ഹൃദയരാഗം 18 [Achu Siva] 751

Views : 88353

ഹൃദയരാഗം 18

Author : അച്ചു ശിവ | Previous Part

 

മിസ്റ്റർ വിനയ് മേനോൻ ,നിങ്ങളായി ഇനി ഒന്നും വെളിപ്പെടുത്തില്ല എന്ന് എനിക്കറിയാം …പക്ഷേ അങ്ങനെ തോറ്റു മടങ്ങുന്നവളല്ല ഈ വാസുകി ….സത്യം ഇന്നല്ലെങ്കിൽ നാളെ മറ നീക്കി പുറത്തു വരിക തന്നെ ചെയ്യും …അതിനുള്ള വഴി ദൈവമായിട്ട് തന്നെ എനിക്ക് കാണിച്ചു തരും ..എനിക്ക് പൂർണ വിശ്വാസമുണ്ട് …സത്യങ്ങൾ കണ്ടെത്തണമെന്ന   വാശിയോടെ അവൾ ബെഡിലേക്ക് ചെന്നു ഇരുന്നു ………….

======== ====== ====== ==== ==== ===

പിറ്റേന്നു രാവിലെ ഉറക്കമുണർന്ന വാസുകി തലേദിവസത്തെ സങ്കടം ഒക്കെ പാടെ  മറന്നേ പോയിട്ടുണ്ടായിരുന്നു …നമ്മുടെ വാസൂനു ഇതൊന്നും ഒരു പുത്തരി അല്ല …വിനയ്ടെ വായിലിരിക്കുന്നതെല്ലാം ഒരു ഉളുപ്പും  ഇല്ലാതെ കേട്ടിട്ട് മറു ചെവിയിൽ കൂടി കളയുക എന്ന പോളിസി മുറുകെ പിടിച്ചു കൊണ്ടു അവൾ കോളേജിലേക്ക് പോകാനായി റെഡി ആകാൻ പോയി …

എങ്കിലും തന്റെ വിനയേട്ടനെ പറ്റി കൂടുതൽ അറിയണമെന്നും വിനയേട്ടന്റേത് മാത്രമായി തീരണമെന്നുമുള്ള അവളുടെ മനസ്സിലെ വാശി ഉറച്ചതായിരുന്നു.

അവൾ കുളിയൊക്കെ കഴിഞ്ഞു വന്നു ഏത് ഡ്രസ്സ്‌ ഇടുമെന്നുള്ള ആലോചനയിൽ കുറച്ചു നേരം അവിടെ തന്നെ നിന്നു  …ഇന്ന് മുതൽ വിനയ് ഓഫീസിൽ പോകുന്നുണ്ട് …അയാളുടെ കൂടെ വലിഞ്ഞു കേറി പോകാനാണ് പ്ലാൻ …ഇന്ന് തന്നെ തന്റെ വിനയേട്ടനെ എല്ലാവർക്കും പരിചയപെടുത്തി കൊടുക്കാമെന്നു ഫ്രണ്ട്സിനോട് വാക്ക് കൊടുത്തിട്ടാണ് വന്നത് …

കോളേജിൽ കൊണ്ടു വിടാൻ പറഞ്ഞാൽ ആ കടുവ ഇനി ചാടി കടിക്കാൻ വരുമോ ?എങ്ങനെയെങ്കിലും കൂടെ പോയെ തീരു ..അവൾ മനസ്സിൽ ചിന്തിച്ചു .

വാസുകി അവളുടെ റൂമിൽ നിന്നും വെളിയിൽ ഇറങ്ങി വിനയ്ടെ റൂം ലക്ഷ്യമാക്കി നടന്നു …അതിനുള്ളിൽ അയാൾ ഇല്ലെന്നു ഉറപ്പു വരുത്തിയ ശേഷം അകത്തേക്ക് കയറി ….

ഉള്ളിൽ കടന്ന അവൾ wardrobeനുള്ളിൽ ഉള്ള വിനയ്ടെ ഷർട്ടുകളുമായി അൽപ നേരം ഗുസ്തി പിടിച്ചു ..

ശേ ,ഇതിൽ ഇപ്പൊ ഏതാ ഒന്നു സെലക്ട്‌ ചെയ്യുക ? ഏതിട്ടാലും എന്റെ വിനയേട്ടൻ കിടു ലുക്ക്‌ തന്നെ …എന്നാലും ഇന്നു  കുറച്ചു കൂടെ  സൂപ്പർ ആയിരിക്കണം ….എല്ലാ അവളുമാരും ഒന്നു ഞെട്ടട്ടെ .വാസുകി വിനയ്ടെ ഷർട്ടുകൾ ഓരോന്നായി മാറി മാറി നോക്കി കൊണ്ടു പറഞ്ഞു …

അവസാനം അവൾ ഒരു ബ്ലൂ കളർ ഷർട്ട്‌ സെലക്ട്‌ ചെയ്തു …

Recent Stories

The Author

115 Comments

  1. ꧁ ⭐ആദി⭐ ꧂

    Ntayi bro oru update taa

    1. Two daysinullil thannekkam….

  2. Bro adutha part ennu varum

  3. തടിയൻ😁

    അടുത്ത പാർട്ട് ഇങ്ങു പോരട്ടെ കുമാരേട്ടാ..

  4. അച്ചൂസ്…. എന്തായി…😁😁😁…അടുത്ത് തന്നെ വരോ…?? 😅😅..ചുമ്മാ ചോദിച്ചു എന്നെ ഉള്ളോ😁😁😁😋

    1. ഇത്തിരി ലേറ്റ് ആവും 🙏

      1. വിരഹ കാമുകൻ💘💘💘

      2. ഒരു കൊഴപ്പോം ഇല്ല്യാ….തിരക്ക് ഒകെ കഴിഞ്ഞു വന്നാൽ മതി….കാത്തിരിക്കാം…😁😁😁..ഇടക്ക് വാസൂനെ miss ചെയ്യും .😋🤪🤪🤪🤪

  5. Excellent ❤️

    1. Thank you😍❤️❤️

  6. 💓💓💓💓💓💓💓

    1. ❤️❤️❤️❤️❤️

  7. ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com