⚔️ദേവാസുരൻ⚒️s2 ep5 (Demon king Dk) 3274

Views : 212801

☠️37☠️

ലക്ഷ്മിയമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു……

‘”” ഹാ…. ഒരീസം അവനെ എന്റെ കയ്യി കിട്ടും….

അപ്പൊ കാണിച്ചുകൊടുക്കാ ഈ അച്ചു ആരാന്ന്…..'””

അവൾ പറഞ്ഞു……

‘”” ഹല്ല പിന്നേ….. നമ്മളോടാ കളി…..

അല്ലെ……'””

ലക്ഷ്മിയമ്മ അവളെ സപ്പോർട്ട് ചെയ്തുകൊണ്ട് കവിളിൽ തലോടികൊണ്ട് പറഞ്ഞു….

അത് കേട്ടപ്പോ അവൾക്കും സന്തോഷമായി….

‘”” അമ്മേ……

നന്ദു വിളിച്ചായിരുന്നോ……..'””

‘””” അവൻ വിളിക്കുന്നുമില്ല…..

വിളിച്ചാൽ കിട്ടത്തുമില്ല….. അതാ അവസ്ഥ……'””

‘”” ഹ്മ്മ്…..

ഞാൻ വിളിച്ചാലും എടുക്കുന്നില്ല…….'””

‘””” അവനെ കാണാൻ പൂതിയായി ല്ലേ….””

ലക്ഷ്മിയമ്മ അവളെ നോക്കി ഒരു കള്ള ചിരിയോടു കൂടെ പറഞ്ഞു…. അച്ചുവിനും അത് കേട്ടപ്പോൾ നാണം വന്നിരുന്നു……

‘””” ശോ…..

ഒന്ന് പോ അമ്മേ…….'””

‘”” ഇത് എന്തിനാ മറയ്ക്കുന്നെ മോളെ…..

നീ ഈ കുടുംബത്തിൽ കാലു കുത്തിയാൽ അതിന്റെ ഐശ്വര്യം ഞങ്ങൾക്ക് അല്ലെ……'””

ലക്ഷ്മിയമ്മ പറഞ്ഞു…..

‘””” ഹാ……

ഇത് ആ ബുദ്ധുസിനോട് കൂടെ പറ ന്റെ ലച്ചിയമ്മേ……

സന്യാസി ആവാൻ നടക്കല്ലേ അവൻ……'””

അച്ചു പറഞ്ഞു…..

‘””” അതൊക്കെ ശരിയാവുമെന്നെ……'””

‘”” മ്മ്….

ആയാൽ കൊള്ളാം……

എന്റെ അമ്മാവന്റെ മോൻ പുറകെ നടക്കാൻ തുടങ്ങിട്ടുണ്ട്…….'””

അച്ചു പറഞ്ഞു…..

‘””‘ ആഹാ……

ചെറുക്കൻ എങ്ങനെ ആണ്…..

സൂപ്പർ ആണോ…..'””

ലക്ഷ്മിയമ്മ കളിയാക്കും പോലെ പറഞ്ഞു…..

‘””” വോ……

നല്ല സൂപ്പർ  ആണ്…….

അമ്മാവൻ പേര് കെട്ട ബിസിനസ്‌ മാൻ…..

മോൻ ആണേൽ നല്ല അസ്സൽ കഞ്ചാവ്…..

അതിന് പറ്റിയ ഒരു പേരും….

അരുൺ കൃഷ്ണ…..'”””

അവളല്പം അമർഷത്തോടെ പറഞ്ഞു…..

‘”” അരുൺ കൃഷ്ണ…….

കൊള്ളാമല്ലോ പേര്….'””

‘”” വോ….. പേര് മാത്രമേ കൊള്ളു……

ഒരുമാതിരി മുടി നീട്ടി വളർത്തി കളറും അടിച്ച് കഞ്ചാവും വലിച്ചു നടന്നോളും….. കണ്ടാലോ….

സിംഹവാലൻ കുരങ്ങിന്റെ ലുക്കും…..

കുടുംബക്കാർ ഒക്കെ അവനെ എന്റെ തലയിൽ കേട്ടിവെക്കാൻ ഉള്ള പ്ലാനിൽ ആണ്…

അല്ലാതെ ആ തെമ്മാടിയെ ആര് കെട്ടാനാ…..

പിന്നേ എനിക്കാണേൽ ആരും ഇല്ലല്ലോ….

ചുളുവിൽ അവന്റെ അച്ഛന് എന്റെ സ്വത്തും കൈക്കലാക്കാം……'””

അവൾ പറഞ്ഞു……..

‘”” മോള് വിഷമിക്കല്ലേ……

അങ്ങനെ ആരും ഇല്ലാത്തവൾ ഒന്നുമല്ല നീ……

നീയും എനിക്ക് സ്വന്തം മോളാ…… അവരിങ്ങ് വരട്ടെ എന്റെ കൊച്ചിനെ തൊടാൻ……നമുക്ക് കാണാല്ലോ…….'””

ലക്ഷ്മിയമ്മ പറഞ്ഞു……

‘”” ഹോ…… അവനെ ഞാൻ എന്തായാലും കെട്ടില്ല അമ്മേ….. എന്നാലും ഇപ്പൊ തന്നെ എവിടെ പോയാലും പിന്നാലെ ഉണ്ട്….. ശല്യം…..

രുദ്രൻ ഉണ്ടേൽ എല്ലാത്തിനെയും ഓടിച്ചേനെ…..'””

അവൾ പറഞ്ഞു……

‘”” എടി അച്ചു…..

ഇന്ദ്രനോട് പറഞ്ഞാ അവൻ വേണ്ടത് ചെയ്യും…..'””

Recent Stories

369 Comments

  1. It’s getting interesting

  2. ƤƦƖƝƇЄ ƠƑ ƊƛƦƘƝЄƧƧ

    കഥ എഴുതി തുടങ്ങിയോ

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      കഴിയാറായി

      1. Yenna kayiyukka
        Katta waiting 👍👍👍👍

      2. Enn varum?

      3. Innu night or Nale idan pattumo Bro. Katta waiting anu

  3. അടുത്ത ഭാഗം നാളെ വരുമോ?

    1. നാളെ വരും എന്ന് പ്രതിഷിക്കുന്നു കാര്യം ചേട്ടൻ അതിനെ പറ്റി ഒന്നു പറഞ്ഞിട്ടില്ല appo നാളെ വരുവായിരികും wait സമയം undalio

        1. Next part ennu varum

    2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      യെസ്… നാളെ ഉറപ്പായും. എഴുതാൻ തുടങ്ങും

      1. കൊള്ളാം😅

      2. Dushttaaaaa….thaaan mood kalayallattooo, oru period vech ezhthadooo….

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          എഴുതി കഴിഞ്ഞ സാധാരണ 1 week ഞാൻ റെസ്റ്റിൽ ആയിരിക്കും 😂😂😂
          ഇതിപ്പോ രണ്ട് ആഴ്ച ആയി….

          ഒരു 5000 വേർഡ്‌സ് കഴിഞ്ഞു….
          ബാക്കി എഴുതണം

          1. Bro late ayalum scene illa interesting story annu.

      3. Hai bro… കഥ സൂപ്പർ ആയി മുന്നോട്ട് പോകുന്നു. തിൻമക്ക് മേലേ നന്മയുടെ വിജയം ശരിക്കും വിശദമായി തന്നെ അടുത്ത ഭാഗങ്ങളിൽ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.

  4. ജിത്ത്

    Really engaging….
    Great effort bro…

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം 🥰🥰

  5. DK kuttaaa….next part enna varaa…??

    Njn eee karyam mathram choicheee cmnt idarolloo enn thonundavum😇😇 enikk thante eee story valare adhikam ishttaman…athond late aayitt ishttapednilla angatt…😁

    1. ഉടൻ തരാൻ ശ്രമിക്കാം 🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com