പതിനാലാം 👹 തീയാട്ട് {Sajith} 1462

Views : 37409

മുറിയിലെ കസേരയിൽ ചൂണ്ടി മുത്തശ്ശി പറഞ്ഞു. കുഞ്ഞൂട്ടൻ അത് എടുത്ത് കൊണ്ട് വന്ന് കട്ടിലിനരികെ ഇട്ട് അതിലിരുന്നു.

 

“”എങ്ങോട്ടാ നീ…””,””എങ്ങട്ടേലും യാത്ര പോവ്ന്ന്ണ്ടോ…””,

 

“”ഞാൻ എങ്ങോട്ട് പോവാനാ അമ്മ….””,””അമ്മേനെ വിട്ട് പോവര്ത്ന്നല്ലേ ഓർഡർ…””,

 

“”ഉവ്വ…””,””എന്നിട്ട് ഇത്ര ദിവസത്തിൻ്റെ എടക്ക് എത്ര വട്ടം നീ എന്നെ കാണാൻ വന്നു…””,

 

മുത്തശ്ശി പരിഭവം കാട്ടി.

 

“”അതോരോ തെരക്കായതോണ്ടല്ലേ അമ്മാ…””,””പോട്ടെ ഇനി ഞാൻ എല്ലാ ദിവസവും അമ്മയെ കണ്ട് ഹാജർ വെച്ചിട്ടേ പൊറത്തേക്ക് പൂവു….””,

 

“”ശരി ശരി…””, “”ഇൻ്റെ കുട്ടി നല്ലോണം ശ്രദ്ധിക്കണട്ടോ…””,””ഇപ്പൊ നിനക്ക് മോശം സമയാ…””,””ഏത് വിധത്തിലൊക്കെ ആപത്ത് വരാന്ന് നിശ്ചയിണ്ടാവില്ല….””,

 

“”ഞാൻ ശ്രദ്ധിച്ചോളാ അമ്മാ…””, “”അമ്മ കഞ്ഞികുടിച്ചോ…””,

 

“”കനക ഇപ്പൊ കഴിപ്പിച്ച് പോയതേ ഉള്ളു…””,””മര്ന്ന് കുടിച്ചൊന്ന് മയങ്ങിയതാ…””,

 

കുഞ്ഞൂട്ടൻ മുത്തശ്ശിയുടെ മരുന്ന് പെട്ടിയിലേക്ക് നോക്കി. ഒരു കൂമ്പാരമുണ്ടത്.

 

“”ഇത്രം മരുന്ന് കഴിക്കണോ അമ്മയ്ക്ക്…””,

 

“”ഉവ്വ് ദേവാ…””,

 

“”ഈ മരീന്നിങ്ങനെ കഴിച്ചാൽ തന്നെ രോഗം കൂടും…””,””കണ്ടോ…””, “”അമ്മയെ ഞാൻ ഒരു ദിവസം ഈ കട്ടിലേന്ന് നീപ്പിക്കും…””,””നമ്മളൊന്നിച്ച് പുന്നക്കലെ ദേവീനെ തൊഴും…””,””ബാലയും കാണും…””,

 

കുഞ്ഞൂട്ടൻ പറയുന്നകേട്ട് മുത്തശ്ശി ചിരിച്ചു.

 

“”ദേവാ ഇൻ്റെ ഒരാഗ്രഹം സാധിച്ച് തരോ നീയ്…””,

 

“”സാധിച്ച് തരാതെ പിന്നെ….””,””എന്താണ് പറഞ്ഞോളൂ…””,

 

“”ഇപ്പളല്ല…””,””അമ്മ അത് പറയാ…””, “”വൈകാതെ ഒരു ദിവസം ഞാൻ പറയാം…””,

 

“”ഓഹ്…””,””ആയിക്കോട്ടേ…””,

 

“”ഇന്ദൂൻ്റെ മോളെ കണ്ടിട്ട് കൊറച്ചീസായി…””, “”എവടെ അവള്…””,

 

കുഞ്ഞൂട്ടൻ്റെ മുഖം ഒന്ന് വാടി. അപ്പുവിന് വയ്യാണ്ടായതൊന്നും മുത്തശ്ശി അറിഞ്ഞിട്ടില്ല. 

 

“”അപ്പു എന്തോ കാര്യായിട്ട് തെരക്കിട്ട പണിയിലാണ്…””,””കോളേജിലേ മറ്റോ…””, “”കഴിഞ്ഞാൽ ഉടനെ അമ്മയെ വന്ന് കാണും…””,

 

“”മ്മം…””,

 

കുറച്ചു നേരം അവനവിടെ സംസാരിച്ചിരുന്നു. മുത്തശ്ശിയുടെ പരാതി തീർക്കുക തന്നെയായിരുന്നു അവൻ്റെ ഉദ്ദേശം. മുത്തശ്ശിക്ക് കുഞ്ഞൂട്ടൻ അവരുടെ മകൻ ദേവനാണ്.  അങ്ങനെ കരുതുന്നത് കൊണ്ട് മുത്തശ്ശിക്കൊരു സന്തോഷം കിട്ടുമെങ്കിൽ കിട്ടിക്കോട്ടേ…, എന്നാണ് കുഞ്ഞൂട്ടൻ കരുതിയത്. സംസാരത്തിനൊടുവിൽ യാത്ര പറഞ്ഞവൻ ഇറങ്ങി. പോവുന്നതിന് മുൻപ് എല്ലാ ദിവസവും വന്ന് കണ്ടോളാം എന്ന് കുഞ്ഞൂട്ടനേ കൊണ്ട് സത്യം ചെയ്യിപ്പിച്ചിട്ടാണ് വിട്ടത്.

 

കുഞ്ഞൂട്ടൻ ഇടനാഴിയിലൂടെ അപ്പൂൻ്റെ മുറി ലക്ഷ്യമാക്കി നടന്നു. അവളോട് യാത്ര പറഞ്ഞിട്ട് പോവുന്നതാണ് ഉത്തമം ഇല്ലങ്കിൽ ചിലപ്പോൾ ചവിട്ടും കുത്തും കുറേ കൊള്ളേണ്ടി വരും. വയ്യാത്തോണ്ട് ഇപ്പൊ ഒന്നും ചെയ്യില്ലായിരിക്കും പക്ഷെ എഴുന്നേറ്റ് നടക്കാനായാൽ എല്ലാത്തിനും കണക്ക് ചോദിക്കും. 

 

വാതിൽ ചാരീട്ടേ ഉണ്ടായിരുന്നുള്ളൂ. അല്ലേലും വയ്യാത്ത അപ്പു എങ്ങിനെയാണ് ഒറ്റയ്ക്ക് എഴുന്നേറ്റ് വാതിൽ കുറ്റി ഇടുക. ശബ്ദമുണ്ടാക്കാതെ വാതിൽ തള്ളി തുറന്ന് അവൻ അകത്ത് കയറി.

 

അപ്പു നല്ല ഉറക്കത്തിലാണ്. നല്ല ഡോസ് കൂടിയ മരുന്നാണ് കഴിച്ച് കൊണ്ടിരിക്കുന്നത്. അതിൻ്റെ ക്ഷീണമായിരിക്കും. ഏതായാലും വന്ന കാര്യം നടന്നില്ല. അപ്പൂനെ എഴുന്നേൽപ്പിക്കാൻ എന്തോ അവന് തോന്നിയില്ല. മുറിയിലിട്ടിരുന്ന മേശമേലിരുന്ന ഒരു ബുക്കെടുത്ത് അതിൽ പുറത്ത് പോവുന്ന കാര്യം എഴുതി. എന്നിട്ട് എഴുതിയ പേജ് കീറി എടുത്ത് മടക്കി. അപ്പു കിടക്കുന്ന കട്ടിലിൻ്റെ ഉയരത്തിലെത്തണമെങ്കിൽ ഒന്ന് കുനിയണം. കുഞ്ഞൂട്ടൻ അങ്ങനെ ചെയ്യാതെ മുട്ടിലിരുന്നു. ഇപ്പൊ അവൻ്റെ മുഖവും അപ്പൂൻ്റെ മുഖവും ഒരേ രേഖയിലെത്തി. കുഞ്ഞൂട്ടൻ എഴുതിയ കുറിപ്പെടുത്ത് അവൾടെ ചുരുട്ടി പിടിച്ച കൈയ്യ്ക്കിടയിൽ തിരുകി വെച്ചു. വെക്കുമ്പോൾ അനക്കം തട്ടാതിരിക്കാൻ അവൻ ശ്രദ്ധിച്ചു.

 

അവൾടെ ഉറക്കം കാണാൻ നല്ല രസാണ്. കൈരണ്ടും ചുരുട്ടി വെച്ച് അതിൽ തലയും വെച്ച് ഒന്നും അറിയാത്ത സുഗനിദ്ര. കുഞ്ഞൂട്ടൻ അപ്പൂൻ്റെ മുഖത്തേക്ക് വീണുകിടന്ന മുടി പതുക്കെ എടുത്ത് മാറ്റി എന്നിട്ട് നെറ്റിമേലെ ഒന്ന് മുത്തി. 

 

“”ഉക്ഹോ… ഉക്ഹോ…””,

 

ആരോ കുഞ്ഞൂട്ടൻ്റെ പുറകിൽ നിന്ന് നീട്ടി ചുമച്ചു. അതിന്റെ ടോൺ കേട്ടാലേ അറിയാം ചുമയിലൊരു കളിയാക്കലുണ്ട്. കുഞ്ഞൂട്ടൻ വേഗം ചാടി എഴുന്നേറ്റു. മുറിയിലേക്ക് വന്നത് പ്രകാശൻ്റെ ഭാര്യ പ്രിയ്യയും ഗൗരിയുമാണ്. എവിടേക്ക് തിരിഞ്ഞാലും ഒരു മാരണം പോലെ ഗൗരിയുണ്ടല്ലോ എന്നാണവനപ്പൊ തോന്നിയത്. മിക്കവാറും കളിയാക്കി ചുമച്ചത് ഗൗരി തന്നെയായിരിക്കും. പ്രിയ്യ പിന്നെ അങ്ങനെ കളിപ്പിക്കലൊന്നുമില്ല. പാവമാണ് അത്യാവശ്യം വിദ്യാഭ്യാസവും ഉണ്ട്. അതിന്റെ ഒരു ആറ്റിറ്റ്യൂട് അവളുടെ സ്വഭാവത്തിലും കാണാൻ പറ്റും. എല്ലാവരോടും നല്ല സ്നേഹമാണ് പ്രിയ്യക്ക്.

 

“”എന്താ കുഞ്ഞൂട്ടാ…””,

 

അവൻ ഒന്നും മിണ്ടാതെ നിൽക്കുന്ന കണ്ട് പ്രിയ്യ അവനോട് ചോദിച്ചു.

Recent Stories

The Author

Sajith

35 Comments

  1. പ്രിയപ്പെട്ട സജി.

    മറന്നില്ല എന്ന് കരുതുന്നു 😁 നീണ്ട നാല് മാസങ്ങൾക്ക് ശേഷം ആണ് ഇങ്ങോട്ടേക്കു വന്നത് തുടക്കം നിൻ്റെ കഥയിൽ നിന്ന് തന്നെ ആകട്ടെ എന്ന് കരുതി ☺️. Connection കിട്ടാൻ വേണ്ടി ഈ പാർട്ട് മുതൽ ആണ് തുടങ്ങിയത്. … നന്നായിട്ടുണ്ട് അളിയാ . ബാക്കി പാർട്ട് കൂടി വായിച്ചിട്ട് ബാക്കി പറയാം 🥰

    സ്നേഹത്തോടെ

    അസി ✨. (മണവാളൻ 😂)

  2. പ്രിയപ്പെട്ട സജി.

    മറന്നില്ല എന്ന് കരുതുന്നു 😁 നീണ്ട നാല് മാസങ്ങൾക്ക് ശേഷം ആണ് ഇങ്ങോട്ടേക്കു വന്നത് തുടക്കം നിൻ്റെ കഥയിൽ നിന്ന് തന്നെ ആകട്ടെ എന്ന് കരുതി ☺️. Connection കിട്ടാൻ വേണ്ടി ഈ പാർട്ട് മുതൽ ആണ് തുടങ്ങിയത്. … നന്നായിട്ടുണ്ട് അളിയാ . ബാക്കി പാർട്ട് കൂടി വായിച്ചിട്ട് ബാക്കി പറയാം 🥰

    സ്നേഹത്തോടെ

    അസി ✨. (മണവാളൻ 😂)

  3. Vanilalo sajith bro

  4. Waiting for next part

    1. Nalle morning 6 manikku evening 6 manikku publish cheyyam. eppazha nallthu..?

      1. Evening

    1. Oru moonnu dhivasam koodi

      1. 😶‍🌫️🧐

  5. Next part eppozha bro

    1. 3 dhivasathe savakasham koodi

      1. Vere evidellum ഇത് പോസ്റ്റ് ചെയ്യുന്നുണ്ടോ

        1. Illa ivade mathre post cheythittullu

          1. Alla ii pl enna vecha enna pl il post cheythu enna okke comments kana

          2. PL oru app aannu

  6. ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️

  7. ഈ ഭാഗവും സൂപ്പർ

  8. സജിത്ത് ബ്രോ എന്താ പറയേണ്ടത് എന്ന് അറിയില്ലാ
    അടിപൊളി അടിപൊളി അടിപൊളി,💖💖💖💖💖💖💖💖

  9. വേഗം വേണം ഇപ്പൊ തന്നെ ഒരുപാട് വൈകി 😍

  10. Super novel polikk man

    1. Sajith bro ippozh aane vayiche late ayalum vanappol ithreyum kidu item aayi varum enne karuthilla onnum parayan illa ithum👌👌👌👌❣️❣️❣️❣️❣️

  11. Ipozha vayichu theerne adipoli aayitund pinne rukmani de karyam atra athikam late aki presnam akanda😁 appuvumayi ulla karyam thuranu paranju clear akiyekku vegan 😍athavumbo vere tension onum indavanda.
    Waiting for next part ❤️

  12. Wi8ing aarunnu mwone. pne asugam ellaam bhedthamayennarinjathil santhosham. Njan 1st part chodhichathinte reason enikku repeat chythu vayikkan arunnum. Ini athinte avasyam illallo bro thirichethiyille. And story eppozhatheyum pola nannayittundu ithrayum excited aayittu oru kadhakkum njan wai8 chythittilla. Thnx a lot❤️❤️❤️❤️❤️❤️

  13. കുറച്ചു തിരക്കിൽ പെട്ട് പോയി ഇപ്പോളാ വായിച്ചു തീർന്നത്.എല്ലാ തവണത്തെയും പോലെ ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്.

    വൈകിയാലും സാരമില്ല അടുത്ത part വന്നാൽ മതി. ഇപ്പോ എങ്ങനെയുണ്ട് bro സുഖമായോ. Get well soon. Take care🤎

  14. Poli story

    Nice part❤️❤️
    Asugam Ellam ok ayi karuthunnu..

    1. Nice ishta pettu

  15. Poli poli machane, NXT part pettannu ponnotte.

  16. 🦋 നിതീഷേട്ടൻ 🦋

    Uff പൊളിച്ചു 🔥🔥🔥🔥🔥🔥
    ഉണ്ടായിരുന്ന കോറച്ച് സംശയങ്ങൾ മാറി, കുഞ്ഞൂട്ടൻ ദേവൻ്റെ മകൻ ആണെന് പുന്നക്കല്ലെ എല്ലാവരും എപ്പzhaa അരിഞ്ഞത് അങ്ങനെ ഒര് incident ശ്രദ്ധിച്ചില്ല, കുഞ്ഞൂട്n തറവാട്ടിൽ വരുന്നതിന് മുമ്പ് ആണോ . അജു അവൻറെ ഏട്ടൻ, ഇനിരക്ക് എല്ലാം അറിയാമായിരുന്നു lle. അപ്പുൻ്റെ അച്ഛൻ കുഞ്ഞുട്ടനെ ഏൽപിച്ചത്,

    annu Indira അപ്പുനോട് പറഞ്ഞല്ലോ അവൻറെ ജാതകത്തിൽ എന്തൊ ദോഷം ഉണ്ട് അതൊണ്ടാൻ അവനോടു വീട്ടുകാർക്ക് ഇത്ര ശത്രുത ന്നു അതെന്താ 🤕🤔 അവരടെ swontham മോൻ അല്ലതൊണ്ട് ആണൊ?

    ജാനകി പാറുനെ കുഞ്ഞൂട്ടൻ്റെ കൈൽ ഏൽപ്പിച്ചു so അവൾക്കും എന്തൊ നിയോഗം ഉണ്ട്, രുക്കു അപ്പുന് ഒര് ഭീക്ഷണി ആവും 😂🙈 അതു വെഗം ക്ലെയർ ചെയ്യുന്നത് ആൺ എല്ലാവർക്കും നല്ലതു്. Sravan പറഞ്ഞപോലെ രുക്മിണി de പേരിൽ തറവാട് രണ്ട് ചേരി ആവും.

    പിന്നെ oru request അനന്തൻ ആന കുഞ്ഞൂട്ടനെ ഒന്ന് കാണട്ടെ, അതുപോലെ സൂപ്പർവൈസർ re രണ്ടെണ്ണം കൊടുതപോലെ aa അശിഷിനും ഇട്ട് രണ്ടെണ്ണം കൊടുക്കണം ഒര് ആഗ്രഹം ആണ് 😁😁😁 കുഞ്ഞൂട്ടാൻ്റെ മൂന്നു വയസ്സു മുതൽ ഉള്ള കുട്ടിക്കാലം കൂടി കഥയിൽ കൊണ്ടുവരാnam ആത് അവൻറെ അക്ച്ചൽ പ്രകൃതം മനസ്സിലാക്കാൻ സഹായിക്കും, അന്നു aa ചെക്കൻ മാർക്കു ഇട്ട് പൊട്ടിച്ചത് അവൻ തന്നെ ആണെന്നു അറിയാമറുന്ന് അത് ഉറപ്പായപ്പോ ഒന്ന് കുളിരുകൊരി 🤩🤩🤩🤩.

    അപ്പു കുഞ്ഞൂട്ടനെയും കുഞ്ഞൂട്ടാൻ അപ്പുനേം സ്നേഹിക്കുന്ന കാര്യം പരസ്പരം ഒര് ധാരണയിൽ എത്തിയല്ലോ santhosham വേഗം വീടുകരുകൂടി അറിവോടെ അവർ പ്രമിച്ച് നടക്കട്ടെ അവരടെ ആഗ്രഹവും അത് തന്നെ ആണല്ലോ 😌😌😌😌

    ബ്രോ പിന്നെ റെസ്റ്റ് എടുത്തോളൂ tto, വാവു ഓക്കേ വേഗം മാറട്ടെ 🌝🤗🤗🤗🤗. ഇത്രേ വേണേലും കത്തിരുന്നോളം 😘😘😘😘😘

  17. Second 💥💥

  18. Enthe otta page posting? Kadhayilum Power koodunnu.,😊

    Kurachu page break ittu post cheythoode?

    Single page reading oru sukhamilla 😃

    1. Athonu reload cheythu noku apo 55 page kaanam 😂entho error anenu thonunu enikum angane vannitund 😌

      1. Athe.
        Pages illenkil view kittilla.

        ennaalum ithra deerghamaayi ezhuthunnathinu Sajith Reghu okke sammathichu kodukkanam.

        Mashi – ippol ezhuthaarille?

  19. 🦋 നിതീഷേട്ടൻ 🦋

    Katta waiting aaruunuu 🔥🔥🔥🔥

    Bro kk ippo ഏങ്ങനെ und

    വായിച്ചിട്ട് varave 😊

  20. തിരുമണ്ടൻ 😌

    Waiting aarnn😵‍💫

  21. അറക്കളം പീലിച്ചായൻ

    1st

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com