⚔️ദേവാസുരൻ⚒️s2 ep5 (Demon king Dk) 3275

ഇന്ദു പറഞ്ഞു…..

‘”” ഹ്മ്മ്……

എന്ന നീ ഇവടെ കിടന്നോ…… എന്തെങ്കിലും ആവശ്യം ഉണ്ടേൽ വിളിക്കണേ……'””

പാറു പറഞ്ഞു…. ഇന്ദു അതിന് തലയാട്ടി സമ്മതം അറിയിച്ചു…….

പാറു അവരെ ഒരു നോക്ക് കൂടെ നോക്കിയ ശേഷം അവളുടെ മുറിയിലേക്ക് നടന്നു…..

☠️____☠️___?____☠️____☠️

രുദ്രൻ നേരെ ചെന്ന് അവന്റെ മുറിയിൽ കയറി വാതിൽ അടച്ചു…….

അന്ധകാരം നിറഞ്ഞ ആ മുറി അവന് നൽകിയത് ചില മധുരിക്കും ഓർമ്മകൾ ആയിരുന്നു…..

ഒപ്പം ചില വേദനിക്കുന്ന സത്യങ്ങളും……

രുദ്രൻ വേഗം പോയി അടച്ചിട്ടിരുന്ന ജനലിലെ കർട്ടനുകൾ ഇരു ഭാഗത്തേക്കും നീക്കി…..

ആഘാശത്ത് പൂർണ്ണ പ്രഭയോടെ ജ്വലിച്ചു നിൽക്കുന്ന പൂർണ്ണ ചന്ദ്രന്റെ നിലാവ് ആ മുറിയെ പ്രകാശപൂരിതമാക്കി……

രുദ്രൻ തന്റെ ബനിയൻ അഴിച്ച് ഹാങ്കറിൽ തൂക്കിയ ശേഷം അവന്റെ കബോർഡിൽ വച്ചിരുന്ന ഒരു ബോട്ടിൽ വോട്ക്കാ എടുത്ത് ബാൽക്കണിയിലേക്ക് നടന്നു….

 

അവന്റെ മനസ്സിൽ എന്തെന്നില്ലാത്ത ചില ചിന്തകൾ ആയിരുന്നു…..

രുദ്രൻ നക്ഷത്രങ്ങളാൽ നിറഞ്ഞു നിൽക്കുന്ന ആ ആകാശത്തേക്ക് നോക്കി……

അല്പം വന്യതയോടെ…..

അവനാ ശാന്ത അന്തരീക്ഷത്തെ നന്നായി വെറുക്കുകയായിരുന്നു…..

രുദ്രൻ അവന്റെ രണ്ട് കയ്യും ഇരു ഭാഗത്തായി നീട്ടി പിടിച്ചു…..

നീലിച്ചു നിന്നിരുന്ന അവന്റെ കൃഷ്ണമണികൾ സുവർണ നിറത്തിൽ തിളങ്ങി……

പെട്ടെന്ന് അന്തരീക്ഷത്തിന്റെ രൂപം മാറുവാൻ തുടങ്ങി….. അവിടമെങ്ങും ശക്തമായ കാറ്റ് വീശുവാൻ തുടങ്ങി……

രുദ്രൻ ആ നീട്ടി പിടിച്ച കൈകൾ ഒരേ ദിശയിലേക്ക് നീക്കി….

ഒപ്പം തന്നെ ആഘാശത്ത് കിഴക്ക് നിന്നും പടിഞ്ഞാറിൽ  നിന്നും കാർമേഘങ്ങൾ ഒഴുകി വന്നുകൊണ്ടിരുന്നു….……

മനോഹരമായി ജ്വലിച്ചു തിളങ്ങി നിൽക്കുന്ന നക്ഷത്രങ്ങളും നിലാവ് പകരുന്ന ആ പൂർണ്ണ ചന്ദ്രനും അവന്റെയാ വന്യതയാർന്ന മുഖം കണ്ട് കാർമേഘങ്ങക്ക് പുറകിലായി ഒളിച്ചു നിന്നു……

നിലാവിന്റെ വെളിച്ചത്തിൽ പ്രകാശ പൂരിതമായ ഭൂമി അന്ധകാരത്തിന്റെ  വായിൽ പെട്ട് ഇരുണ്ടുപോയി……

പെട്ടെന്ന് ആകാശത്തു നിന്നും അതി ശക്തമായ മിന്നൽ വെളിച്ചം മിന്നി മറയുവാൻ തുടങ്ങി….

അതോടു കൂടെ രുദ്രൻ തന്റെ ഇരു കൈകളും പിൻവലിച്ചു…..

അവന്റെ കണ്ണുകൾ വീണ്ടും പൂർവ്വ സ്ഥിതിയിലേക്ക് വന്നു……

അവന്റെ ചുണ്ടിൽ ഒരു ചെറു ചിരി ഉണ്ടായിരുന്നു…..

രുദ്രനാ മദ്യത്തിന്റെ കുപ്പി എടുത്ത് വായിലേക്ക് ഒന്നാകെ കമിഴ്ത്തി…..

ലഹരിയുടെ വീര്യം നിയന്ത്രിക്കുവാൻ വെള്ളമോ സോഡാ പാനിയങ്ങളോ അവനാവശ്യം വന്നില്ല…..

ഒരു തുള്ളി നീറ്റൽ പോലും അറിയാതെ അവന്റെ ഉള്ളിലേക്ക് ആ മദ്യം ഇറങ്ങി ചെന്നു…..

കാലിയായ ആ കുപ്പി അവൻ ദൂരേക്ക് വലിച്ചെറിഞ്ഞ ശേഷം ബാൽക്കണിയിൽ ഉള്ള ചാരു കസാരക്ക് മുകളിൽ രുദ്രൻ അൽപ സമയം ഇരുന്നു…..

ഈ സമയം കൊണ്ട് അവിടമെങ്ങും മിന്നലോട് കൂടിയ ഒരു പെരുമഴ ആരംഭിച്ചിരുന്നു…..

☠️8☠️

369 Comments

  1. It’s getting interesting

  2. ƤƦƖƝƇЄ ƠƑ ƊƛƦƘƝЄƧƧ

    കഥ എഴുതി തുടങ്ങിയോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കഴിയാറായി

      1. Yenna kayiyukka
        Katta waiting ????

      2. Enn varum?

      3. Innu night or Nale idan pattumo Bro. Katta waiting anu

  3. അടുത്ത ഭാഗം നാളെ വരുമോ?

    1. നാളെ വരും എന്ന് പ്രതിഷിക്കുന്നു കാര്യം ചേട്ടൻ അതിനെ പറ്റി ഒന്നു പറഞ്ഞിട്ടില്ല appo നാളെ വരുവായിരികും wait സമയം undalio

        1. Next part ennu varum

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      യെസ്… നാളെ ഉറപ്പായും. എഴുതാൻ തുടങ്ങും

      1. കൊള്ളാം?

      2. Dushttaaaaa….thaaan mood kalayallattooo, oru period vech ezhthadooo….

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          എഴുതി കഴിഞ്ഞ സാധാരണ 1 week ഞാൻ റെസ്റ്റിൽ ആയിരിക്കും ???
          ഇതിപ്പോ രണ്ട് ആഴ്ച ആയി….

          ഒരു 5000 വേർഡ്‌സ് കഴിഞ്ഞു….
          ബാക്കി എഴുതണം

          1. Bro late ayalum scene illa interesting story annu.

      3. Hai bro… കഥ സൂപ്പർ ആയി മുന്നോട്ട് പോകുന്നു. തിൻമക്ക് മേലേ നന്മയുടെ വിജയം ശരിക്കും വിശദമായി തന്നെ അടുത്ത ഭാഗങ്ങളിൽ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.

  4. ജിത്ത്

    Really engaging….
    Great effort bro…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ??

  5. DK kuttaaa….next part enna varaa…??

    Njn eee karyam mathram choicheee cmnt idarolloo enn thonundavum?? enikk thante eee story valare adhikam ishttaman…athond late aayitt ishttapednilla angatt…?

    1. ഉടൻ തരാൻ ശ്രമിക്കാം ??

Comments are closed.