⚔️ദേവാസുരൻ⚒️s2 ep5 (Demon king Dk) 3274

Views : 212801

തുടർന്ന് വായിക്കുക

ആ കാഴ്ച കണ്ടതും പാറുവിന്റെ ദേഹമെല്ലാം കോപത്താൽ ഉറഞ്ഞു  തുള്ളി…..

എന്നാൽ കഴുത്തിൽ ബെൽറ്റ്‌ ഉള്ളത് കൊണ്ട് അവൾക്ക് പെട്ടെന്ന് പോയി അവനെ തടയാനോ പ്രതികരിക്കുവാനോ സാധിച്ചിരുന്നില്ല…….

പക്ഷെ ഇന്ദുവിന് അത് കണ്ട് വെറുതെ നിൽക്കുവാൻ സാധിച്ചില്ല….

അവൾ വേഗം പോയി അവന്റെ കയ്യിൽ പിടിച്ച് രുദ്രനെ ആ പ്രവർത്തിയിൽ നിന്ന് തടയുവാൻ ശ്രമിച്ചു…..

‘””” രുദ്രേട്ടാ…….

വിട്…… ന്റെ ഏട്ടനെ എന്തിനാ ഇങ്ങനെ ദ്രോഹിക്കുന്നെ…..'””

ഇന്ദു കരഞ്ഞുകൊണ്ട് ചോദിച്ചു….…..

സത്യം പറഞ്ഞാൽ അവൾ അവന്റെ കയ്യിൽ സ്പർശിച്ചപ്പോൾ തന്നെ രുദ്രന്റെ ഉള്ളിലെ  മൃഗം തല പൊക്കി എഴുന്നേറ്റിരുന്നു…..

അവൻ പെട്ടെന്ന് ഇന്ദ്രനിൽ നിന്ന് പിടി വിട്ട് ഇന്ദുവിനെ തള്ളി മാറ്റി…..

അവന്റെ ബലത്തിനു മുന്നിൽ ഒന്നുമല്ലാത്ത അവൾ പെട്ടെന്ന് വീഴാൻ പോവുകയാണ് ചെയ്തത്……

‘”” അയ്യോ മോളെ…….'””

പെട്ടെന്ന് പാറു ഓടി വന്ന് അവളെ താങ്ങി പിടിച്ചു…..അതുകൊണ്ട് അവൾ നിലത്തേക്ക് വീണിരുന്നില്ല….

ഇന്ദുവിന്റെ കൺകളിൽ മുഴുവൻ അവനോട് വല്ലാത്തൊരു ഭയവും ഭീതിയും ആയിരുന്നു ആ സമയം ഉണ്ടായിരുന്നത്…..

കാരണം അവന്റെ ആ ക്രോധത്താൽ ചുവന്നു നിൽക്കുന്ന കൃഷ്ണമണി ആരെയും ഒന്ന് വിറപ്പിക്കുമായിരിന്നു….…..

എന്നാൽ അവളുടെ അടുത്ത് നിൽക്കുന്ന പാറുവിന്റെ ഭാവം അവനോടുള്ള വെറുപ്പ് മാത്രമായിരുന്നു …..ഒരു തുള്ളി ഭയം പോലും അവളിൽ ഉണ്ടായിരുന്നില്ല…..

രുദ്രൻ ആകെ കോപത്താൽ വിറഞ്ഞു തുള്ളുകയായിരുന്നു……

അവൻ ചെയ്ത് കൊണ്ടിരുന്ന പ്രവർത്തിയെ തടയാൻ ശ്രമിച്ച ഇന്ദുവിൽ അവന് അടങ്ങാത്ത കോപം നിറയുവാൻ തുടങ്ങി….

അവന്റെ കയ്യിൽ ഉണ്ടായിരുന്ന മദ്യത്തിന്റെ ബോട്ടിലിൽ രുദ്രൻ കൈ മുറുക്കി…..

ഒരു വല്ലാത്ത ആവേശത്താൽ….

അവനുള്ളിൽ നിന്നും ആരെല്ലാമോ അവനോട് പറയുകയായിരുന്നു…..

തനിക്ക് മുന്നിൽ നിൽക്കുന്ന അവളെ ഇല്ലാതെ ആക്കാൻ…..

അല്പം അകലെ ആണെങ്കിൽ പോലും ഇന്ദുവിന്റെ ദേഹത്തിലൂടെ ഒലിക്കുന്ന വിയർപ്പിന്റെ ഗന്ധവും…… ചോരയുടെ ചൂടും…. ഹൃദയത്തിന്റെ കമ്പന ശബ്ദങ്ങളും അവന്റെ ചെവിയിൽ ഓടി എത്തി……

പെട്ടെന്ന് അവന്റെ ഭാവം ശരിയല്ലെന്ന് കണ്ടതും പാറു ഇന്ദുവിനെ പുറകിലേക്ക് മാറ്റി മുന്നിൽ കേറി നിന്നു…..

യാതൊരു ഭയമോ സങ്കോചമോ ഇല്ലാതെ…..

അവളുടെ മുഖം മുന്നിൽ കണ്ട നിമിഷം തന്നെ രുദ്രന്റെ ഭാവത്തിലും സ്വഭാവത്തിലും മാറ്റങ്ങൾ വരുവാൻ തുടങ്ങിയിരുന്നു…..

. അവന് തന്നെ മനസ്സിലായി…..

തനിക്കുള്ളിൽ ക്രോധത്തിന്റെ അതി ഭയാനകമായ അഗ്നി  എരിഞ്ഞുകൊണ്ടിരിക്കുകയാണെന്ന്……

രുദ്രൻ ഒരു നിമിഷം കണ്ണുകൾ അടച്ച് ശ്വാസം എടുത്ത് വിട്ടു…… താൻ പോലും മനസ്സിലാക്കാത്ത ആ ചുവന്ന കണ്ണുകൾ ഉള്ള മൃഗത്തെ അടക്കാൻ…..

അത് പതിയെ ഫലം കാണുവാൻ തുടങ്ങി…..

അവൻ പതിയെ കണ്ണുകൾ തുറന്ന് അവരെ നോക്കി……

പാറുവിന്റെ മുഖത്ത് ഇപ്പോഴും കോപത്തിൽ തന്നെ ആയിരുന്നു……

ഇന്ദു ആവട്ടെ അവൾക്ക് പിന്നിൽ നിന്ന് പനി വന്നത് പോലെ വിറക്കുകയാണ്……

രുദ്രൻ അവർ ഇരുവരെയും തീക്ഷ്ണമായി നോക്കി……..

☠️4☠️

Recent Stories

369 Comments

  1. It’s getting interesting

  2. ƤƦƖƝƇЄ ƠƑ ƊƛƦƘƝЄƧƧ

    കഥ എഴുതി തുടങ്ങിയോ

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      കഴിയാറായി

      1. Yenna kayiyukka
        Katta waiting 👍👍👍👍

      2. Enn varum?

      3. Innu night or Nale idan pattumo Bro. Katta waiting anu

  3. അടുത്ത ഭാഗം നാളെ വരുമോ?

    1. നാളെ വരും എന്ന് പ്രതിഷിക്കുന്നു കാര്യം ചേട്ടൻ അതിനെ പറ്റി ഒന്നു പറഞ്ഞിട്ടില്ല appo നാളെ വരുവായിരികും wait സമയം undalio

        1. Next part ennu varum

    2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      യെസ്… നാളെ ഉറപ്പായും. എഴുതാൻ തുടങ്ങും

      1. കൊള്ളാം😅

      2. Dushttaaaaa….thaaan mood kalayallattooo, oru period vech ezhthadooo….

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          എഴുതി കഴിഞ്ഞ സാധാരണ 1 week ഞാൻ റെസ്റ്റിൽ ആയിരിക്കും 😂😂😂
          ഇതിപ്പോ രണ്ട് ആഴ്ച ആയി….

          ഒരു 5000 വേർഡ്‌സ് കഴിഞ്ഞു….
          ബാക്കി എഴുതണം

          1. Bro late ayalum scene illa interesting story annu.

      3. Hai bro… കഥ സൂപ്പർ ആയി മുന്നോട്ട് പോകുന്നു. തിൻമക്ക് മേലേ നന്മയുടെ വിജയം ശരിക്കും വിശദമായി തന്നെ അടുത്ത ഭാഗങ്ങളിൽ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.

  4. ജിത്ത്

    Really engaging….
    Great effort bro…

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം 🥰🥰

  5. DK kuttaaa….next part enna varaa…??

    Njn eee karyam mathram choicheee cmnt idarolloo enn thonundavum😇😇 enikk thante eee story valare adhikam ishttaman…athond late aayitt ishttapednilla angatt…😁

    1. ഉടൻ തരാൻ ശ്രമിക്കാം 🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com