പതിനാലാം 👹 തീയാട്ട് {Sajith} 1461

Views : 37292

“”ഹിപ്‌നോട്ടൈസോ…””,””ഏട്ടനെന്താ പറയ്ണെ…””,””അതൊന്നും വേണ്ട…””,””മയക്കി കിടത്ത്ണ പരിപാടിയാ അത്…””,””വേണ്ട ഏട്ടാ എനിക്ക് പേടിയാ…””,””ഇൻ്റെ കുട്ടി…””,””എത്ര കാലത്തിന് ശേഷാ അവനെ ഒന്ന് കാണാൻ പറ്റിയതെന്നറിയോ…””,

 

“”നീ എന്തിനാ ഇന്ദൂ പേടിക്കണെ…””,””ഞാനുള്ളപ്പൊ അവനൊന്നും വരില്ല…””,

 

“”എന്നാലും…””,

 

“”ഒരെന്നാലുമില്ല…..”””,

 

””വെല്ല്യച്ഛാ ഇതാ ചായ…””,

 

ഗോവിന്ദൻ ഇന്ദിരയെ അനുനയിപ്പിക്കാൻ നോക്കുന്ന നേരം സ്രാവണും പ്രാകാശനും ചായയും പലഹാരങ്ങളുമായി അവിടേക്കെത്തി. 

 

കൊണ്ടുവന്നതെല്ലാം ഇന്ദിരാമ്മ യുടെ കൈവശം കൊടുത്ത് എല്ലാവരും മുറിയിലേക്ക് കയറി. ചായയും പലഹാരങ്ങളും മേശപ്പുറത്ത് വെച്ച ശേഷം സ്രാണാണ് ചായ എല്ലാവർക്കും എടുത്ത് കൊടുത്തത്. മരുന്ന് പോടിച്ചിട്ട കാര്യം ഇന്ദിരാമ്മ യ്ക്ക് അറിയില്ലല്ലോ അതെങ്ങാൻ മാറി കൊടുത്താൽ എല്ലാ പദ്ധതിയും പൊളിയും. അതിന് സ്രാവൺ തന്നെ മുന്നിട്ടിറങ്ങി മരുന്ന് പൊടിച്ചിട്ട ചായ എടുത്ത് കുഞ്ഞൂട്ടന് കൊടുത്തു. ആദ്യമൊന്ന് നിരസിച്ചെങ്കിലും എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങി കുഞ്ഞൂട്ടനും ചായ കുടിക്കാൻ തുടങ്ങി. പലഹാരങ്ങൾ ഇന്ദിരാമ്മ തന്നെ എല്ലാവർക്കും എടുത്ത് കൊടുത്തു. 

 

***********************<★>*************************

 

ഇതേ സമയം തറവാട്ടിൽ നിന്ന് തിരിക്കാനുള്ള ഒരുക്കത്തിലായിരുന്നു കേശവനും നരേന്ദ്രനും ചന്ദുവും ചിത്രയും മറ്റു സഹോരങ്ങളും. ഉത്സവത്തിന് വേണ്ടി കഷ്ടി പത്തു ദിവസത്തെ അവധി എടുത്തിട്ടാണ് വന്നത്. ഒഴിച്ച് കൂടാൻ പറ്റാത്ത ഒരുപാട് തിരക്കുകളുള്ള സമൂഹത്തിലെ ഉന്നതരാണ് പലരും. 

 

ഇന്നലെ എല്ലാം ആശുപത്രിയിൽ വന്നിരുന്നു അപ്പൂനെ മുറിയിലേക്ക് മാറ്റുന്നത് വരെ കൂടെ ഉണ്ടായിരുന്ന. ഇനി ഡിസ്ചാർജ് കഴിഞ്ഞ് വീട്ടിലേക്ക് എത്തിയ ശേഷം ഒന്നുകൂടി കണാം എന്നുള്ള തീരുമാനത്തിലാണ് മടങ്ങുന്നത്. ഗോവിന്ദനേയും ഇന്ദിരയേയും ഇറങ്ങുന്ന കാര്യം വിളിച്ചറിയിച്ചിരുന്നു. 

 

ഇപ്പൊ തറവാട്ടിൽ മാധവനും ഭാര്യയും മകനും നന്ദിനിയും ഭർത്താവും പിന്നെ ഗോവിന്ദൻ്റെ ഭാര്യ കനകവും മകൾ അജ്ഞലിയും മാത്രമേയുള്ളൂ സന്ധ്യ ആയാൽ ഗോവിന്ദനും പ്രാകാശനും സ്രാവണും തിരികെ വീട്ടിലേക്ക് എത്തും. 

 

നരേന്ദ്രനും കേശവനും മടങ്ങിയതിന് മറ്റു പല ഉദ്ദേശങ്ങളും കൂടി ഉണ്ടായിരുന്നു. ഒന്നാമത്തേത് രക്ഷപ്പെട്ട് പോയ പാണ്ടിയെ കണ്ടെത്തുക എന്നതാണ്. അയാളാണ് ഗോവിന്ദന് തങ്ങളിലേക്ക് എത്താനുള്ള ഒരേ ഒരു ലിങ്ക്. രണ്ടാമത്തേത് കുഞ്ഞൂട്ടനുള്ള അടുത്ത പണിക്ക് തയാറെടുക്കുക എന്നതാണ്. അവൻ്റെ സ്വഭാവം ഏകദേശം മനസിലാക്കിയ സ്ഥിതിക്ക് അതിന് സമമായൊരു ശക്തിയെ കളത്തിലിറക്കണം. എങ്കിലേ വിചാരിച്ചത് പോലെ തീർക്കാനൊക്കൂ. ദേവൻ്റെ മക്കളെ ഒന്നിനെയും മനസമാധാനത്തോടെ ജീവിക്കാൻ സമ്മതിക്കില്ലെന്ന് നരേന്ദ്രന് വാശിയായിരുന്നു. മൂന്നാമത്തെ ഉദ്ദേശം വയനാട്ടിലെ രാമചന്ദ്രൻ കണിയാരെ കണണം എന്നതാണ്. ഒരു സ്ഥിര സന്ദർശനം പോലെ. നടന്നതും നടത്താനായി തീരുമാനിച്ചതുമെല്ലാം രാമചന്ദ്രനെ അറിയിക്കുക എന്നത് പ്രധാനപ്പെട്ട ഒന്നാണ്. സുപ്രധാന ഘട്ടത്തിൽ അയാളുടെ നിർദ്ദേശം കൂടിയേ തീരൂ.

 

ഇങ്ങനെ പല കണക്ക് കൂട്ടലുകളുമായാണ് നരേന്ദ്രനും കേശവനും മടങ്ങിയത്

 

********************<<★>>********************

 

ചായകുടിച്ച് കഴിഞ്ഞ് അൽപ്പ നേരം എല്ലാവരും മുറിയിൽ സംസാരിച്ചുകൊണ്ടിരുന്നു. പ്രകാശും സ്രാവണും സംസാരത്തിനിടയ്ക്ക് കുഞ്ഞൂട്ടനെ ഇടംകണ്ണിട്ട് നോക്കി. അവൻ ചെറിയ മയക്കത്തിലേക്ക് എന്നത് പോലെ കണ്ണ് രണ്ടും ഇടക്ക് തിരുമ്മി. 

 

കൺ പോളകൾ ചെറുതായി അടയാൻ പോവുന്നതായി കുഞ്ഞൂട്ടന് തോന്നി. വലിച്ച് തുറക്കാൻ ശ്രമിക്കും തോറും കൂടുതൽ കൂടുതല് അടയുന്നു. ഒടുക്കം കണ്ണുകൾ അടയുക തന്നെ ചെയ്തു. ഗോവിന്ദന് മനസിലായി മരുന്ന് കുഞ്ഞൂട്ടൻ്റെ ശരീരത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുന്നു.    

 

ഗോവിന്ദൻ കുടിച്ചിരുന്ന ചായ ഗ്ലാസ് വേഗം മേശപ്പുറത്ത് വച്ച് എഴുന്നേറ്റു…, കൂടെ പ്രകാശനും സ്രാവണും. അയാൾ കുഞ്ഞൂട്ടൻ്റെ അടുത്ത് ചെന്ന് ഒന്ന് കുലുക്കി വിളിച്ചു. പാതി ബോധത്തിൽ അവൻ വിളികേട്ടു. മയക്കത്തിൽ തന്നെ അവൻ സംസാരിച്ചു കൊണ്ടിരുന്നു. എന്തെല്ലാമോ പറയുന്നുണ്ട്. അത് കണ്ട് ഇന്ദിരാമ്മ ഒന്നു ഭയന്നു. ഇത്ര നേരം ഒരു കുഴപ്പവുമില്ലാണ്ടിരുന്നതല്ലേ പെട്ടന്ന് എന്ത് പറ്റിയെന്ന് അവർക്ക് മനസിലാവുന്നില്ല. ഇന്ദിര അവൻ്റെ അടുത്തേക്ക് വരുന്നത് കണ്ട് ഗോവിന്ദൻ തടഞ്ഞു. എന്നിട്ട് മരുന്നുകലക്കിയതിനേ കുറിച്ചും. അവനെ മയക്കി കിടത്തിയതിനെ കുറിച്ചും വിശദീകരിച്ചു കൊടുത്തു.

 

ഇന്ദിരാമ്മയ്ക്ക് ഒന്നും തന്നെ പറയാൻ കഴിഞ്ഞല്ല. ആകെ ഒരു മരവിച്ച അവസ്ഥ. കുഞ്ഞൂട്ടനെ തനിക്ക് കൈ വിട്ട് പോവുന്നതിന് സമാനമാണ് ഇപ്പോഴത്തെ ഓരോ സാഹചര്യവും. ഗോവിന്ദൻ ഏട്ടൻ കൂടെയുണ്ടെന്ന ഒരു ധൈര്യത്തിലാണ് ഇതിനെല്ലാം കൂട്ടുനിൽക്കുന്നത്. എല്ലാം നല്ല രീതിയിൽ അവസാനിക്കാൻ ഇന്ദിര ദേവിയെ മനസുരുകി വിളിച്ചു.

 

കസേരയിൽ ഇരുന്നു മയങ്ങുന്ന കുഞ്ഞൂട്ടനെ സ്രാവണും പ്രകാശനും തോളിലൂടെ താങ്ങി എടുത്തുയർത്തി. എല്ലാവരും കൂടി അവനെ താങ്ങി വരാന്തയിലൂടെ നവ്യ ഡോക്ടറുടെ മുറിയിൽ എത്തിച്ചു. അബോധാവസ്ഥയിൽ ശരീരം അനങ്ങുന്നത് കുഞ്ഞൂട്ടൻ അറിഞ്ഞിരുന്നു എന്നാൽ ഒന്ന് പ്രതികരിക്കാൻ അവന് ശക്തിയുണ്ടായില്ല. ആകെ ശരീരം ഒരു തളർച്ചയും.

 

കുഞ്ഞൂട്ടനെ ഡോക്ടർ കാട്ടി കൊടുത്ത മുറിയിലെ ചാരുകസേരയിൽ കൊണ്ട് കിടത്തി. എല്ലാവരോടും വെളിയിലേക്ക് നിൽക്കാനായി ആവശ്യപ്പെട്ടത് പ്രകാരം ഗോവിന്ദനും മറ്റുള്ളവരും പുറത്തേക്കിറങ്ങി. വിളിക്കാതെ അകത്തേക്ക് വരരുതെന്നും നിർദ്ദേശം കൊടുത്തു.

Recent Stories

The Author

Sajith

35 Comments

  1. പ്രിയപ്പെട്ട സജി.

    മറന്നില്ല എന്ന് കരുതുന്നു 😁 നീണ്ട നാല് മാസങ്ങൾക്ക് ശേഷം ആണ് ഇങ്ങോട്ടേക്കു വന്നത് തുടക്കം നിൻ്റെ കഥയിൽ നിന്ന് തന്നെ ആകട്ടെ എന്ന് കരുതി ☺️. Connection കിട്ടാൻ വേണ്ടി ഈ പാർട്ട് മുതൽ ആണ് തുടങ്ങിയത്. … നന്നായിട്ടുണ്ട് അളിയാ . ബാക്കി പാർട്ട് കൂടി വായിച്ചിട്ട് ബാക്കി പറയാം 🥰

    സ്നേഹത്തോടെ

    അസി ✨. (മണവാളൻ 😂)

  2. പ്രിയപ്പെട്ട സജി.

    മറന്നില്ല എന്ന് കരുതുന്നു 😁 നീണ്ട നാല് മാസങ്ങൾക്ക് ശേഷം ആണ് ഇങ്ങോട്ടേക്കു വന്നത് തുടക്കം നിൻ്റെ കഥയിൽ നിന്ന് തന്നെ ആകട്ടെ എന്ന് കരുതി ☺️. Connection കിട്ടാൻ വേണ്ടി ഈ പാർട്ട് മുതൽ ആണ് തുടങ്ങിയത്. … നന്നായിട്ടുണ്ട് അളിയാ . ബാക്കി പാർട്ട് കൂടി വായിച്ചിട്ട് ബാക്കി പറയാം 🥰

    സ്നേഹത്തോടെ

    അസി ✨. (മണവാളൻ 😂)

  3. Vanilalo sajith bro

  4. Waiting for next part

    1. Nalle morning 6 manikku evening 6 manikku publish cheyyam. eppazha nallthu..?

      1. Evening

    1. Oru moonnu dhivasam koodi

      1. 😶‍🌫️🧐

  5. Next part eppozha bro

    1. 3 dhivasathe savakasham koodi

      1. Vere evidellum ഇത് പോസ്റ്റ് ചെയ്യുന്നുണ്ടോ

        1. Illa ivade mathre post cheythittullu

          1. Alla ii pl enna vecha enna pl il post cheythu enna okke comments kana

          2. PL oru app aannu

  6. ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️

  7. ഈ ഭാഗവും സൂപ്പർ

  8. സജിത്ത് ബ്രോ എന്താ പറയേണ്ടത് എന്ന് അറിയില്ലാ
    അടിപൊളി അടിപൊളി അടിപൊളി,💖💖💖💖💖💖💖💖

  9. വേഗം വേണം ഇപ്പൊ തന്നെ ഒരുപാട് വൈകി 😍

  10. Super novel polikk man

    1. Sajith bro ippozh aane vayiche late ayalum vanappol ithreyum kidu item aayi varum enne karuthilla onnum parayan illa ithum👌👌👌👌❣️❣️❣️❣️❣️

  11. Ipozha vayichu theerne adipoli aayitund pinne rukmani de karyam atra athikam late aki presnam akanda😁 appuvumayi ulla karyam thuranu paranju clear akiyekku vegan 😍athavumbo vere tension onum indavanda.
    Waiting for next part ❤️

  12. Wi8ing aarunnu mwone. pne asugam ellaam bhedthamayennarinjathil santhosham. Njan 1st part chodhichathinte reason enikku repeat chythu vayikkan arunnum. Ini athinte avasyam illallo bro thirichethiyille. And story eppozhatheyum pola nannayittundu ithrayum excited aayittu oru kadhakkum njan wai8 chythittilla. Thnx a lot❤️❤️❤️❤️❤️❤️

  13. കുറച്ചു തിരക്കിൽ പെട്ട് പോയി ഇപ്പോളാ വായിച്ചു തീർന്നത്.എല്ലാ തവണത്തെയും പോലെ ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്.

    വൈകിയാലും സാരമില്ല അടുത്ത part വന്നാൽ മതി. ഇപ്പോ എങ്ങനെയുണ്ട് bro സുഖമായോ. Get well soon. Take care🤎

  14. Poli story

    Nice part❤️❤️
    Asugam Ellam ok ayi karuthunnu..

    1. Nice ishta pettu

  15. Poli poli machane, NXT part pettannu ponnotte.

  16. 🦋 നിതീഷേട്ടൻ 🦋

    Uff പൊളിച്ചു 🔥🔥🔥🔥🔥🔥
    ഉണ്ടായിരുന്ന കോറച്ച് സംശയങ്ങൾ മാറി, കുഞ്ഞൂട്ടൻ ദേവൻ്റെ മകൻ ആണെന് പുന്നക്കല്ലെ എല്ലാവരും എപ്പzhaa അരിഞ്ഞത് അങ്ങനെ ഒര് incident ശ്രദ്ധിച്ചില്ല, കുഞ്ഞൂട്n തറവാട്ടിൽ വരുന്നതിന് മുമ്പ് ആണോ . അജു അവൻറെ ഏട്ടൻ, ഇനിരക്ക് എല്ലാം അറിയാമായിരുന്നു lle. അപ്പുൻ്റെ അച്ഛൻ കുഞ്ഞുട്ടനെ ഏൽപിച്ചത്,

    annu Indira അപ്പുനോട് പറഞ്ഞല്ലോ അവൻറെ ജാതകത്തിൽ എന്തൊ ദോഷം ഉണ്ട് അതൊണ്ടാൻ അവനോടു വീട്ടുകാർക്ക് ഇത്ര ശത്രുത ന്നു അതെന്താ 🤕🤔 അവരടെ swontham മോൻ അല്ലതൊണ്ട് ആണൊ?

    ജാനകി പാറുനെ കുഞ്ഞൂട്ടൻ്റെ കൈൽ ഏൽപ്പിച്ചു so അവൾക്കും എന്തൊ നിയോഗം ഉണ്ട്, രുക്കു അപ്പുന് ഒര് ഭീക്ഷണി ആവും 😂🙈 അതു വെഗം ക്ലെയർ ചെയ്യുന്നത് ആൺ എല്ലാവർക്കും നല്ലതു്. Sravan പറഞ്ഞപോലെ രുക്മിണി de പേരിൽ തറവാട് രണ്ട് ചേരി ആവും.

    പിന്നെ oru request അനന്തൻ ആന കുഞ്ഞൂട്ടനെ ഒന്ന് കാണട്ടെ, അതുപോലെ സൂപ്പർവൈസർ re രണ്ടെണ്ണം കൊടുതപോലെ aa അശിഷിനും ഇട്ട് രണ്ടെണ്ണം കൊടുക്കണം ഒര് ആഗ്രഹം ആണ് 😁😁😁 കുഞ്ഞൂട്ടാൻ്റെ മൂന്നു വയസ്സു മുതൽ ഉള്ള കുട്ടിക്കാലം കൂടി കഥയിൽ കൊണ്ടുവരാnam ആത് അവൻറെ അക്ച്ചൽ പ്രകൃതം മനസ്സിലാക്കാൻ സഹായിക്കും, അന്നു aa ചെക്കൻ മാർക്കു ഇട്ട് പൊട്ടിച്ചത് അവൻ തന്നെ ആണെന്നു അറിയാമറുന്ന് അത് ഉറപ്പായപ്പോ ഒന്ന് കുളിരുകൊരി 🤩🤩🤩🤩.

    അപ്പു കുഞ്ഞൂട്ടനെയും കുഞ്ഞൂട്ടാൻ അപ്പുനേം സ്നേഹിക്കുന്ന കാര്യം പരസ്പരം ഒര് ധാരണയിൽ എത്തിയല്ലോ santhosham വേഗം വീടുകരുകൂടി അറിവോടെ അവർ പ്രമിച്ച് നടക്കട്ടെ അവരടെ ആഗ്രഹവും അത് തന്നെ ആണല്ലോ 😌😌😌😌

    ബ്രോ പിന്നെ റെസ്റ്റ് എടുത്തോളൂ tto, വാവു ഓക്കേ വേഗം മാറട്ടെ 🌝🤗🤗🤗🤗. ഇത്രേ വേണേലും കത്തിരുന്നോളം 😘😘😘😘😘

  17. Second 💥💥

  18. Enthe otta page posting? Kadhayilum Power koodunnu.,😊

    Kurachu page break ittu post cheythoode?

    Single page reading oru sukhamilla 😃

    1. Athonu reload cheythu noku apo 55 page kaanam 😂entho error anenu thonunu enikum angane vannitund 😌

      1. Athe.
        Pages illenkil view kittilla.

        ennaalum ithra deerghamaayi ezhuthunnathinu Sajith Reghu okke sammathichu kodukkanam.

        Mashi – ippol ezhuthaarille?

  19. 🦋 നിതീഷേട്ടൻ 🦋

    Katta waiting aaruunuu 🔥🔥🔥🔥

    Bro kk ippo ഏങ്ങനെ und

    വായിച്ചിട്ട് varave 😊

  20. തിരുമണ്ടൻ 😌

    Waiting aarnn😵‍💫

  21. അറക്കളം പീലിച്ചായൻ

    1st

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com