⚔️ദേവാസുരൻ⚒️s2 ep5 (Demon king Dk) 3275

❤____❤____❤_____❤

രുദ്രൻ പറഞ്ഞ കാര്യങ്ങൾ എല്ലാം ഇന്ദുവിൽ മാത്രമല്ല……

പാറുവിലും പുതു ബോധമായി ഉദിച്ചിരുന്നു…..

അവൻ പറഞ്ഞത് ശരിയാണ്…..

ഒരു ഡ്രഗ് അഡിക്റ്റഡ് ആയ ആൾക്ക് പെട്ടെന്ന് ഒരു ദിവസം അത് നിർത്തുവാൻ സാധിക്കില്ല…..

അത് അയാളുടെ മരണത്തിന് വരെ കാരണമാവും……

ഇന്ദ്രനെ അങ്ങനെ ഒരു അവസ്ഥയിലേക്ക് എത്തിക്കാൻ അറിയാതെ ആണെങ്കിൽ പോലും കാരണക്കാരി ആയെന്ന് ഓർത്തപ്പോൾ പാറുവിന് ഒരു വല്ലാത്ത വേദനയാണ് ഉണ്ടായത്……

രുദ്രൻ വേഗം ഇന്ദ്രനെ ബെഡിൽ കിടത്തിയ ശേഷം പുറത്തേക്ക് നടന്നു….. എന്നാൽ പാർവതിക്ക് മുന്നിൽ എത്തിയപ്പോൾ അവന്റെ കാലുകൾ നിഛലമായി പോയിരുന്നു…..

ഏത് ഇടഞ്ഞു നിൽക്കുന്ന കൊമ്പനെയും ഒറ്റ നോക്ക് കൊണ്ട് ഭയപ്പെടുത്തുവാൻ ശേഷിയുള്ള അവന്റെ കണ്ണുകൾ അവൾക്ക് നേരെ തിരിഞ്ഞു….

ആ കണ്ണിൽ എന്തൊക്കെയോ പുതു ഭാവങ്ങൾ വന്ന് പോകുന്നത് അവളറിഞ്ഞു…..

പെട്ടെന്ന് അവന്റെ ഒരു കൈ അവളുടെ കഴുത്തിൽ കിടക്കുന്ന ബെൽറ്റിലേക്ക് നീണ്ടു…..

എന്നാൽ പാറുവിന് അതത്ര ഇഷ്ട്ടമായിരുന്നില്ല……..

അവൾ വേഗം തന്നെ ആ കൈ തട്ടി മാറ്റി…..

ആ സമയം അവന്റെ കണ്ണിലെ നീരസം പാറു കണ്ടിരുന്നു…..

എന്നാൽ അതിലൊന്നും പതറാതെ ജ്വലിച്ചു നിൽക്കുന്ന അവളുടെ ഗാഭീര്യം നിറഞ്ഞ കണ്ണുകൊണ്ട് അവനെ തന്നെ നോക്കി…..

എന്നാൽ അവളും ആ നിമിഷം മാറുകയായിരുന്നു……

അവന്റെ കണ്ണിലൂടെ അദൃശ്യമായി മിന്നി മറയുന്ന ഭാവം അവൾക്ക് മനസ്സിലായില്ല…..

കോപം കത്തി ജ്വലിച്ചു നിന്ന അവളുടെ മിഴികൾ മറ്റെന്തിനോ അടിമപ്പെട്ടുപോയി…..

എന്നാൽ അപ്പുറത്ത് നിന്നിരുന്ന രുദ്രന്റെ കണ്ണുകൾ അവളിൽ നിന്നും വേഗത്തിൽ തെന്നി മാറി….

അവന്റെ മുഖത്ത് വീണ്ടും വെറുപ്പും പുച്ഛവും കലർന്ന ആ ഭാവം നിറഞ്ഞു….

. രുദ്രൻ പാറുവിന്റെ അടുക്കലേക്ക് നീങ്ങി….

ഒപ്പം തന്നെ അവന്റെ മുന്നേറ്റം കണ്ട് അവൾ പുറകോട്ടും നീങ്ങി…..

അവൻ അവളെ ഒന്ന് സൂക്ഷ്മം നോക്കി….

അല്പം പുച്ഛത്തോടെ തന്നെ……

‘”” ഹും…….

ഞാനൊരു അഞ്ചു സെക്കന്റ്‌ കൂടെ പിടിച്ചിരുന്നേൽ രണ്ട് പഞ്ഞി കൊണ്ട് ചിലവ് കഴിഞ്ഞിരുന്നു…….

എന്തായാലും നിനക്ക് ഈ കോലം തന്നെയാണ് നല്ലത്……'”””

രുദ്രൻ അവളെ നോക്കി അത്രയും പറഞ്ഞുകൊണ്ട് പുറത്തേക്ക് നടന്നു…..

അവന്റെ വാക്കുകൾ പാറുവിൽ അടങ്ങാത്ത അമർഷമാണ് സൃഷ്ടിച്ചത്…..

എന്നാലും അവൾ ഒന്നും തന്നെ ഉരിയാടാതെ സഹിച്ചു നിന്നു……

ഇന്ദു ഇപ്പോഴും ഇന്ദ്രന്റെ ഒപ്പം നിൽക്കുകയായിരുന്നു……

‘”” മോളെ….. വാ…..

പോയി കിടക്കാം……'””

പാറു പറഞ്ഞു……

‘”” ഏയ്…… ചേച്ചി പൊയ്ക്കോ……

ഞാനിനി ഏട്ടനെ വിട്ട് എങ്ങോട്ടും ഇല്ല……'””

ഇന്ദു പറഞ്ഞു…..

‘”” അവന് കുഴപ്പമൊന്നും ഇല്ലല്ലോ മോളെ…..

നീ വാ…….'”

പാറു അവളെ വിളിച്ചു….

‘”” അല്ല ചേച്ചി……

ഏട്ടനെ ഇപ്പൊ ഒറ്റയ്ക്കാക്കാൻ മനസ്സ് സമ്മതിക്കുന്നില്ല…… ഒരു വല്ലാത്ത പേടി പോലെ….. ഞാനവിടെ വന്ന് കിടന്നാലും ചിലപ്പോ ഉറങ്ങില്ല…..'”””

☠️7☠️

369 Comments

  1. It’s getting interesting

  2. ƤƦƖƝƇЄ ƠƑ ƊƛƦƘƝЄƧƧ

    കഥ എഴുതി തുടങ്ങിയോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കഴിയാറായി

      1. Yenna kayiyukka
        Katta waiting ????

      2. Enn varum?

      3. Innu night or Nale idan pattumo Bro. Katta waiting anu

  3. അടുത്ത ഭാഗം നാളെ വരുമോ?

    1. നാളെ വരും എന്ന് പ്രതിഷിക്കുന്നു കാര്യം ചേട്ടൻ അതിനെ പറ്റി ഒന്നു പറഞ്ഞിട്ടില്ല appo നാളെ വരുവായിരികും wait സമയം undalio

        1. Next part ennu varum

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      യെസ്… നാളെ ഉറപ്പായും. എഴുതാൻ തുടങ്ങും

      1. കൊള്ളാം?

      2. Dushttaaaaa….thaaan mood kalayallattooo, oru period vech ezhthadooo….

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          എഴുതി കഴിഞ്ഞ സാധാരണ 1 week ഞാൻ റെസ്റ്റിൽ ആയിരിക്കും ???
          ഇതിപ്പോ രണ്ട് ആഴ്ച ആയി….

          ഒരു 5000 വേർഡ്‌സ് കഴിഞ്ഞു….
          ബാക്കി എഴുതണം

          1. Bro late ayalum scene illa interesting story annu.

      3. Hai bro… കഥ സൂപ്പർ ആയി മുന്നോട്ട് പോകുന്നു. തിൻമക്ക് മേലേ നന്മയുടെ വിജയം ശരിക്കും വിശദമായി തന്നെ അടുത്ത ഭാഗങ്ങളിൽ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.

  4. ജിത്ത്

    Really engaging….
    Great effort bro…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ??

  5. DK kuttaaa….next part enna varaa…??

    Njn eee karyam mathram choicheee cmnt idarolloo enn thonundavum?? enikk thante eee story valare adhikam ishttaman…athond late aayitt ishttapednilla angatt…?

    1. ഉടൻ തരാൻ ശ്രമിക്കാം ??

Comments are closed.