❤️ദേവൻ ❤️part 7[Ijasahammed] 201

Views : 13666

❤️ദേവൻ ❤️part 7

Author : Ijasahammed

[ Previous Part ]

 

ഇപ്പൊ ആ ഒരുത്തിയോടും ആ ഇഷ്ട്ടം ഇല്ല…

വെറുപ്പ് മാത്രം..

ദൈവം കേട്ടില്ല ദേവേട്ടാ പ്രാർത്ഥനയൊന്നും…
കണ്ണുനിറഞ്ഞൊഴുകി, അതൊരു പൊട്ടികരച്ചിലാകാൻ അധികസമയം വേണ്ടിവന്നിരുന്നില്ല…

ഗായത്രിചേച്ചിയെ ചിലപ്പോ കൂടെകൂട്ടിയിട്ടുണ്ടാകും….

എന്നെ വട്ടു പിടിപ്പിക്കാൻ വേണ്ടിആയിരുന്നെങ്കിലും അച്ചു പറഞ്ഞിരുന്നത് അത്രമേൽ സത്യമാണ്..
പാവമാണ്..

ഏട്ടന്റെ ഭാഷയിൽ പറഞ്ഞാ നോട്ടം കൊണ്ടു പോലും നോവിക്കാത്ത ആ പെണ്ണ് തന്നെക്കാൾ എന്ത്കൊണ്ടും ദേവേട്ടന് ചേർന്നവളാണ്…

ഒട്ടുമിക്കപിണക്കങ്ങൾക്ക് അവസാനവും ഏട്ടൻ പറഞ്ഞു നിർത്താറുള്ള ഒരേ ഒരു കാര്യം ണ്ട്..

“നല്ല തല്ല് കിട്ടാത്ത കേടുണ്ട് നെനക്ക്.. അപ്പൊതാനേ നിന്നോളും ആവശ്യല്ലാത്ത വാശിയൊക്കെ … ”

വാശി കൂടുതലാണ് ശെരിയാണ്.. പക്ഷെ അതെന്നും നിങ്ങളെ മറികടന്നു പോയിട്ടില്ല..

നിങ്ങളോളം വലിയ വാശിയും സ്നേഹവും ആഗ്രഹവും മറ്റൊന്നിനോടും തോന്നിയിട്ടില്ല….

ഒരു വൈകുന്നേരം പെട്ടെന്ന്ഓർമയിലേക്ക് ചാടി വീണു..

ഒരു ശങ്ക് താലി മാല കണ്ണിൽ കണ്ട ആ നാൾ.. സന്തോഷം കൊണ്ടു കണ്ണുനിറഞ്ഞു പോയ ആ സായാഹ്നം ഓർമയിൽ നിറഞ്ഞു..

 

ബാംഗ്ലൂരിൽ നിന്ന് മൂന്ന് മാസത്തോളം ആയി നാട്ടിലേക്ക് വരവൊന്നും കണ്ടില്ല…

ഡിഗ്രീ പഠിത്തം അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തി നിൽക്കായിരുന്നു..

ശക്തിയായി മഴയുള്ള ആ ദിവസം ഒരു കുടയിൽ അച്ചുവുമായി വീട്ടിലേക്ക് നടന്നു..

വീട്ടിലേക്കുള്ള ഇടവഴിയിലെ ആ വലിയ മാളികയിലേക്ക് എന്നും പായാറുള്ള കണ്ണുകൾ പതിവ് തെറ്റിക്കാതെ അന്നും ചെന്നു… പതിവിന് വിപരീതമായി അന്ന് ആ വിശാലമായ മുറ്റത് നിർത്തിയിട്ട ബൈക്ക് വളരെ ചെറുതായി കണ്ണിൽ കണ്ടു…

Recent Stories

The Author

Ijasahammed

12 Comments

  1. Karyan vayya nnalum vayikathirikan pattnilla 🤧

  2. പെട്ടന്ന് ഒരു twist അടുത്ത ഭാഗത്തിനായി waiting ❤️❤️

  3. Tragedy വേണ്ടായിരുന്നു.

    1. Maattippidikkaam

  4. Feelilu nikkaanu mone …. no raksha

    1. ✌️✌️❤️❤️

  5. വായിച്ചുട്ടോ.
    അച്ചുവിന്റെ കാര്യത്തിൽ നല്ല സങ്കടം ഉണ്ട് 😔.അച്ചുവിന് എന്തോ ട്രാജഡി പറ്റി എന്ന് മനസിലായി അതല്ലാതെ അവൾക്കു ഒരിക്കലും ഇത്രയും സ്നേഹമുള്ള ഏട്ടനെ ഒറ്റക്കാക്കി പോകാൻ പറ്റില്ല അച്ചുവിന്റെ ഇതേ ട്രാജഡി ആണ്‌ ശിവയും ദേവനും തമ്മിൽ പിരിയാൻ കാരണം എന്ന് തോന്നുന്നു.എല്ലാം എന്റെ അനുമാനങ്ങൾ ആണുട്ടോ.ഞാൻ എന്തായാലും ഈ കഥകു ഒരു ഹാപ്പി എൻഡിങ് പ്രതീക്ഷിക്കുന്നു
    എഴുതിനെപ്പറ്റി ഒന്നും പറയാൻ എല്ലാ നന്നായിട്ടുണ്ട്💓💓.next part ആയി കാത്തിരിക്കുന്നു.

    1. ✌️✌️❤️❤️🥰

  6. ഇതിപ്പോള്‍ എന്താണ് പറയുക…എന്താണ് സംഭവം 🤔🤔🤔

  7. ❤️❤️❤️❤️❤️

  8. വിരഹ കാമുകൻ💘💘💘

    First❤

    1. ♥️❤❤♥️❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com