പതിനാലാം 👹 തീയാട്ട് {Sajith} 1461

Views : 37253

രുഗ്മിണി കടവിലെത്തുമ്പോൾ തോണിയിലേക്ക് അവസാനത്തെ ആളും കയറുകയാണ്. അത് കണ്ട് രുഗ്മിണി ഓടിച്ചെന്നു.

 

“”ആളുണ്ടേ തോണി എടുക്കല്ലേ…””,

 

കരിങ്കല്ല് പതിപ്പിച്ച കടവത്ത് കൂടി തോണി ലക്ഷ്യമാക്കി അവളോടി ചെന്നു. ശബ്ദം കേട്ട് തോണിയിൽ കയറി ഇരുന്നവരെല്ലാം വിളിച്ചത് ആരാണെന്ന് അറിയാൻ വേണ്ടി ഒരു നിമിഷം തല ഉയർത്തി നോക്കി. തോണിയിൽ കയറാനായി വരുന്നത് രുഗ്മിണി ആണെന്നറിഞ്ഞതും പലരുടെയും മുഖം ഒന്ന് കറുത്തു.

 

“”ഗോപാലാ..””,””ഈ അസ്രീകരത്തിനെ തോണിയിൽ കയറ്റികൂടാ…””,””മാന്യമായി ജീവിക്കുന്ന വരാ ഇതിലുള്ളത്…””,””പെഴച്ച് ജീവിക്കുന്ന ഇവളെയൊക്കെ ഒപ്പം ഇരുത്തിയാൽ അഞ്ച് കുളിക്കാതെ വീട്ടിൽ കേറാൻ പറ്റില്ല…””,

 

“”അതേ അതേ…””,

 

കൂട്ടത്തിൽ മാന്യമായി വേഷം ധരിച്ചിരിക്കുന്ന ഒരു പ്രമുഖൻ കടത്തുകാരൻ ഗോപാലനോട് പറഞ്ഞു. തോണിയിൽ ഇരിക്കുന്ന ബാക്കിയുള്ള മാന്യന്മാരും മഹതികളും അത് ഏറ്റ് പിടിച്ചു. 

 

രുഗ്മിണി തോണിക്കടുത്തെത്തി അതിലേക്ക് കാലെടുത്ത് വയ്ക്കാൻ മുതിർന്നതും കടത്തുകാരൻ കൈ ഉയർത്തി തടഞ്ഞു.

 

“”നിക്ക് നിക്ക് എങ്ങോട്ടാ ഈ വലിഞ്ഞ് കയറുന്നെ…””,

 

രുഗ്മിണി തോണിയിലേക്ക് വയ്ക്കാൻ ഉയർത്തിയ കാല് തിരികെ എടുത്തു. അവൾ തോണിയിലിരിക്കുന്ന എല്ലാവരേയുമൊന്ന് നോക്കി. അവളെ എന്തോ നികൃഷ്ട ജീവിയെ കാണുന്നത് പോലെ നോക്കുന്നു.

 

“”നിന്നെ തോണിയിൽ കയറ്റാൻ പറ്റില്ല…””, “”നടന്ന് പോയാൽ മതി…””,

 

“”അയ്യോ ഗോപാലേട്ടാ അങ്ങനെ പറയല്ലെ…””, “”എനിക്ക് അക്കരെ എത്തിയെ പറ്റൊള്ളു..””,””നടക്കാൻ ഒരുപാടുണ്ടെന്ന് അറിയാലോ…””,

 

“”നിന്നെ തോണിയിൽ കയറ്റാൻ ഇവർക്കാർക്കും സമ്മതമല്ല…””,””എൻ്റെ അന്നമാണിത് എടങ്ങേറുണ്ടാക്കല്ലേ മാറി നിൽക്ക്…””

 

“”ഗോപാലേട്ടാ ഞാൻ കാലുപിടിക്കാം…””,

 

“”എടീ ഒരുമ്പെട്ടോളേ നിന്നോടല്ലേ പറ്റില്ലെന്ന് പറഞ്ഞെ…””,””ഈ പെഴച്ചവളെ നാട്ടീന്ന് പുറത്താക്കണ്ട സമയം കഴിഞ്ഞു…””,

 

ഗോപാലനോട് കെഞ്ചുന്നതിനിടയ്ക്ക് തോണിയെലെ ഒരു യാത്രക്കാരൻ എഴുന്നേറ്റ് നിന്ന് രുഗ്മിണിക്ക് നേരെ അലറി.

 

അവൾക്ക് മറുത്തൊന്നും പറയാനുണ്ടായില്ല. മുൻപ് പല വട്ടവും ഇത് പോലെ കേട്ടത് കൊണ്ട് പുതുമയൊന്നും അല്ലായിരുന്നു ഈ സംഭവം. എന്നാലും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അത് കണ്ട് നിന്ന യാത്രക്കാരിൽ പുശ്ചത്തിൻ്റെ ചിരിയായിരുന്നു. കേവലം ശരീരം വിറ്റ് ജീവിക്കുന്ന ഒരു പെണ്ണിനെ പോലെയാണ് എല്ലാവരും അവളെ നോക്കി കാണുന്നത്. പകൽ അറപ്പോടെ കാണുകയും രാത്രി ഒതുക്കത്തിൽ കിട്ടിയാൽ ആസ്വദിക്കുകയും ചെയ്യുക ഇതാണല്ലോ സാംസ്കാരിക മൂല്യങ്ങളെ മുറുകെ പിടിച്ച് ഘോരം ഘോരം പ്രസംഗിക്കുന്ന ഇത്തരത്തിലുള്ള മനുഷ്യൻ്റെ ഒരു പൊതു സ്വഭാവം. ഇവിടെയും അത് തന്നെ നടന്നു.

 

“”ഗോപാലേട്ടാ നിങ്ങള് തോണി അക്കരക്കെടുത്തേ…””,

 

തോണിയിൽ നിന്നൊരാൾ പറഞ്ഞതും ഗോപാലൻ തുഴ വെള്ളത്തിലേക്ക് ആഞ്ഞ് കുത്തി. രുഗ്മിണിയുടെ കരച്ചില് കണ്ടു നിൽക്കാൻ അവർക്കാർക്കും ഒട്ടും താൽപ്പര്യമില്ല.

 

തോണി കടവിൽ നിന്നും നീങ്ങി നീങ്ങി പോവുന്നതവൾ നോക്കിനിന്നു. കണ്ണുകൾ തുടച്ച് രുഗ്മിണി അവടെ നിന്നും നടന്നു. നടക്കുകയെങ്കിൽ നടക്കുക തന്നെ. എങ്ങനെയെങ്കിലും മേലൂര് എത്തിയെ പറ്റു. അവൾ കടവിൽ നിന്ന് തിരികെ മണ്ണിട്ട പാതയിലൂടെ നടന്നു. 

 

നല്ല വെയിലുണ്ടായിരുന്ന ദിവസങ്ങളിൽ ഒന്നായിരുന്നു അന്ന്. കാലത്തേ മോന്തിയ കുറച്ച് കഞ്ഞി വെള്ളം മാത്രമേ അവളുടെ ശരീരത്തിലുള്ളു. അതിന്റെ ബലത്തിലാണ് ഇറങ്ങി പുറപ്പെട്ടത്. വയ്യാതെ വരുന്ന ഓരോ നിമിഷവും മോൾടെ മുഖം രുഗ്മിണിയുടെ മനസിൽ തെളിയും. അത് മാത്രമാണ് അവളെ വീഴാതെ പിടിച്ചു നിറുത്തുന്നത്.

 

വൈജയന്തി പുഴ ഏകദേശം പതിനഞ്ച് കിലോമീറ്ററിനപ്പുറം രണ്ടായി പിരിഞ്ഞൊരുകുന്നുണ്ട് അവിടെ പുഴക്ക് കുറുകെ ചെറിയ രണ്ട് പാലങ്ങളും നിർമ്മിച്ചിരുന്നു പുന്നക്കൽ വകയായിട്ട്. അത് മുറിച്ച് കടന്ന് ഒരു പതിനഞ്ച് കിലോമീറ്റർ കൂടി നടന്നാലേ മേലൂര് എത്തുകയുള്ളു. 

 

രുഗ്മിണി മൺപാതയിലൂടെ നടന്നു. അൽപ്പം പോയതും വഴിയിൽ ഒരു കാളവണ്ടി വരുന്നതവൾ ശ്രദ്ധിച്ചു. വൈജയന്തി ചന്തയിൽ നിന്ന് മടക്കം പോവുന്ന വണ്ടിയാണ് കാളയെ തെളിക്കുന്നത് പുറം നാട്ടുകാരനാണ് വൈജയന്തിക്കാരല്ല. 

 

രുഗ്മിണി വണ്ടിക്ക് കൈ കാണിച്ചു ഭാഗ്യം അവര് വണ്ടി നിറുത്തി കൊടുത്തു. അവൾ വേഗം അതിന്റെ പുറകിൽ പോയി കയറി. ചന്തയിലേക്ക് പച്ചക്കറികളോ മറ്റോ കൊണ്ടു പോയ വണ്ടിയായിരുന്നു അത്. മടക്കത്തിൽ സാധനങ്ങളൊന്നും ഇല്ലാത്തത് കൊണ്ടാണ് രുഗ്മിണിക്ക് കൂടി പോരാനായത്. 

 

അവൾ കയറിയതും വണ്ടിക്കാരൻ ചാട്ട നീട്ടി അടിച്ച് കാളകളെ തെളിച്ചു. പതുക്കെ പതുക്കെ വണ്ടി നീങ്ങി തുടങ്ങി. വെയിലത്ത് അൽപ്പം നടന്നതിൻ്റെ ക്ഷീണം രുഗ്മിണിക്ക് ഉണ്ടായിരുന്നു. വണ്ടിയുടെ ആട്ടം കൂടി ആയപ്പോൾ കണ്ണുകളിലേക്ക് ഉറക്കം അരിച്ചെത്തി.

 

“”അതേ മേലൂരെത്തിയിട്ടോ…””,

 

മേലൂര് അങ്ങാടി ചുറ്റി കാളവണ്ടി നിന്നു. വണ്ടിക്കാരൻ രുഗ്മിണിയെ അങ്ങാടിയിൽ ഇറക്കി. അയാൾക്ക് നാൽപ്പത് രൂപ കൊടുത്തു. പണം കിട്ടിയപാടെ ചാൺ വലിച്ച് കാളകളെ തെളിച്ച്കൊണ്ടയാൾ പോയി. 

Recent Stories

The Author

Sajith

35 Comments

  1. പ്രിയപ്പെട്ട സജി.

    മറന്നില്ല എന്ന് കരുതുന്നു 😁 നീണ്ട നാല് മാസങ്ങൾക്ക് ശേഷം ആണ് ഇങ്ങോട്ടേക്കു വന്നത് തുടക്കം നിൻ്റെ കഥയിൽ നിന്ന് തന്നെ ആകട്ടെ എന്ന് കരുതി ☺️. Connection കിട്ടാൻ വേണ്ടി ഈ പാർട്ട് മുതൽ ആണ് തുടങ്ങിയത്. … നന്നായിട്ടുണ്ട് അളിയാ . ബാക്കി പാർട്ട് കൂടി വായിച്ചിട്ട് ബാക്കി പറയാം 🥰

    സ്നേഹത്തോടെ

    അസി ✨. (മണവാളൻ 😂)

  2. പ്രിയപ്പെട്ട സജി.

    മറന്നില്ല എന്ന് കരുതുന്നു 😁 നീണ്ട നാല് മാസങ്ങൾക്ക് ശേഷം ആണ് ഇങ്ങോട്ടേക്കു വന്നത് തുടക്കം നിൻ്റെ കഥയിൽ നിന്ന് തന്നെ ആകട്ടെ എന്ന് കരുതി ☺️. Connection കിട്ടാൻ വേണ്ടി ഈ പാർട്ട് മുതൽ ആണ് തുടങ്ങിയത്. … നന്നായിട്ടുണ്ട് അളിയാ . ബാക്കി പാർട്ട് കൂടി വായിച്ചിട്ട് ബാക്കി പറയാം 🥰

    സ്നേഹത്തോടെ

    അസി ✨. (മണവാളൻ 😂)

  3. Vanilalo sajith bro

  4. Waiting for next part

    1. Nalle morning 6 manikku evening 6 manikku publish cheyyam. eppazha nallthu..?

      1. Evening

    1. Oru moonnu dhivasam koodi

      1. 😶‍🌫️🧐

  5. Next part eppozha bro

    1. 3 dhivasathe savakasham koodi

      1. Vere evidellum ഇത് പോസ്റ്റ് ചെയ്യുന്നുണ്ടോ

        1. Illa ivade mathre post cheythittullu

          1. Alla ii pl enna vecha enna pl il post cheythu enna okke comments kana

          2. PL oru app aannu

  6. ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️

  7. ഈ ഭാഗവും സൂപ്പർ

  8. സജിത്ത് ബ്രോ എന്താ പറയേണ്ടത് എന്ന് അറിയില്ലാ
    അടിപൊളി അടിപൊളി അടിപൊളി,💖💖💖💖💖💖💖💖

  9. വേഗം വേണം ഇപ്പൊ തന്നെ ഒരുപാട് വൈകി 😍

  10. Super novel polikk man

    1. Sajith bro ippozh aane vayiche late ayalum vanappol ithreyum kidu item aayi varum enne karuthilla onnum parayan illa ithum👌👌👌👌❣️❣️❣️❣️❣️

  11. Ipozha vayichu theerne adipoli aayitund pinne rukmani de karyam atra athikam late aki presnam akanda😁 appuvumayi ulla karyam thuranu paranju clear akiyekku vegan 😍athavumbo vere tension onum indavanda.
    Waiting for next part ❤️

  12. Wi8ing aarunnu mwone. pne asugam ellaam bhedthamayennarinjathil santhosham. Njan 1st part chodhichathinte reason enikku repeat chythu vayikkan arunnum. Ini athinte avasyam illallo bro thirichethiyille. And story eppozhatheyum pola nannayittundu ithrayum excited aayittu oru kadhakkum njan wai8 chythittilla. Thnx a lot❤️❤️❤️❤️❤️❤️

  13. കുറച്ചു തിരക്കിൽ പെട്ട് പോയി ഇപ്പോളാ വായിച്ചു തീർന്നത്.എല്ലാ തവണത്തെയും പോലെ ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്.

    വൈകിയാലും സാരമില്ല അടുത്ത part വന്നാൽ മതി. ഇപ്പോ എങ്ങനെയുണ്ട് bro സുഖമായോ. Get well soon. Take care🤎

  14. Poli story

    Nice part❤️❤️
    Asugam Ellam ok ayi karuthunnu..

    1. Nice ishta pettu

  15. Poli poli machane, NXT part pettannu ponnotte.

  16. 🦋 നിതീഷേട്ടൻ 🦋

    Uff പൊളിച്ചു 🔥🔥🔥🔥🔥🔥
    ഉണ്ടായിരുന്ന കോറച്ച് സംശയങ്ങൾ മാറി, കുഞ്ഞൂട്ടൻ ദേവൻ്റെ മകൻ ആണെന് പുന്നക്കല്ലെ എല്ലാവരും എപ്പzhaa അരിഞ്ഞത് അങ്ങനെ ഒര് incident ശ്രദ്ധിച്ചില്ല, കുഞ്ഞൂട്n തറവാട്ടിൽ വരുന്നതിന് മുമ്പ് ആണോ . അജു അവൻറെ ഏട്ടൻ, ഇനിരക്ക് എല്ലാം അറിയാമായിരുന്നു lle. അപ്പുൻ്റെ അച്ഛൻ കുഞ്ഞുട്ടനെ ഏൽപിച്ചത്,

    annu Indira അപ്പുനോട് പറഞ്ഞല്ലോ അവൻറെ ജാതകത്തിൽ എന്തൊ ദോഷം ഉണ്ട് അതൊണ്ടാൻ അവനോടു വീട്ടുകാർക്ക് ഇത്ര ശത്രുത ന്നു അതെന്താ 🤕🤔 അവരടെ swontham മോൻ അല്ലതൊണ്ട് ആണൊ?

    ജാനകി പാറുനെ കുഞ്ഞൂട്ടൻ്റെ കൈൽ ഏൽപ്പിച്ചു so അവൾക്കും എന്തൊ നിയോഗം ഉണ്ട്, രുക്കു അപ്പുന് ഒര് ഭീക്ഷണി ആവും 😂🙈 അതു വെഗം ക്ലെയർ ചെയ്യുന്നത് ആൺ എല്ലാവർക്കും നല്ലതു്. Sravan പറഞ്ഞപോലെ രുക്മിണി de പേരിൽ തറവാട് രണ്ട് ചേരി ആവും.

    പിന്നെ oru request അനന്തൻ ആന കുഞ്ഞൂട്ടനെ ഒന്ന് കാണട്ടെ, അതുപോലെ സൂപ്പർവൈസർ re രണ്ടെണ്ണം കൊടുതപോലെ aa അശിഷിനും ഇട്ട് രണ്ടെണ്ണം കൊടുക്കണം ഒര് ആഗ്രഹം ആണ് 😁😁😁 കുഞ്ഞൂട്ടാൻ്റെ മൂന്നു വയസ്സു മുതൽ ഉള്ള കുട്ടിക്കാലം കൂടി കഥയിൽ കൊണ്ടുവരാnam ആത് അവൻറെ അക്ച്ചൽ പ്രകൃതം മനസ്സിലാക്കാൻ സഹായിക്കും, അന്നു aa ചെക്കൻ മാർക്കു ഇട്ട് പൊട്ടിച്ചത് അവൻ തന്നെ ആണെന്നു അറിയാമറുന്ന് അത് ഉറപ്പായപ്പോ ഒന്ന് കുളിരുകൊരി 🤩🤩🤩🤩.

    അപ്പു കുഞ്ഞൂട്ടനെയും കുഞ്ഞൂട്ടാൻ അപ്പുനേം സ്നേഹിക്കുന്ന കാര്യം പരസ്പരം ഒര് ധാരണയിൽ എത്തിയല്ലോ santhosham വേഗം വീടുകരുകൂടി അറിവോടെ അവർ പ്രമിച്ച് നടക്കട്ടെ അവരടെ ആഗ്രഹവും അത് തന്നെ ആണല്ലോ 😌😌😌😌

    ബ്രോ പിന്നെ റെസ്റ്റ് എടുത്തോളൂ tto, വാവു ഓക്കേ വേഗം മാറട്ടെ 🌝🤗🤗🤗🤗. ഇത്രേ വേണേലും കത്തിരുന്നോളം 😘😘😘😘😘

  17. Second 💥💥

  18. Enthe otta page posting? Kadhayilum Power koodunnu.,😊

    Kurachu page break ittu post cheythoode?

    Single page reading oru sukhamilla 😃

    1. Athonu reload cheythu noku apo 55 page kaanam 😂entho error anenu thonunu enikum angane vannitund 😌

      1. Athe.
        Pages illenkil view kittilla.

        ennaalum ithra deerghamaayi ezhuthunnathinu Sajith Reghu okke sammathichu kodukkanam.

        Mashi – ippol ezhuthaarille?

  19. 🦋 നിതീഷേട്ടൻ 🦋

    Katta waiting aaruunuu 🔥🔥🔥🔥

    Bro kk ippo ഏങ്ങനെ und

    വായിച്ചിട്ട് varave 😊

  20. തിരുമണ്ടൻ 😌

    Waiting aarnn😵‍💫

  21. അറക്കളം പീലിച്ചായൻ

    1st

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com