⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3064

?11?

‘””” ചെ… ചെ…. ചെ……
ഇന്ത സപ്പ മാറ്റർക്കും നീ എത്ക്ക്…..
അങ്കെ അവരെ കാപ്പാര്ത്തർക്ക് ദേവേന്ദ്രനാ ഇറുക്കാ ….. നമ്മ ആളുങ്കളെ അമിയ്ത് വിട്….
അവളെ ഉതവി പണ്ണ യാറ പാത്താലും വെട്ടി പോട സൊല്ല്…..'””

Sj സമറിനോട് പറഞ്ഞു….. സമർ ശരിയെന്ന രീതിയിൽ തലയാട്ടി മുന്നോട്ട് പോകാൻ നിന്നതും…..

‘””” സമർ………. “””…

എന്ന sj യുടെ വിളിയാണ് അവനെ അവിടെ തടുത്ത് നിർത്തിയത്…… അവൻ sj യെ നോക്കി……

‘””” ഇന്ത തടവെ മിസ്സ്‌ ആവ കൂടാത്……'””

Sj ഒരു മുന്നറിയിപ്പ് പോലെ പറഞ്ഞു…..

‘””” മിസ്സേ…… ആവാത്……'”””

ഒരു ചെറു പുഞ്ചിരിയോടെയാണ് സമറത് പറഞ്ഞത്….. അവൻ അവിടെനിന്നും തിരിഞ്ഞു നടന്നു…..

‘””” ജീവാ…….'”””

സമർ പോയതും sj ജീവയെ വിളിച്ചു…..

‘””” സൊല്ല് അണ്ണാ…….??'””””

‘””” ഡേയ്……
എറണാകുളം ഇരുന്ത അവർ എപ്പുടിടാ അങ്കെ വന്താ…… നമ്മ ആളുങ്കൽ കിട്ടേയിരുന്ത്‌ എപ്പുടി എസ്‌കേപ്പ് ആണാ…..'”””

Sj ചോദിച്ചു……

‘””” അതാ നാനും പാക്കരെ….. അവരെ യാരാവത് ഹെല്പ് പണ്ണിയിരുക്കലാം…..'””

ജീവ പറഞ്ഞു……

‘””” കണ്ടിപ്പാ……
നീ അങ്കെ കൂടെ തേട സൊല്ല്….. അവരെ ഹെല്പ് പണ്ണ യാരുമേ ഉയിരോടെ വാഴകൂടാത്……. പുരിഞ്ചിത……'”””

Sj അവനെ നോക്കി പറഞ്ഞു…. ജീവ മനസ്സിലായെന്ന പോലെ തലയാട്ടി അവിടെ നിന്നും നടന്നു നീങ്ങി…..

☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️

5 ദിവസങ്ങൾക്ക് ശേഷം …

ശ്രീകുലം തറവാട്…..

രാത്രി 9 മണി….

അടച്ചിട്ടിരിക്കുന്ന ഗെയ്റ്റിനു വെളിയിൽ ഒരു ഓട്ടോ വന്നു നിന്ന ശബ്ദം കേട്ടാണ് സെക്യൂരിറ്റി ജോസേട്ടൻ തന്റെ മുറിയിൽ നിന്നും പുറത്തേക്ക് വന്നത്……..  അത്യാവശ്യം നല്ല മഴ ഉണ്ടായിരുന്നു ആ സമയം………

നിർത്തിയിട്ടിരിക്കുന്ന ഓട്ടോക്കുള്ളിൽ നിന്നും ഒരു കൈ പുറത്ത് വരുന്നത് അയാൾ കണ്ടു…. അത് കുട ഉയർത്തുവാൻ വേണ്ടി മാത്രമായിരുന്നു….. അതിനുള്ളിൽ ഉണ്ടായിരുന്നവന്റെ കാൽപാതം ചെളി പുരണ്ട ആ മണ്ണിൽ പതിഞ്ഞു……

പക്ഷെ ഇരുട്ടും മഴയും ആയതിനാൽ ജോസിന് ആളെ അത്ര പെട്ടെന്ന് മനസ്സിലായില്ല….. കൂടാതെ കുട കൂടെ ചൂടി നിൽക്കുന്നത് കൊണ്ട് മുഖം അത്ര വ്യക്തമായും കാണുവാൻ കഴിഞ്ഞിരുന്നില്ല….

അവൻ ഓട്ടോക്കകത്തുനിന്നും ഒരു ബാഗ് കൂടെ പുറത്തെടുത്ത ശേഷം ജോസിന്റെ അടുക്കലേക്ക് നടന്നുവന്നു…..

അല്പം അടുത്തേക്ക് വന്നപ്പോഴാണ് ജോസിന് അതാരാണെന്ന് മനസ്സിലായത് തന്നെ…. അയാളുടെ കണ്ണുകൾ സന്തോഷംകൊണ്ട് വികസിച്ചു…..

‘”””” നന്ദു കുഞ്ഞേ……..'”””

ജോസേട്ടൻ ആ വന്ന ആളെനോക്കി സന്തോഷത്തോടെ വിളിച്ചു…..
അതെ…..
മനോഹരമായൊരു പുഞ്ചിരി തൂകി അയാൾക്ക് മുന്നിൽ നിന്നിരുന്നത് നന്ദു തന്നെയായിരുന്നു…..

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.