⚔️ദേവാസുരൻ⚒️s2 ep5 (Demon king Dk) 3274

Views : 212801

രുദ്രൻ കോപം നിയന്ദ്രിച്ചുകൊണ്ട് ഒരിക്കൽ കൂടെ അവളെ വിളിച്ചു….. ഇന്ദു പേടിച്ച് പേടിച്ച് ആണെങ്കിൽ കൂടി അവന്റെ മുന്നിൽ വന്ന് നിന്നു…….

‘”” അവനെ കുടിയൊക്കെ നിർത്തിച്ച് നന്നാക്കാൻ ആണോ പ്ലാൻ…….'””

രുദ്രൻ ചോദിച്ചു…. ഇന്ദു പതിയെ അതേ എന്ന് തലയാട്ടി കാണിച്ചു…….

രുദ്രൻ അവന്റെ കയ്യിൽ ഉള്ള മദ്യ കുപ്പി അവൾക്ക് നേരെ നീട്ടി……

‘”” ഇത് പിടിക്ക്…….'””

അവൻ പറഞ്ഞു……. ഇന്ദു വിറച്ച് വിറച്ച് അത് വാങ്ങി……

‘””” കഴിഞ്ഞ 5 മാസത്തോളം ഇന്ദ്രൻ ഒരു ഡ്രഗ് അഡിക്റ്റ് ആയിരുന്നു…..

എന്ന് വച്ചാൽ മുഴുവൻ സമയവും മദ്യത്തിന്റെ ലഹരിയിൽ കഴിഞ്ഞവൻ……

അങ്ങനെ ഒരുത്തനെ പെട്ടെന്ന് ഒരു നാൾ വന്ന് നിങ്ങൾ  ഇനി കുടിക്കേണ്ട നന്നാവ് എന്നൊക്കെ പറഞ്ഞാൽ അവൻ കേട്ടേക്കും….

പക്ഷെ അവന്റെ ബോഡി കേൾക്കില്ല……

കാരണം അവനൊരു മനുഷ്യൻ ആണ്….

അല്ലാതെ  പ്രൈഗ്രാമിങ് മെഷീൻ അല്ല……

മനസ്സിലായോ…….””””

രുദ്രൻ അവളെ നോക്കി ചോദിച്ചു……

‘””” ഹ്മ്മ്………'””…

അവൾ തല താഴ്ത്തി പതിയെ മൂളി…….

‘””ഇന്ദ്രന് ഇടയ്ക്കിടെ ചില അസ്വസ്ഥതകൾ വരും…..

അപ്പൊ ഇതിൽ നിന്ന് കുറച്ച് കുറച്ച് കൊടുത്തേക്ക്……

ഒറ്റയടിക്ക് നിർത്താൻ പറ്റുന്ന ഒന്നല്ല ഇത്….. അതാദ്യം  മനസ്സിലാക്കി വയ്ക്ക് രണ്ടും……….'”””

രുദ്രൻ അവളോട് പറഞ്ഞു…… ഇന്ദുവിനും അവൻ പറഞ്ഞതിലെ കാര്യം മനസ്സിലായിരുന്നു….അവൾ രുദ്രനെ നോക്കി പേടിച്ചിട്ട് ആണെങ്കിൽ കൂടി ഒന്ന് ചിരിക്കുവാൻ ശ്രമിച്ചു…… പക്ഷെ അങ്ങനെ ഒരു ചിരി അവൻ തിരികെ നൽകിയിരുന്നില്ല…

രുദ്രൻ വേഗം നിലത്ത് അബോധാവസ്ഥത്തിൽ കിടക്കുന്ന ഇന്ദ്രനെ എടുത്ത് ബെഡിൽ കിടത്തി….. എന്നിട്ട് പുറത്തേക്ക് നടന്നു……

പോകും വഴി വാതിൽക്കൽ നിൽക്കുന്ന പാറുവിന്റെ മുന്നിൽ അവനൊന്നു നിന്നു…..

അവന്റെ കണ്ണുകൾ പോയത് പാറുവിന്റെ കഴുത്തിൽ കിടക്കുന്ന ആ ബെൽറ്റിൽ ആയിരുന്നു…

താൻ കാരണം ഉണ്ടായ ആ പരുക്കിനെ അവനൊരു നിമിഷം നോക്കി നിന്നുപോയി……

അവനിൽ എവിടെയോ ഉറങ്ങി കിടന്ന കുറ്റബോധം എന്ന വികാരം പുറത്തേക്ക് വരുകയായിരുന്നു ആ സമയം……

രുദ്രന്റെ കൈകൾ അവൻ പോലും അറിയാതെ യാന്ത്രികമായി പാറുവിന്റെ കഴുത്തിലേക്ക് നീണ്ടു……..

എന്നാൽ പെട്ടെന്ന് തന്നെ പാറു അത് വെറുപ്പോടെ തട്ടി മാറ്റുകയാണ് ചെയ്തത്…..

അവളുടെ ആ പ്രവർത്തി രുദ്രന് അല്പം നീരസം ഉളവാക്കുകയാണ് ചെയ്തത്……

അവൻ പാറുവിന്റെ മുഖത്തേക്ക് ഒന്ന് നോക്കി……

അവളുടെ കണ്ണിൽ ഒരു അഗ്നി ഉണ്ട്…. മരണത്തിന് മുന്നിലും ശിരസ്സുയർത്തി നിൽക്കുവാൻ തന്റെടമുള്ള ഒരു പെണ്ണിന്റെ അഗ്നി…

ആ ഭാവം അവൾ പെണ്ണിന് നൽകിയത് ഒരു വല്ലാത്ത ദേവ സൗന്ദര്യമായിരുന്നു…..

ചലിക്കാതെ നിലച്ചുപോയ അവന്റെ മുറിവേറ്റ ഹൃദയത്തിൽ ചെറു മിടിപ്പുകൾ ഉണ്ടാകുവാൻ തുടങ്ങി….

അവൻ പോലും അറിയാതെ അവനിലെ അസുരൻ അവൾക്ക് മുന്നിൽ അടിയറവ് പറയുകയായിരുന്നു……

☠️6☠️

Recent Stories

369 Comments

  1. It’s getting interesting

  2. ƤƦƖƝƇЄ ƠƑ ƊƛƦƘƝЄƧƧ

    കഥ എഴുതി തുടങ്ങിയോ

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      കഴിയാറായി

      1. Yenna kayiyukka
        Katta waiting 👍👍👍👍

      2. Enn varum?

      3. Innu night or Nale idan pattumo Bro. Katta waiting anu

  3. അടുത്ത ഭാഗം നാളെ വരുമോ?

    1. നാളെ വരും എന്ന് പ്രതിഷിക്കുന്നു കാര്യം ചേട്ടൻ അതിനെ പറ്റി ഒന്നു പറഞ്ഞിട്ടില്ല appo നാളെ വരുവായിരികും wait സമയം undalio

        1. Next part ennu varum

    2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      യെസ്… നാളെ ഉറപ്പായും. എഴുതാൻ തുടങ്ങും

      1. കൊള്ളാം😅

      2. Dushttaaaaa….thaaan mood kalayallattooo, oru period vech ezhthadooo….

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          എഴുതി കഴിഞ്ഞ സാധാരണ 1 week ഞാൻ റെസ്റ്റിൽ ആയിരിക്കും 😂😂😂
          ഇതിപ്പോ രണ്ട് ആഴ്ച ആയി….

          ഒരു 5000 വേർഡ്‌സ് കഴിഞ്ഞു….
          ബാക്കി എഴുതണം

          1. Bro late ayalum scene illa interesting story annu.

      3. Hai bro… കഥ സൂപ്പർ ആയി മുന്നോട്ട് പോകുന്നു. തിൻമക്ക് മേലേ നന്മയുടെ വിജയം ശരിക്കും വിശദമായി തന്നെ അടുത്ത ഭാഗങ്ങളിൽ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.

  4. ജിത്ത്

    Really engaging….
    Great effort bro…

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം 🥰🥰

  5. DK kuttaaa….next part enna varaa…??

    Njn eee karyam mathram choicheee cmnt idarolloo enn thonundavum😇😇 enikk thante eee story valare adhikam ishttaman…athond late aayitt ishttapednilla angatt…😁

    1. ഉടൻ തരാൻ ശ്രമിക്കാം 🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com