെ തല്ലി കൊല്ലാൻ പോണേ……….'”””

എന്ന് ഉറക്കെ വിളിച്ചു കൂകി……
ആ വീട് മാത്രമല്ല…..
ആ നാട് മാത്രമല്ല……
ആ രാജ്യം തന്നെ അവന്റെയാ അലർച്ച കേട്ട് കാണും……

അവന്റെ അലർച്ച കേട്ട് ആ വീട്ടിൽ ഉണ്ടായിരുന്ന സകലരും പുറത്തേക്ക് വന്നു…..
അച്ചു ഒഴികെ……

എന്നിട്ട് കൂടി ഇന്ദ്രൻ തന്റെ തീരുമാനത്തിൽ നിന്നും പിന്മാറിയില്ല…. അവൻ രണ്ടും കൽപ്പിച്ച് നന്ദുവിന്റെ അടുത്തേക്ക് നടന്നു…..

അപകടം മനസ്സിലാക്കിയ നന്ദുവിന് മറുത്തൊന്നും ആലോചിക്കുവാൻ ഉണ്ടായിരുന്നില്ല….

പുറത്തേക്ക് വന്നവരുടെ കൂട്ടത്തിൽ മുന്നിൽ നിന്നിരുന്ന ലക്ഷ്മിയമ്മേടെ പിന്നിൽ പോയിനിന്ന് നന്ദു തന്റെ തടി കേടാവാതെ നോക്കി…..

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.