പതിനാലാം 👹 തീയാട്ട് {Sajith} 1462

Views : 37409

നാളത്തേക്ക് എങ്ങനെ എന്നതിന് രുഗ്മിണിക്ക് ഒരു രൂപവും കിട്ടിയില്ല. മനസിലപ്പഴും ആരോ പ്രതീക്ഷ നൽകുന്നത് പോലെ ഒരു സാന്നിധ്യം അവളറിഞ്ഞു. പെട്ടെന്ന് കുഞ്ഞൂട്ടൻ്റെ മുഖം അവളുടെ മനസിലേക്ക് വന്നു. അവൻ വൈജയന്തിയിലെ ഏതോ ഒരു സുഹൃത്തിന്റെ വീട്ടിൽ നിൽക്കുന്നെന്നല്ലേ അന്ന് പറഞ്ഞത്…, ആരായിരിക്കും അത്. കുറച്ചു ദിവസമായി അവനെ കണാനും ഇല്ല. വീടെവിടെയാണെന്ന് അറിഞ്ഞിരുന്നെങ്കിൽ പോയന്വേഷിക്കായിരുന്നു. കുറച്ച് ദിവസം കാണാത്തതോണ്ട് പോയിട്ടുണ്ടാവുമെന്നാണ് തോന്നുന്നത്. അങ്ങിനെ ഒരുപാട് വിഷയങ്ങൾ ആലോചിച്ച ഭക്ഷണം കഴിച്ചു. 

 

ആകെ ഇരുട്ട് പടർന്നു. സന്ധ്യക്കുള്ള വിളക്ക് വെച്ച് പ്രാർത്ഥിച്ച് പാറുമോൾക്ക് തന്നാലാവുന്ന പോലെ അക്ഷരങ്ങളും മറ്റും പറഞ്ഞ് കൊടുക്കാനായി ഇരുന്നു. രുഗ്മിണി പഠിപ്പിക്കുന്നതെല്ലാം വളരേ പെട്ടെന്ന് തന്നെ പാറു മനസിലാക്കുന്നുണ്ട്. സ്കൂളിൽ വിടാൻ കഴിഞ്ഞിരുന്നെങ്കിൽ തൻ്റെ മോള് നന്നായി പഠിക്കുമായിരുന്നെന്നവൾക്ക് തോന്നി. 

 

രാത്രിക്കത്തെ അത്താഴത്തിന് കഞ്ഞിയും വൈകിട്ട് ഉണ്ടാക്കിയ മുളക് ചമ്മന്തിയും ആയിരുന്നു ഉണ്ടായിരുന്നത്. അമ്മയുടെ അവസ്ഥ പാറുവിന് അറിയുന്നത് കൊണ്ട് ഒന്നും വേണമെന്ന് വാശിപിടിക്കില്ല. അവളെ പട്ടിണിയോടെ കിടത്തി ഉറക്കുന്നില്ലല്ലോ എന്ന് മനസിലാക്കാനൊക്കെ ആഹ് ചെറു പ്രായത്തിലും അവൾക്ക് കഴിയും. 

 

പാർവ്വതി കുട്ടിയെ ഭക്ഷണം കഴിപ്പിച്ച് മുഖമെല്ലാം വൃത്തിയാക്കി മുറിയിലേക്ക് കൊണ്ട് പോയി. നിലത്ത് പായ വിരിച്ച് അവളെ അവിടെ കിടത്തി. രുഗ്മിണി തിരികെ അടുക്കളയിൽ വന്ന് കഞ്ഞികലം ഒന്നെടുത്ത് നോക്കി. ഇനി കുറച്ചേ ഭാക്കിയുള്ളു. ഇത് കഴിച്ചാൽ മോൾക്ക് നാളെ കാലത്തേ കഴിക്കാൻ ഒന്നും കാണില്ല. 

 

രുഗ്മിണി പാത്രത്തിലേക്ക് കലത്തിലുള്ള കഞ്ഞിവെള്ളം മുഴുവൻ ഒഴിച്ചു. അതിൽ ഉപ്പിട്ട് മുളകും ചേർത്ത് കുടിച്ചു. തൽക്കാലം വയറിന് ശമനം കിട്ടും. കലത്തിൽ ഭാക്കി വന്ന ചോറിലേക്ക് വെള്ളം ഒഴിച്ച് മാറ്റി വെച്ചു. കാലത്തെ അതെടുത്ത് തിളപ്പിക്കാം എന്ന കണക്കു കൂട്ടലായിരുന്നു. 

 

പാത്രങ്ങൾ കഴുകി വെച്ച് ഉറപ്പില്ലാത്ത വാതിൽ കഴിയും വിധം മുറുക്കി അടച്ച് കൈയ്യിൽ കരുതിയ അരിവാളുമായി രുഗ്മിണി പായയിലേക്ക് പോയി കിടന്നു. അരിവാളെടുത്ത് തലവെയ്ക്കുന്നതിന് മുകളിലായി വെച്ചു. തൊട്ടടുത്ത് പാറു കിടക്കുന്നു. നല്ല ഉറക്കം പിടിച്ചിട്ടുണ്ട്. അവളെയും കെട്ടിപിടിച്ച് രുഗ്മിണി കിടന്നു.

 

നാളെ എങ്ങനെയെങ്കിലും ഒരു തൊഴില് കണ്ടെത്തണം. വൈജയന്തി പുഴയുടെ അക്കരെ ഒരു ചക്കര മില്ലുള്ളതായി പുഷ്പ്പ ചേച്ചി പറഞ്ഞിട്ടുണ്ട്. ഇക്കരെയെ തനിക്ക് ജോലി നിഷേധിക്കൂ. അക്കരെ ഒന്ന് പോയി നോക്കാം ചിലപ്പൊ കിട്ടികൂടാഴിക ഇല്ല. നാളെ വൈജയന്തി പുഴയ്ക്ക് അക്കരെ പോവുന്ന കാര്യവും ആലോചിച്ച് രുഗ്മിണി ഉറക്കമായി.

 

***********************★★★********************

 

പുന്നക്കൽ തറവാട്….

 

അത്താഴം കഴിഞ്ഞ് ഒരു സ്വസ്ഥതയില്ലാതെ കുഞ്ഞൂട്ടൻ മുറിയിലൂടെ അങ്ങോട്ടേക്കും ഇങ്ങോട്ടേക്കും നടന്നു. ഒരു വീട്ടിൽ ഉണ്ടായിട്ട് കൂടി അപ്പൂനെ എന്തോ വല്ലാണ്ട് മിസ്സ് ചെയ്യുന്ന പോലെ തോന്നുന്നു. ആശുപത്രിയിൽ നിന്ന് കൊണ്ടുവന്നേ പിന്നെ അവളെ തനിച്ച് കാണാൻ ഒരവസരം കിട്ടിയിട്ടില്ല. എപ്പോഴും ആരേലും ഒക്കെ കൂടെ തന്നെ കാണും. 

 

ഇപ്പോ സമയം ഏകദേശം പതിനൊന്ന് മണിയായി. ഉത്സവം കഴിഞ്ഞപാടെ ബന്ധുക്കളെല്ലാം സ്വന്തം വീടുകളിലേക്ക് മടങ്ങി. ആളുകൾ കുറഞ്ഞപ്പോൾ സ്വാഭാവികമായും ഒച്ചയും ബഹളവും കുറഞ്ഞു. കിടക്കുന്നതിന് മുൻപ് അടുക്കളയിൽ നിന്ന് കേൾക്കുന്ന തട്ടലും മുട്ടലും ആയിരിക്കും ആകെ ഉണ്ടാവുന്ന ശബ്ദം. പത്ത് മണിയോടെ അടുക്കളയിലെ വെളിച്ചവും കെട്ടിരുന്നു.  

 

കുഞ്ഞൂട്ടൻ വാതിൽ തുറന്ന് തല പതിയെ പുറത്തിട്ടു. ചീവീട് കരയുന്ന ശബ്ദമല്ലാതെ മറ്റൊന്നും കേൾക്കുന്നില്ല. അവൻ ഇടനാഴിയിലേക്കിറങ്ങി ശബ്ദം കേൾക്കാത്ത രീതിയിൽ അടി വെച്ച് അടിവെച്ച് നീങ്ങി.

 

നന്ദിനി അപ്പച്ചിയുടെ മകള് ഗൗരി തൻ്റെ ചാരകണ്ണും വെച്ച് ആണ് നടപ്പ് അവളെങ്ങാനും കണ്ടാൽ പിന്നെ അങ്ങാടി പാട്ടാവും. മണത്ത് കണ്ട് പിടിക്കാൻ വരെ കഴിവുണ്ടതിന്. രാത്രി കുഞ്ഞൂട്ടൻ വല്ല കളവും നടത്തിയെന്ന് വരെ പറഞ്ഞ് പാട്ടാക്കും. 

 

മുകളിലെ നിലയിൽ ഇപ്പോൾ കുഞ്ഞൂട്ടൻ മാത്രമേ കിടക്കാറുള്ളു. അപ്പൂനെ കണ്ട് പേടിച്ചതിൽ പിന്നെ മുകളിലായിരുന്ന റോജ താഴെ ഗൗരിയുടെ മുറിയിലേക്കാക്കി കിടത്തം. അത് കുഞ്ഞൂട്ടന് കൂടുതൽ സൗകര്യമായി.  

 

അപ്പുവും ഉറക്കം വരാതെ ഫോണിൽ തോണ്ടിക്കോണ്ട് കിടക്കുകയായിരുന്നു. കുഞ്ഞൂട്ടൻ്റെ സാന്നിധ്യം അവളും ആഗ്രഹിച്ചു. ഫോണെടുത്ത് അതിലെ ഗ്യാലറി തുറന്ന് കുഞ്ഞൂട്ടനുമായിട്ടെടുത്ത ഫോട്ടോകൾ നോക്കി കൊണ്ട് ചുവരിനഭിമുഖമായി കിടന്നു. അവൻ അപ്പുവിനോട് അടുത്തു നിൽക്കുന്ന ചിത്രങ്ങൾ സ്ക്രീനിൽ വരുമ്പോൾ സൂം ചെയ്ത് നോക്കി നിൽക്കും. കുഞ്ഞൂട്ടനൊട് ഒട്ടി നിൽക്കുന്നത് കാണുമ്പോൾ അപ്പൂന് നാണം വരും ചുണ്ടിൽ അവളറിയാതെ പുഞ്ചിരി വിരിയും.  

 

കുഞ്ഞൂട്ടനെ ഒന്ന് വിളിച്ച് നോക്കിയാലോ…? അപ്പു കോൺടാക്റ്റ് ലിസ്റ്റിൽ നിന്നും ഫേവറിറ്റ്സിൽ കിടക്കുന്ന കുഞ്ഞൂട്ടൻ്റെ നമ്പറെടുത്തു. ബാഗ്ഗ്രൗണ്ടിൽ ചിരിച്ചു നിൽക്കുന്ന അവൻ്റെ ഒരു ചിത്രം. ചൂണ്ടുവിരൽ ഉയർത്തി റിസീവർ സൈനിൽ അമർത്തണോ വേണ്ടയോ എന്ന് ആദ്യം ആലോചിച്ചു. അവസാനം അപ്പു അതിൽ അമർത്തി. ഫോൺ സ്പീക്കർ മോഡിലിട്ടു. നീട്ടിയുള്ള രണ്ട് ബീപ്പ് സൗണ്ടിന് ശേഷം റിംഗ് ചെയ്യാൻ തുടങ്ങി. 

 

പെട്ടന്ന് അപ്പൂൻ്റെ തൊട്ട് പുറകിൽ നിന്ന് ഒരു ശബ്ദമുയർന്നു. ഓർക്കാപ്പുറത്ത് ആയതോണ്ട് അപ്പു ഞെട്ടി ചെറുതായി കാറി. കൈയ്യിലിരുന്ന ഫോൺ തെറിച്ച് ബെഡിലേക്ക് വീണു. പുറകിൽ നിന്നൊരു കൈ വന്ന് അപ്പൂൻ്റെ വായ പൊത്തി. അവള് വേഗം തല തിരിച്ചു. ഈ സമയത്ത് അപ്പൂൻ്റെ മുറിയിലേക്ക് ഇത്ര ധൈര്യത്തോടെ വേറാര് വരാനാ കുഞ്ഞൂട്ടൻ തന്നെ. അവൻ അപ്പൂനെ നോക്കി ഒന്ന് ഇളിച്ചു. 

Recent Stories

The Author

Sajith

35 Comments

  1. പ്രിയപ്പെട്ട സജി.

    മറന്നില്ല എന്ന് കരുതുന്നു 😁 നീണ്ട നാല് മാസങ്ങൾക്ക് ശേഷം ആണ് ഇങ്ങോട്ടേക്കു വന്നത് തുടക്കം നിൻ്റെ കഥയിൽ നിന്ന് തന്നെ ആകട്ടെ എന്ന് കരുതി ☺️. Connection കിട്ടാൻ വേണ്ടി ഈ പാർട്ട് മുതൽ ആണ് തുടങ്ങിയത്. … നന്നായിട്ടുണ്ട് അളിയാ . ബാക്കി പാർട്ട് കൂടി വായിച്ചിട്ട് ബാക്കി പറയാം 🥰

    സ്നേഹത്തോടെ

    അസി ✨. (മണവാളൻ 😂)

  2. പ്രിയപ്പെട്ട സജി.

    മറന്നില്ല എന്ന് കരുതുന്നു 😁 നീണ്ട നാല് മാസങ്ങൾക്ക് ശേഷം ആണ് ഇങ്ങോട്ടേക്കു വന്നത് തുടക്കം നിൻ്റെ കഥയിൽ നിന്ന് തന്നെ ആകട്ടെ എന്ന് കരുതി ☺️. Connection കിട്ടാൻ വേണ്ടി ഈ പാർട്ട് മുതൽ ആണ് തുടങ്ങിയത്. … നന്നായിട്ടുണ്ട് അളിയാ . ബാക്കി പാർട്ട് കൂടി വായിച്ചിട്ട് ബാക്കി പറയാം 🥰

    സ്നേഹത്തോടെ

    അസി ✨. (മണവാളൻ 😂)

  3. Vanilalo sajith bro

  4. Waiting for next part

    1. Nalle morning 6 manikku evening 6 manikku publish cheyyam. eppazha nallthu..?

      1. Evening

    1. Oru moonnu dhivasam koodi

      1. 😶‍🌫️🧐

  5. Next part eppozha bro

    1. 3 dhivasathe savakasham koodi

      1. Vere evidellum ഇത് പോസ്റ്റ് ചെയ്യുന്നുണ്ടോ

        1. Illa ivade mathre post cheythittullu

          1. Alla ii pl enna vecha enna pl il post cheythu enna okke comments kana

          2. PL oru app aannu

  6. ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️

  7. ഈ ഭാഗവും സൂപ്പർ

  8. സജിത്ത് ബ്രോ എന്താ പറയേണ്ടത് എന്ന് അറിയില്ലാ
    അടിപൊളി അടിപൊളി അടിപൊളി,💖💖💖💖💖💖💖💖

  9. വേഗം വേണം ഇപ്പൊ തന്നെ ഒരുപാട് വൈകി 😍

  10. Super novel polikk man

    1. Sajith bro ippozh aane vayiche late ayalum vanappol ithreyum kidu item aayi varum enne karuthilla onnum parayan illa ithum👌👌👌👌❣️❣️❣️❣️❣️

  11. Ipozha vayichu theerne adipoli aayitund pinne rukmani de karyam atra athikam late aki presnam akanda😁 appuvumayi ulla karyam thuranu paranju clear akiyekku vegan 😍athavumbo vere tension onum indavanda.
    Waiting for next part ❤️

  12. Wi8ing aarunnu mwone. pne asugam ellaam bhedthamayennarinjathil santhosham. Njan 1st part chodhichathinte reason enikku repeat chythu vayikkan arunnum. Ini athinte avasyam illallo bro thirichethiyille. And story eppozhatheyum pola nannayittundu ithrayum excited aayittu oru kadhakkum njan wai8 chythittilla. Thnx a lot❤️❤️❤️❤️❤️❤️

  13. കുറച്ചു തിരക്കിൽ പെട്ട് പോയി ഇപ്പോളാ വായിച്ചു തീർന്നത്.എല്ലാ തവണത്തെയും പോലെ ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്.

    വൈകിയാലും സാരമില്ല അടുത്ത part വന്നാൽ മതി. ഇപ്പോ എങ്ങനെയുണ്ട് bro സുഖമായോ. Get well soon. Take care🤎

  14. Poli story

    Nice part❤️❤️
    Asugam Ellam ok ayi karuthunnu..

    1. Nice ishta pettu

  15. Poli poli machane, NXT part pettannu ponnotte.

  16. 🦋 നിതീഷേട്ടൻ 🦋

    Uff പൊളിച്ചു 🔥🔥🔥🔥🔥🔥
    ഉണ്ടായിരുന്ന കോറച്ച് സംശയങ്ങൾ മാറി, കുഞ്ഞൂട്ടൻ ദേവൻ്റെ മകൻ ആണെന് പുന്നക്കല്ലെ എല്ലാവരും എപ്പzhaa അരിഞ്ഞത് അങ്ങനെ ഒര് incident ശ്രദ്ധിച്ചില്ല, കുഞ്ഞൂട്n തറവാട്ടിൽ വരുന്നതിന് മുമ്പ് ആണോ . അജു അവൻറെ ഏട്ടൻ, ഇനിരക്ക് എല്ലാം അറിയാമായിരുന്നു lle. അപ്പുൻ്റെ അച്ഛൻ കുഞ്ഞുട്ടനെ ഏൽപിച്ചത്,

    annu Indira അപ്പുനോട് പറഞ്ഞല്ലോ അവൻറെ ജാതകത്തിൽ എന്തൊ ദോഷം ഉണ്ട് അതൊണ്ടാൻ അവനോടു വീട്ടുകാർക്ക് ഇത്ര ശത്രുത ന്നു അതെന്താ 🤕🤔 അവരടെ swontham മോൻ അല്ലതൊണ്ട് ആണൊ?

    ജാനകി പാറുനെ കുഞ്ഞൂട്ടൻ്റെ കൈൽ ഏൽപ്പിച്ചു so അവൾക്കും എന്തൊ നിയോഗം ഉണ്ട്, രുക്കു അപ്പുന് ഒര് ഭീക്ഷണി ആവും 😂🙈 അതു വെഗം ക്ലെയർ ചെയ്യുന്നത് ആൺ എല്ലാവർക്കും നല്ലതു്. Sravan പറഞ്ഞപോലെ രുക്മിണി de പേരിൽ തറവാട് രണ്ട് ചേരി ആവും.

    പിന്നെ oru request അനന്തൻ ആന കുഞ്ഞൂട്ടനെ ഒന്ന് കാണട്ടെ, അതുപോലെ സൂപ്പർവൈസർ re രണ്ടെണ്ണം കൊടുതപോലെ aa അശിഷിനും ഇട്ട് രണ്ടെണ്ണം കൊടുക്കണം ഒര് ആഗ്രഹം ആണ് 😁😁😁 കുഞ്ഞൂട്ടാൻ്റെ മൂന്നു വയസ്സു മുതൽ ഉള്ള കുട്ടിക്കാലം കൂടി കഥയിൽ കൊണ്ടുവരാnam ആത് അവൻറെ അക്ച്ചൽ പ്രകൃതം മനസ്സിലാക്കാൻ സഹായിക്കും, അന്നു aa ചെക്കൻ മാർക്കു ഇട്ട് പൊട്ടിച്ചത് അവൻ തന്നെ ആണെന്നു അറിയാമറുന്ന് അത് ഉറപ്പായപ്പോ ഒന്ന് കുളിരുകൊരി 🤩🤩🤩🤩.

    അപ്പു കുഞ്ഞൂട്ടനെയും കുഞ്ഞൂട്ടാൻ അപ്പുനേം സ്നേഹിക്കുന്ന കാര്യം പരസ്പരം ഒര് ധാരണയിൽ എത്തിയല്ലോ santhosham വേഗം വീടുകരുകൂടി അറിവോടെ അവർ പ്രമിച്ച് നടക്കട്ടെ അവരടെ ആഗ്രഹവും അത് തന്നെ ആണല്ലോ 😌😌😌😌

    ബ്രോ പിന്നെ റെസ്റ്റ് എടുത്തോളൂ tto, വാവു ഓക്കേ വേഗം മാറട്ടെ 🌝🤗🤗🤗🤗. ഇത്രേ വേണേലും കത്തിരുന്നോളം 😘😘😘😘😘

  17. Second 💥💥

  18. Enthe otta page posting? Kadhayilum Power koodunnu.,😊

    Kurachu page break ittu post cheythoode?

    Single page reading oru sukhamilla 😃

    1. Athonu reload cheythu noku apo 55 page kaanam 😂entho error anenu thonunu enikum angane vannitund 😌

      1. Athe.
        Pages illenkil view kittilla.

        ennaalum ithra deerghamaayi ezhuthunnathinu Sajith Reghu okke sammathichu kodukkanam.

        Mashi – ippol ezhuthaarille?

  19. 🦋 നിതീഷേട്ടൻ 🦋

    Katta waiting aaruunuu 🔥🔥🔥🔥

    Bro kk ippo ഏങ്ങനെ und

    വായിച്ചിട്ട് varave 😊

  20. തിരുമണ്ടൻ 😌

    Waiting aarnn😵‍💫

  21. അറക്കളം പീലിച്ചായൻ

    1st

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com