⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3064

?12?

‘””””” എന്താ ജോസേട്ടാ…… സുഖം തന്നെയല്ലേ……??'”””

നന്ദു ചിരിച്ചുകൊണ്ട് ചോദിച്ചു…..

‘””” ദൈവം സഹായിച്ച് ഒരു കുറവുമില്ല കുഞ്ഞേ….
.. അല്ല….മോൻ വരുന്ന കാര്യം ആരും പറഞ്ഞില്ലല്ലോ……'”””

ജോസേട്ടൻ ചോദിച്ചു……

‘””” അതിന് ഞാൻ വരുന്ന കാര്യം ആരേം അറിയിച്ചില്ലല്ലോ…….'”””

നന്ദു പറഞ്ഞു……

‘”””” ഏഹ്…… അപ്പോ കുഞ്ഞ്…….????'”””””

‘”””” ഹ ഹ ഹ ഹ……..
അതെ ജോസേട്ടാ……
എല്ലാർക്കും ഒരു സർപ്രൈസ്‌ ആയ്ക്കോട്ടെന്ന് കരുതി….. എങ്ങനുണ്ടെന്റെ ബുദ്ധി……'”””

നന്ദു ചോദിച്ചു……

‘””” മ്മ്…… ഇത് വല്ലാത്തൊരു സർപ്രൈസ്‌ തന്നെയാണ് മോനെ…..'”””

‘””” ഹ്മ്മ്…… അപ്പൊ ജോസേട്ടാ……
ഞാനങ്ങു കേറി ചെല്ലട്ടെ…..
ഇന്നിപ്പോ ഞാൻ വന്നൊണ്ട് ഒരു ഉത്സവം തന്നെ ആവും ഇവടെ…… ഈ തകർത്തു പെയ്യുന്ന മഴയുടെ കൂടെ നല്ല ഉഗ്രൻ വിഷു പടക്കങ്ങൾ പൊട്ടും…..നോക്കിക്കോ…..'”””

നന്ദു കളിതമാശയോടെ പറഞ്ഞു…….

‘””” എന്തായാലും കുഞ്ഞ് ചെല്ല്….. അവരൊക്കെ ഒന്ന് കാണട്ടെ…. എത്ര നാളായിക്കാണും ഇങ്ങനെ മാറി നിന്നിട്ട്…..'”””

ജോസേട്ടൻ അവനെ നോക്കി പറഞ്ഞു…..

‘””” മ്മ്….. എന്നാ ഞാനങ്ങു പോട്ടെ ജോസേട്ടാ…..'”””

നന്ദു അയാളെ നോക്കി അത്രമാത്രം പറഞ്ഞ ശേഷം അകത്തേക്ക് കയറി ചെന്നു….. ഗെയ്റ്റ് കടന്നകത്ത് കയറിയതും നന്ദു തന്റെ തറവാടിനെ ഒന്ന് ഉറ്റു നോക്കി…. നാളുകൾ ഏറെയായി ഇവടം വിട്ട് മാറി നിന്നിട്ട്….

അതിന്റെ ഒരു ഫീലും അവനുള്ളിൽ ഉണ്ടായിരുന്നു….. ഏറെ നാളുകൾക്ക് ശേഷം തന്നെ കാണുന്ന വീട്ടുകാരുടെ സ്നേഹ പ്രകടനത്തെ സ്വപ്നം കണ്ടുകൊണ്ട് നന്ദു വീട്ടിലേക്ക് നടന്നു……

അകത്തേക്ക് കടക്കുവാനുള്ള വാതിൽ അടഞ്ഞാണ് കിടക്കുന്നത്….. നന്ദു പുറത്തുള്ള കാളിങ് ബെല്ലിൽ രണ്ട് തവണ വിരലമർത്തി…..

പക്ഷെ വാതിൽ തുറക്കപ്പെടാൻ അല്പം നിമിഷം വേണ്ടിവന്നു…..
അവനായി ആ വാതിൽ തുറന്നത് മാറ്റാറുമായിരുന്നില്ല……

അവന്റെ ഉറ്റ കൂട്ടുകാരനും കൂടപ്പിറപ്പുമായ ഇന്ദ്രനായിരുന്നു …..

വാതിൽ തുറന്ന് വന്നപ്പോൾ പുറത്ത് ബാഗുമായി നിൽക്കുന്ന നന്ദുവിനെ കണ്ടപ്പോൾ അവൻ ശരിക്കും ഞെട്ടി…..
ഈ സമയം ഇന്ദ്രൻ നന്ദുവിനെ ഇവിടെ തീരെ പ്രധീക്ഷിച്ചിരുന്നില്ല……….

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.