പതിനാലാം ? തീയാട്ട് {Sajith} 1462

അവന് സന്ദേഹമായി എന്തിനിപ്പോൾ ഇവർ കുഞ്ഞൂട്ടനെ കാണാനായി വന്നു. എൻ്റെ പേരെങ്ങനെ ഇവർക്കറിയാം. കുഞ്ഞൂട്ടൻ ഒന്നാലോചിച്ചു. 

 

അവൻ നോക്കി നിൽക്കെ തന്നെ ജാനകി ദേവി മുൻപിലേക്ക്.., കുഞ്ഞൂട്ടൻ്റെ അടുക്കലേക്ക് നടന്നു വന്നു. അവന് പേടിയുണ്ട് പക്ഷെ നിന്നിടത്ത് നിന്ന് അനങ്ങാൻ ഒക്കുന്നില്ല. കാലുകൾ ചലിക്കുന്നില്ല നാവനങ്ങുന്നില്ല. ഒരു ശില പോലെ അവർക്ക് മുൻപിൽ നിൽക്കാനേ കുഞ്ഞൂട്ടന് കഴിയുന്നുള്ളു.  

 

“”പേടിക്കണ്ട ഞാൻ കുഞ്ഞൂട്ടനെ ഒന്നും ചെയ്യില്ല…””,””ഇവളെ സുരക്ഷിതമായി ഒരാളെ ഏൽപ്പിക്കണം എന്നെനിക്ക് തോന്നി…””, “”അതിന് കുഞ്ഞൂട്ടൻ തന്നെയാണ് നല്ലത്…””,

 

കുഞ്ഞൂട്ടൻ്റെ മനസിലെ ഭയം മനസിലാക്കി അവർ പറഞ്ഞു. ജാനകി അവൻ്റെ തൊട്ടുമുൻപിൽ വന്നെത്തി. ഒരു സാധാരണ മനുഷ്യന്റെ സാമീപ്യമേ അവനിപ്പോൾ തോന്നുന്നൊള്ളു. അവരാണങ്കിൽ കുഞ്ഞൂട്ടനോടെന്തോ സഹായം ചോദിക്കാനായി മാത്രം വന്നതുമാണ്. ആരെയോ ഏൽപ്പിക്കുന്ന കാര്യം പറഞ്ഞല്ലോ ആരെയാണ് അവൻ്റെ മനസ്സിൽ ചോദ്യമുയർന്നു. 

 

കുഞ്ഞൂട്ടൻ്റെ സന്ദേഹം മനസിലാക്കി ജാനകി തൻ്റെ കൈയ്യിൽ കിടത്തിയിരിക്കുന്ന കുഞ്ഞിനെ അവൻ്റെ മുൻപിലേക്ക് നീട്ടി. കുഞ്ഞൂട്ടൻ രണ്ട് കൈയ്യിലേക്കും കുഞ്ഞിനെ വാങ്ങി. നിലാവിന്റെ നിറത്തിലുള്ള ഒരു പട്ട് കൊണ്ട് അവളെ പുതപ്പിച്ചിരിക്കുന്നു. മുഖം കാണാനായി അവൻ അതൊന്ന് മാറ്റി…, പാർവ്വതി കുട്ടി. ആള് നല്ല ഉറക്കത്തിലാണ്. നിഷ്കളങ്കമായ അവളുടെ നിദ്ര കുഞ്ഞൂട്ടൻ ഒന്ന് നോക്കി നിന്നു. അടുത്ത നിമിഷം ജാനകി തൻ്റെ പ്രകാശം പരക്കുന്ന ചെമ്പട്ട് കൊണ്ട് പാർവ്വതിയെ എടുത്ത് നിൽക്കുന്ന കുഞ്ഞൂട്ടനെ മൂടി. പട്ടിൽ നിന്നുള്ള പ്രകാശം ആകെ പടർന്നു. കണ്ണിലേക്ക് കുത്തി കയറുന്ന അത്രയും തീവ്രത പ്രകാശത്തിനുണ്ടായിരുന്നു. അത് കുഞ്ഞൂട്ടന് സഹിക്കാനാവാതെ കണ്ണുകൾ അടച്ചു.  ആഹ് സമയത്തൂം കുഞ്ഞിനെ അവൻ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു തന്നെ നിന്നു.

 

കാളകൾ ചിനക്കുന്ന ശബ്ദമാണ് കുഞ്ഞൂട്ടനെ ഉറക്കത്തിൽ നിന്നും ഉണർത്തിയത്. അപ്പു അവൻ്റെ നെഞ്ചിൽ നിന്നൊക്കെ മാറി ചുവരിനോട് ചേർന്ന് അഭിമുഖമായാണ് കിടക്കുന്നു. കുഞ്ഞൂട്ടൻ അവളുടെ വയറിലൂടെ കൈയ്യിട്ട് പിന്നിൽ തന്നെ ഒട്ടിച്ചേർന്നാണ കിടക്കുന്നത്.

 

ചുറ്റിപിടിച്ചിരുന്ന കൈ അവൻ എടുത്തു. ഉറക്കം വിട്ടതും കട്ടിലിൽ നിന്ന് എഴുന്നേറ്റ് കൈയ്യൊക്കെ ഒന്ന് മൂരി നിവർന്നു. കൊറച്ചധികം ഉറങ്ങി പോയി. മേശമേലിരിക്കുന്ന ഫോൺ അവൻ കൈ എത്തിച്ചെടുത്ത് സമയമൊന്ന് നോക്കി. സമയം ആറേകാലായിട്ടുണ്ട്. കണ്ണ് തിരുമ്മി ഒന്നുകൂടി നോക്കി. നേരം വെളിത്തു എന്ന് അവന് അപ്പഴാണ് ബോധ്യം വന്നത്. പെട്ടെന്ന് തന്നെ കട്ടിലിൽ നിന്ന് ചാടി ഇറങ്ങി. തറവാട്ടിൽ എല്ലാവരും എഴുന്നേറ്റിട്ടുണ്ടാവും. എങ്ങാനും ആരുടേലും കണ്ണിൽ പെട്ടാൽ ആകെ നാണക്കേടാവുമല്ലോ എന്നവൻ ഓർത്തു. പോവാൻ നേരം അപ്പൂനെ ഒന്ന് തിരിഞ്ഞ് നോക്കി. ഒന്നും അറിയണ്ട അവൾക്ക്…., നല്ല ഉറക്കത്തിലാണ്. ഒരു ചിരിയോടെ കുഞ്ഞൂട്ടൻ മുറിക്ക് പുറത്തിറങ്ങി. 

 

പൂച്ച പമ്മി പോവുന്നത് പോലെ കുഞ്ഞൂട്ടൻ അടിവെച്ച് അടിവെച്ച് ഇടനാഴിയിലൂടെ കോവണി ലക്ഷ്യമാക്കി നീങ്ങി. ആഹ് കഴുകൻ കണ്ണുകൾ അവനെ നോക്കുന്നുണ്ടെന്ന കാര്യം പക്ഷെ അവൻ അറിഞ്ഞില്ല.

 

“”അല്ല ഏട്ടനിതെവിടുന്നാ ഈ നേരത്ത്…”””,

 

പമ്മിപോവുന്നതിനിടയ്ക്ക് പിന്നിൽ നിന്നൊരു ചോദ്യം. കുഞ്ഞൂട്ടൻ്റെ ശ്വാസം നിന്നു. ഏകദേശം പിടിക്കപ്പെട്ടെന്ന കാര്യം ധാരണയായി. അവനൊന്ന് നിവർന്ന് നിന്നു എന്തും വരട്ടെയെന്ന് കണക്ക് കൂട്ടി തിരിഞ്ഞു. മുന്നിൽ നിൽക്കുന്നത് ഗൗരിയാണ് സ്രാവണിൻ്റെ സ്പൈ. പുന്നക്കൽ തറവാട്ടിൽ ഒരു ഈച്ച പറക്കണമെങ്കിൽ പോലും ഗൗരിയോട് അനുവാദം ചോദിക്കണം. അവളറിയാത്ത ഒരു കാര്യവും അവിടെ സംഭവിക്കില്ല. അത് കുഞ്ഞൂട്ടനും ഏറെക്കുറേ അറിവുള്ളതാണ്. 

 

“””ഞാൻ….”””,””ഞാൻ ചുമ്മാ…”””, “”പുറത്തൊക്കെ ഒന്ന് നടക്കാൻ ഇറങ്ങിയതാ…””,

 

“”ഏഹ്…””,””അതിന് ഇതിലെ എങ്ങട്ടാ…”””, “”ഉമ്മറത്തേക്കുള്ള വാതിൽ അവടെയല്ലേ…..””,

 

ഗൗരി പുറകിലേക്ക് കൈ ചൂണ്ടി പറഞ്ഞു. കുഞ്ഞൂട്ടന് അപത്തം പറ്റി പറഞ്ഞ നൊണ വർക്കൗട്ടായില്ല.

 

“”ആണോ…””,”””ശ്ശേ ഞാനിതെങ്ങനെ മറന്നു…””, “”ഹി ഹി….””,””എനിക്കീ മറവി എടക്കുള്ളതാ ഗൗരീ…””,””എന്താ ചെയ്യാം എൻ്റെ ഒരു കാര്യം…””,

 

കുഞ്ഞൂട്ടൻ വീണിടത്ത് കിടന്ന് നല്ല പോലെ ഉരുളുന്നുണ്ടെന്ന് ഗൗരിക്ക് മനസിലായി. അവൻ അപ്പൂൻ്റെ മുറിയിൽ നിന്ന് ഇറങ്ങി വരുന്നതും അവള് കണ്ടിരുന്നു. ഇതിപ്പൊ കുഞ്ഞൂട്ടനെ ഒന്ന് വട്ട് തട്ടാൻ വേണ്ടിയാണ് ഗൗരി ഒന്നും അറിയാത്ത പോലെ ചോദിച്ചത്. 

 

“”ഈ മറവി അത്ര നല്ലതല്ല ഏട്ടാ…..””,

 

ഗൗരി എന്തോ അർത്ഥം വെച്ച് സംസാരിക്കുന്നത് പോലേ കുഞ്ഞൂട്ടന് തോന്നി. അവള് കണ്ടകാര്യം അവനറിയില്ലല്ലോ പാവം.

 

“”അല്ല നീ എന്താ ഇവടെ…””,

 

“”ഞാൻ മുത്തശ്ശിക്ക് മരുന്നെടുക്കാൻ വന്നത്…””,””സ്റ്റോർ റൂമിലാ അതൊക്കെ വെച്ചിരിക്കുന്നത്…'”‘,

 

“”ഓഹോ…”””,””ശരി എന്നാ…”””,””ഞാൻ അങ്ങോട്ട്…””,

 

“”ഓഹ് ആയിക്കോട്ടേ…””,

 

ഗൗരിയോട് പറഞ്ഞ് മെല്ലെ അവിടെ നിന്ന് കോണിപ്പടിയുടിക്കടുത്തേക്ക് കുഞ്ഞൂട്ടൻ വലിഞ്ഞു. 

 

“”അല്ല അപ്പൊ നടക്കാൻ പോണില്ലേ…””,

 

കുഞ്ഞൂട്ടൻ കോണിപ്പടി കയറാൻ പോവുന്നത് കണ്ട് ഗൗരി ചോദിച്ചു.

35 Comments

  1. പ്രിയപ്പെട്ട സജി.

    മറന്നില്ല എന്ന് കരുതുന്നു ? നീണ്ട നാല് മാസങ്ങൾക്ക് ശേഷം ആണ് ഇങ്ങോട്ടേക്കു വന്നത് തുടക്കം നിൻ്റെ കഥയിൽ നിന്ന് തന്നെ ആകട്ടെ എന്ന് കരുതി ☺️. Connection കിട്ടാൻ വേണ്ടി ഈ പാർട്ട് മുതൽ ആണ് തുടങ്ങിയത്. … നന്നായിട്ടുണ്ട് അളിയാ . ബാക്കി പാർട്ട് കൂടി വായിച്ചിട്ട് ബാക്കി പറയാം ?

    സ്നേഹത്തോടെ

    അസി ✨. (മണവാളൻ ?)

  2. പ്രിയപ്പെട്ട സജി.

    മറന്നില്ല എന്ന് കരുതുന്നു ? നീണ്ട നാല് മാസങ്ങൾക്ക് ശേഷം ആണ് ഇങ്ങോട്ടേക്കു വന്നത് തുടക്കം നിൻ്റെ കഥയിൽ നിന്ന് തന്നെ ആകട്ടെ എന്ന് കരുതി ☺️. Connection കിട്ടാൻ വേണ്ടി ഈ പാർട്ട് മുതൽ ആണ് തുടങ്ങിയത്. … നന്നായിട്ടുണ്ട് അളിയാ . ബാക്കി പാർട്ട് കൂടി വായിച്ചിട്ട് ബാക്കി പറയാം ?

    സ്നേഹത്തോടെ

    അസി ✨. (മണവാളൻ ?)

  3. Vanilalo sajith bro

  4. Waiting for next part

    1. Nalle morning 6 manikku evening 6 manikku publish cheyyam. eppazha nallthu..?

      1. Evening

    1. Oru moonnu dhivasam koodi

  5. Next part eppozha bro

    1. 3 dhivasathe savakasham koodi

      1. Vere evidellum ഇത് പോസ്റ്റ് ചെയ്യുന്നുണ്ടോ

        1. Illa ivade mathre post cheythittullu

          1. Alla ii pl enna vecha enna pl il post cheythu enna okke comments kana

          2. PL oru app aannu

  6. ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️

  7. ഈ ഭാഗവും സൂപ്പർ

  8. സജിത്ത് ബ്രോ എന്താ പറയേണ്ടത് എന്ന് അറിയില്ലാ
    അടിപൊളി അടിപൊളി അടിപൊളി,????????

  9. വേഗം വേണം ഇപ്പൊ തന്നെ ഒരുപാട് വൈകി ?

  10. Super novel polikk man

    1. Sajith bro ippozh aane vayiche late ayalum vanappol ithreyum kidu item aayi varum enne karuthilla onnum parayan illa ithum????❣️❣️❣️❣️❣️

  11. Ipozha vayichu theerne adipoli aayitund pinne rukmani de karyam atra athikam late aki presnam akanda? appuvumayi ulla karyam thuranu paranju clear akiyekku vegan ?athavumbo vere tension onum indavanda.
    Waiting for next part ❤️

  12. Wi8ing aarunnu mwone. pne asugam ellaam bhedthamayennarinjathil santhosham. Njan 1st part chodhichathinte reason enikku repeat chythu vayikkan arunnum. Ini athinte avasyam illallo bro thirichethiyille. And story eppozhatheyum pola nannayittundu ithrayum excited aayittu oru kadhakkum njan wai8 chythittilla. Thnx a lot❤️❤️❤️❤️❤️❤️

  13. കുറച്ചു തിരക്കിൽ പെട്ട് പോയി ഇപ്പോളാ വായിച്ചു തീർന്നത്.എല്ലാ തവണത്തെയും പോലെ ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്.

    വൈകിയാലും സാരമില്ല അടുത്ത part വന്നാൽ മതി. ഇപ്പോ എങ്ങനെയുണ്ട് bro സുഖമായോ. Get well soon. Take care?

  14. Poli story

    Nice part❤️❤️
    Asugam Ellam ok ayi karuthunnu..

    1. Nice ishta pettu

  15. Poli poli machane, NXT part pettannu ponnotte.

  16. ? നിതീഷേട്ടൻ ?

    Uff പൊളിച്ചു ??????
    ഉണ്ടായിരുന്ന കോറച്ച് സംശയങ്ങൾ മാറി, കുഞ്ഞൂട്ടൻ ദേവൻ്റെ മകൻ ആണെന് പുന്നക്കല്ലെ എല്ലാവരും എപ്പzhaa അരിഞ്ഞത് അങ്ങനെ ഒര് incident ശ്രദ്ധിച്ചില്ല, കുഞ്ഞൂട്n തറവാട്ടിൽ വരുന്നതിന് മുമ്പ് ആണോ . അജു അവൻറെ ഏട്ടൻ, ഇനിരക്ക് എല്ലാം അറിയാമായിരുന്നു lle. അപ്പുൻ്റെ അച്ഛൻ കുഞ്ഞുട്ടനെ ഏൽപിച്ചത്,

    annu Indira അപ്പുനോട് പറഞ്ഞല്ലോ അവൻറെ ജാതകത്തിൽ എന്തൊ ദോഷം ഉണ്ട് അതൊണ്ടാൻ അവനോടു വീട്ടുകാർക്ക് ഇത്ര ശത്രുത ന്നു അതെന്താ ?? അവരടെ swontham മോൻ അല്ലതൊണ്ട് ആണൊ?

    ജാനകി പാറുനെ കുഞ്ഞൂട്ടൻ്റെ കൈൽ ഏൽപ്പിച്ചു so അവൾക്കും എന്തൊ നിയോഗം ഉണ്ട്, രുക്കു അപ്പുന് ഒര് ഭീക്ഷണി ആവും ?? അതു വെഗം ക്ലെയർ ചെയ്യുന്നത് ആൺ എല്ലാവർക്കും നല്ലതു്. Sravan പറഞ്ഞപോലെ രുക്മിണി de പേരിൽ തറവാട് രണ്ട് ചേരി ആവും.

    പിന്നെ oru request അനന്തൻ ആന കുഞ്ഞൂട്ടനെ ഒന്ന് കാണട്ടെ, അതുപോലെ സൂപ്പർവൈസർ re രണ്ടെണ്ണം കൊടുതപോലെ aa അശിഷിനും ഇട്ട് രണ്ടെണ്ണം കൊടുക്കണം ഒര് ആഗ്രഹം ആണ് ??? കുഞ്ഞൂട്ടാൻ്റെ മൂന്നു വയസ്സു മുതൽ ഉള്ള കുട്ടിക്കാലം കൂടി കഥയിൽ കൊണ്ടുവരാnam ആത് അവൻറെ അക്ച്ചൽ പ്രകൃതം മനസ്സിലാക്കാൻ സഹായിക്കും, അന്നു aa ചെക്കൻ മാർക്കു ഇട്ട് പൊട്ടിച്ചത് അവൻ തന്നെ ആണെന്നു അറിയാമറുന്ന് അത് ഉറപ്പായപ്പോ ഒന്ന് കുളിരുകൊരി ????.

    അപ്പു കുഞ്ഞൂട്ടനെയും കുഞ്ഞൂട്ടാൻ അപ്പുനേം സ്നേഹിക്കുന്ന കാര്യം പരസ്പരം ഒര് ധാരണയിൽ എത്തിയല്ലോ santhosham വേഗം വീടുകരുകൂടി അറിവോടെ അവർ പ്രമിച്ച് നടക്കട്ടെ അവരടെ ആഗ്രഹവും അത് തന്നെ ആണല്ലോ ????

    ബ്രോ പിന്നെ റെസ്റ്റ് എടുത്തോളൂ tto, വാവു ഓക്കേ വേഗം മാറട്ടെ ?????. ഇത്രേ വേണേലും കത്തിരുന്നോളം ?????

  17. Enthe otta page posting? Kadhayilum Power koodunnu.,?

    Kurachu page break ittu post cheythoode?

    Single page reading oru sukhamilla ?

    1. Athonu reload cheythu noku apo 55 page kaanam ?entho error anenu thonunu enikum angane vannitund ?

      1. Athe.
        Pages illenkil view kittilla.

        ennaalum ithra deerghamaayi ezhuthunnathinu Sajith Reghu okke sammathichu kodukkanam.

        Mashi – ippol ezhuthaarille?

  18. ? നിതീഷേട്ടൻ ?

    Katta waiting aaruunuu ????

    Bro kk ippo ഏങ്ങനെ und

    വായിച്ചിട്ട് varave ?

  19. തിരുമണ്ടൻ ?

    Waiting aarnn?‍?

  20. അറക്കളം പീലിച്ചായൻ

    1st

Comments are closed.