⚔️ദേവാസുരൻ⚒️s2 ep5 (Demon king Dk) 3274

☠️44☠️

 

—–☠️ വെളിപ്പെടാത്ത സ്ഥലം☠️ ——-

കറുത്ത ആകാശം…….

ഒപ്പം വന്യതയോടെ ആഞ്ഞു വീശുന്ന കൊടും കാറ്റ്……..

അതൊരു ദ്വീപ് ആയിരുന്നു…..

ഒരു മനുഷ്യ തലയൊട്ടിയുടെ ആകൃതിയുള്ള ദ്വീപ്…..

അതിന്റെ ഒത്ത നടുക്കായി ഒരു കറുത്ത കൊട്ടാരം തല പൊക്കി ഗാഭീര്യത്തോട് കൂടെ നിൽക്കുന്നു…..

ആ നാട് മുഴുവൻ പൈശാചികതയുടെ മുഖ ചിത്രങ്ങൾ മാത്രമായിരുന്നു ……

ദ്വീപിന്റെ കരയിൽ ധാരാളം നശിച്ചു പോയ കപ്പലുകൾ വന്ന് അടിഞ്ഞു കിടക്കുന്നു……

കൊച്ചു കുട്ടികൾ കളിക്കുന്ന ഇടത്ത് ചില മനുഷ്യരെ കെട്ടി തൂക്കി വച്ചിരുന്നു………

ആ ദ്വീപിലെ കുട്ടികൾ അവരെ ഉപദ്രവിച്ചും കല്ല് കൊണ്ട് അടിച്ച് നെറ്റി പൊട്ടിച്ചും കത്തി കൊണ്ട് ദേഹം മുഴുവൻ മുറിയാക്കിയും അവരെ ഒരു കളി പാവയാക്കി മാറ്റി ആനന്ദം കണ്ടെത്തുകയാണ്………

എങ്ങും മനുഷ്യത്വം തകർക്കുന്ന കാഴ്ചകൾ മാത്രം…..

അവിടെ ഉള്ള ജനങ്ങൾ കറുത്ത വസ്ത്രത്തിൽ മുഖം മറക്കാൻ പാകത്തിന് ശേഷിയുള്ള തുണികളാണ് അവർ ധരിച്ചിരുന്നത്…..

എല്ലാവരുടെയും നെറ്റികളിലും കവിളിലും എല്ലാം പാമ്പിന്റെ രൂപം പച്ച കുത്തിയ ചിത്രങ്ങൾ ഉണ്ട്…..

കാഴ്ച നേരെ  ആ വലിയ കറുത്ത കോട്ടയ്ക്കുള്ളിലേക്ക് പോയി…..

ഒരു തരം ഡ്രാക്കുള കോട്ട പോലെ അതിന് മുകളിലൂടെ ചുറ്റിനും കൊറേ വവ്വാൽ കൂട്ടങ്ങൾ പറന്നു നടക്കുന്നുണ്ട്……….

രക്തത്തിന്റെ മണമുള്ള മണ്ണ്……

മനുഷ്യനെ ഭക്ഷിക്കുന്ന ഒരു കൂട്ടം ജനത……

ഈ സമയം ആ കൊട്ടാരത്തിനുള്ളിൽ ഒരു വലിയ മേശക്ക് മേൽ ഒരു കൂട്ടം ഗർഭിണിയായ സ്ത്രീകളെ   കിടത്തിയിരിക്കുന്നു…..

അവരെല്ലാം ഭയത്തോടെ നില വിളിക്കുകയായിരുന്നു…… കൈ കാലുകൾ ബന്ധിച്ചതുകൊണ്ട് അവർക്കവിടെ നിന്നും എഴുന്നേൽക്കുവാൻ സാധിച്ചിരുന്നില്ല……

ഈ പത്ത് ഗർഭിണികളായ സ്ത്രീകളുടെ അടുത്തും പത്ത് പുരുഷന്മാർ നിന്നിരുന്നു…..

ആറര അടി പൊക്കവും അതിനൊത്ത ശരീരവും ഉള്ള അവർ അതീവ ബലവാന്മാർ ആണ്…..

അവരെല്ലാം തന്നെ മുഖം മറക്കാൻ ശേഷിയുള്ള ആ കറുത്ത വസ്ത്രം ധരിച്ചാണ് നിന്നിരുന്നത്……

ആ മേശക്ക് ഒരു അറ്റത്തായി ഒരു വലിയ കറുത്ത കല്ല് പോലെ ഒന്ന് തറച്ചു വച്ചിരുന്നു……

അതിന് ചുറ്റും കൊറേ മനുഷ്യ തലയൊട്ടികൾ കുന്ന് കൂടി കിടന്നിരുന്നു…….

പെട്ടെന്ന്…….

‘””,..,.,.,,.ക്രൂ…,.,..,.,., ഹ്.,,.,.,.,.,.,,…..'”‘”

ഒരു കഴുകന്റെ ശബ്ദം അവിടമെങ്ങും വലിയ ഇടി മുഴക്കത്തോടെ കേട്ടു……

ആ ശബ്ദം കേട്ടതും അവിടെ നിന്നിരുന്ന ആ പുരുഷന്മാർ എല്ലാവരും മുട്ടിൽ നിന്ന് തല കുനിച്ചു നിന്നു…….

പെട്ടെന്ന് അവിടെ ഒരാളുടെ കാലടി ശബ്ദം കേൾക്കുവാൻ തുടങ്ങി……

ഗർഭിണികളായ  സ്ത്രീകൾക്ക് ആ കാലടി ശബ്ദം നൽകിയത് മരണ ഭയമാണ്…….

പെട്ടെന്ന് ആ സ്ഥലത്തേക്ക് അവൾ നടന്നെത്തി…..

ആ കാലടി ശബ്ദത്തിന്റെ ഉടമ……

ഒരു യോദ്ധാവിന്റെ പോലെ ഉള്ള വസ്ത്രമാണ് അവൾ ധരിച്ചിരുന്നത്……

നീണ്ട നഖമുള്ള കൈകൾ……

തലയിൽ എല്ലാവരും ഇട്ട പോലെ കറുത്ത തുണി ഇട്ടിട്ടുണ്ട്…..

എന്നാലും അതവളുടെ മുഖത്തെ മറച്ചിരുന്നില്ല…..

ആരെയും മയക്കുവാൻ ശേഷിയുള്ള സൗന്ദര്യം……

കറുത്ത വർണ്ണം പൂശിയ കൺപോളകൾ…..

മുന്തിരിച്ചാറിൻ നിറമുള്ള കടും  നീല ചുണ്ടുകൾ….

ഒപ്പം പാമ്പിന്റെ പോലെയുള്ള വെള്ളയും കറുപ്പും ഇട ചേർന്ന കണ്ണുകൾ……

വന്യതയുടെ ക്രൂരതയുടെ മറ്റൊരു സ്ത്രീ രൂപം…..

അവൻ നടന്ന് വന്ന് ആ വലിയ കറുത്ത കല്ലിന്റെ അടുക്കൽ നിന്നു….

ശേഷം തനിക്ക് മുന്നിൽ വണങ്ങി നിൽക്കുന്ന ആ കറുത്ത വസ്ത്രധാരികളെ നോക്കി തന്റെ ഇരു കയ്യും ഉയർത്തി കാണിച്ചു……

അത് കണ്ടപ്പോൾ തന്നെ അവരെല്ലാം ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ് നിന്നു…..

ശേഷം തലയിൽ ഉണ്ടായിരുന്ന ആ കറുത്ത തുണി മാറ്റിവച്ചു…..

ആ സ്ത്രീ അവിടെ ഉണ്ടായിരുന്ന ഒരു മൂർശ ഉള്ള കത്തി കയ്യിലെടുത്ത ശേഷം ഉയർത്തി കാണിച്ചുകൊണ്ട് പറഞ്ഞു…..

‘”””Para o diabo……..'”””

അവൾ ചെയ്തത് പോലെ ആ പുരുഷന്മാരുടെ ഓരോ കത്തികൾ എടുത്തുകൊണ്ടു പറഞ്ഞു…..

‘””” Para o diabo ‘””

☠️45☠️

369 Comments

  1. It’s getting interesting

  2. ƤƦƖƝƇЄ ƠƑ ƊƛƦƘƝЄƧƧ

    കഥ എഴുതി തുടങ്ങിയോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കഴിയാറായി

      1. Yenna kayiyukka
        Katta waiting ????

      2. Enn varum?

      3. Innu night or Nale idan pattumo Bro. Katta waiting anu

  3. അടുത്ത ഭാഗം നാളെ വരുമോ?

    1. നാളെ വരും എന്ന് പ്രതിഷിക്കുന്നു കാര്യം ചേട്ടൻ അതിനെ പറ്റി ഒന്നു പറഞ്ഞിട്ടില്ല appo നാളെ വരുവായിരികും wait സമയം undalio

        1. Next part ennu varum

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      യെസ്… നാളെ ഉറപ്പായും. എഴുതാൻ തുടങ്ങും

      1. കൊള്ളാം?

      2. Dushttaaaaa….thaaan mood kalayallattooo, oru period vech ezhthadooo….

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          എഴുതി കഴിഞ്ഞ സാധാരണ 1 week ഞാൻ റെസ്റ്റിൽ ആയിരിക്കും ???
          ഇതിപ്പോ രണ്ട് ആഴ്ച ആയി….

          ഒരു 5000 വേർഡ്‌സ് കഴിഞ്ഞു….
          ബാക്കി എഴുതണം

          1. Bro late ayalum scene illa interesting story annu.

      3. Hai bro… കഥ സൂപ്പർ ആയി മുന്നോട്ട് പോകുന്നു. തിൻമക്ക് മേലേ നന്മയുടെ വിജയം ശരിക്കും വിശദമായി തന്നെ അടുത്ത ഭാഗങ്ങളിൽ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.

  4. ജിത്ത്

    Really engaging….
    Great effort bro…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ??

  5. DK kuttaaa….next part enna varaa…??

    Njn eee karyam mathram choicheee cmnt idarolloo enn thonundavum?? enikk thante eee story valare adhikam ishttaman…athond late aayitt ishttapednilla angatt…?

    1. ഉടൻ തരാൻ ശ്രമിക്കാം ??

Comments are closed.