പതിനാലാം 👹 തീയാട്ട് {Sajith} 1462

Views : 37408

ഡോക്ടർ ഗോവിന്ദനോട് സംശയ രൂപേണ ചോദിച്ചു..

 

“”ഇല്ല ഡോക്ടർ…””,””വ്യക്തമായി അറിയില്ല…””, “”എൻ്റെ അറിവിൽ ഇല്ല…””,””ഡോക്ടർ ചോദിക്കാൻ കാരണം…””,

 

“”മദ്യപാനം മയക്കുമരുന്ന് ഉപയോഗം ഇവയൊന്നും ഇത്തരക്ക് നല്ലതല്ല…””,””ഉപയോഗിച്ചാൽ ബോഡിയുടെ എഫിഷ്യൻസി രണ്ട് മടങ്ങായി കുറയും…””,

 

“”ഇല്ല ഡോക്ടർ അങ്ങനെയുള്ള ശീലങ്ങളൊന്നും.. കുഞ്ഞൂട്ടന് ഇല്ല””,

 

””മ്മം…””,””ഞാൻ അതിനെ കുറിച്ച് ഒന്നും ചോദിച്ചും ഇല്ല…””,””പിന്നെ ആരാ ഈ അപ്പു..””,

 

ഒരു പുരികം ഉയർത്തി ഡോക്ടർ ചോദിച്ചു. 

 

“”അത് ഇന്ദിരയുടെ മകളാണ് ഡോക്ടർ…””, “”ഇവിടെ അഡ്മിറ്റ് ചെയ്തിട്ടുള്ള കുട്ടിയാണ്…””,

 

“”അത്ശരി…””,””കുഞ്ഞൂട്ടന് ഇത്തരത്തിൽ വയലൻ്റായി ബിഹേവ് ചെയ്യുന്നത് ആദ്യമായാണെന്നല്ലേ നിങ്ങള് പറഞ്ഞത്…””,

 

“”അതേ ഡോക്ടർ ഞങ്ങളുടെ അനുഭവത്തിൽ ആദ്യാണ്…””,

 

ഡോക്ടർ നവ്യ ഒന്ന് പുഞ്ചിരിച്ചു.

 

“”എന്നാൽ അങ്ങനയല്ല…””,””ഇതിന് മുൻപും പല തവണ അവന് ഇത്തരത്തിൽ സംഭവിച്ചിട്ടുണ്ട്…””,””അവന് ഒരു ഏഴ് വയസുള്ളപ്പോഴാണ് ആദ്യ സംഭവം നടക്കുന്നത്..””,””കുഞ്ഞൂട്ടൻ പൊന്ന് പോലെ സൂക്ഷിച്ച അപ്പു എന്ന പെൺകുട്ടിയുടെ ഫോട്ടോ വല്ല്യച്ഛൻ്റെ മകൻ കീറി കളഞ്ഞു…”””,””സംഭവം നടന്ന അന്ന് വൈകിട്ട് കുട്ടികൾ സ്കൂൾ വിട്ട് വരുന്ന വഴി അവനേക്കാളും രണ്ട് മൂന്ന് വയസ് മൂപ്പുള്ള ചെക്കനെ കണ്ടത്തിലിട്ട് ചവിട്ടിയെത്രെ…””,””വെല്ല്യച്ഛൻ പോലീസിലോ മറ്റോ ആയിരുന്നു ഡ്യൂട്ടികഴിഞ്ഞ് വന്നപ്പഴാണ് കാര്യമറിഞ്ഞത്…””,””അതിനയാൾ കുഞ്ഞൂട്ടനെ ബെൽറ്റ് കൊണ്ട് അടിച്ചു…””,””ഇതായിരുന്നു തുടക്കം…””,””എന്തിനാണ് തല്ല് കൊള്ളുന്നതെന്ന് അവന് നിശ്ചയമുണ്ടാവില്ല…””,””ഇങ്ങനൊരു ഫോട്ടോ നഷ്ടപ്പെട്ട കാര്യവും അവൻ മറന്നിരിക്കും…””,””കുറച്ചുകാലം അത് തിരഞ്ഞ് നടന്നു കിട്ടാതായപ്പോൾ അവൻ അത് പതുക്കെ മറന്നു…””, “”കുറിച്ച് മാസങ്ങൾക്ക് മുൻപ് അപ്പുവിന് എന്തോ അപകടം വരാനിരിക്കുന്നതായി അറിഞ്ഞ് രണ്ട് ദിവസം ഉറങ്ങാതെ കാവലിരുന്നെത്രെ…””,””കുറച്ചു കാലങ്ങൾക്ക് മുൻപ് ചാലിയാർ ഹോസ്പിറ്റലിൽ കുറച്ച് യുവക്കളെ നട്ടെല്ലിന് ക്ഷതം ഏറ്റ നിലയിൽ അഡ്മിറ്റാക്കിയതായി വാർത്തയുണ്ടായിരുന്നു…””,””അതിന് പിന്നിൽ ഇവൻ തന്നെയായിരുന്നു…””,””കുഞ്ഞൂട്ടൻ എത്ര ഭീകരമായിട്ടായിരിക്കും ആക്രമിക്കുക എന്ന് അടികൊണ്ടവരുടെ അവസ്ഥ കണ്ടാലറിയാം…””,

 

ഗോവിന്ദനും ഓർത്തെടുത്തു അന്നൊരു ദിവസം ടിവിയിൽ കണ്ടത്…

 

“”അതെങ്ങാനും പുറം ലോകം അറിഞ്ഞു കഴിഞ്ഞാൽ വധശ്രമമാണ്…””,””മാനസിക നില പരിഗണിച്ച് ഏകാന്ത തടവറയും ചികിത്സയിലും ആയിരിക്കും വിധി വന്ന് നിൽക്കുക…””, “”ഈ സ്ഥിതി വെച്ചോണ്ടിരിക്കുന്നതിലും നല്ലത് ഇപ്പൊഴേ ചികിത്സ തുടങ്ങുന്നതല്ലേ…””,

 

“”എന്ത് ട്രീറ്റ്‌മെന്റാണ് കൊടുക്കേണ്ടത്…””,””എവിടെ കൊണ്ട് പോവണം…””,

 

“”എവിടെയും കൊണ്ട് പോവണ്ട…””,””പ്രോപ്പർ മെഡിറ്റേഷൻ എടുത്ത് ബ്രയിനിനെ സ്വന്തം വരുതിയിൽ ആക്കാൻ പ്രാപ്തി ആക്കുക…””, “”ന്യൂറോ സിസ്റ്റം പഴയത് പോലെയാവാൻ ആയുർവേദമോ മറ്റോ ശ്രമിച്ച് നോക്കാം…””, “”തൽക്കാലം ഗുളികകളിൽ നിന്ന് അവനെ മോചിപ്പിക്കാം…””,

 

“”ശരി ഡോക്ടർ…””,

 

ഗോവിന്ദൻ്റെ സംസാരത്തിൽ ഒരു ആത്മവിശ്വാസം ഇല്ലാത്ത പോലെ. കൂടെ മനസ് അസ്വസ്ഥവുമായിരുന്നു. അയാളുടെ അവസ്ഥ കണ്ട ഡോക്ടർ ഒന്ന് സമാധാനിപ്പിച്ചു. 

 

“”നിങ്ങള് അപ്സറ്റാവാനൊന്നുമില്ല ഗോവിന്ദൻ…””,””ഞാൻ പറഞ്ഞത് പോലെ ചെയ്യുക…””,””മാറ്റം വരും എനിക്ക് പേഴ്‌സണലി അറിയാവുന്ന ഇത്തരം കേസുകൾ വന്നിട്ടുണ്ട്..””,””അതിന്റെ എല്ലാം റിസൾട്ട് വളരേ പോസിറ്റീവ് ആയിരുന്നു…””,””നമ്മുക്ക് നോക്കാന്നേ…””,

 

പുഞ്ചിരിച്ചു കൊണ്ടാണ് നവ്യ സംസാരിച്ചത്. ഗോവിന്ദനും അവരുടെ വാക്കുകളിൽ ചെറിയ ആശ്വാസം കണ്ടെത്തി. കുഞ്ഞൂട്ടനെ ഹിപ്നോസ് ചെയ്ത് ലഭിച്ച ഭാക്കി വിവരങ്ങൾ കൂടി നവ്യ ഡോക്ടർ ഗോവിന്ദന് പറഞ്ഞുകൊടുത്തു. ഡോക്ടറോട് നന്ദി പറഞ്ഞ് ഗോവിന്ദൻ തിരികെ അപ്പു കിടക്കുന്ന മുറിയിലേക്ക് പോന്നു.

 

************<★>*************

 

കുഞ്ഞി കുഞ്ഞൂട്ടൻ ഒരു തൊട്ടിലിൽ കിടക്കുകയാണ്. കൈയ്യും കാലുമെല്ലാം മൂരി നിവർന്ന് പതുക്കെ ഉറക്കമെഴുന്നേൽക്കാനുള്ള തയ്യാറെഡുപ്പിലാണ്. അവൻ തൊട്ടിലിൽ കിടന്നൊന്നിളകി ആരേലും ശ്രദ്ധിക്കുന്നുണ്ടോന്ന് അറിയണല്ലോ. 

 

“”ആഹ്…””,””ഇൻ്റെ വികൃതി ചെക്കൻ നിച്ചോ…””,

 

എവിടെ നിന്നോ മനോഹരമായൊരു സ്ത്രീ ശബ്ദം അവനെ തേടിയെത്തി. അവനത് കേട്ട് അനങ്ങാതെ കിടന്നു. കണ്ണടച്ച് ഉറക്കം നടിച്ച് കിടന്നു.

 

തോട്ടിലിൽ ഇളക്കം തട്ടി. ആരോ തോട്ടിലിൻ്റെ ശീല വിടർത്തി നോക്കുന്നുണ്ടെന്ന് കുഞ്ഞി കുഞ്ഞൂട്ടന് മനസിലായി. 

 

“”അജൂട്ടാ…””,””കുഞ്ഞാവ ഉറങ്ങീന്നാ തോന്നണെ…””,

 

ഒരു സംശയം പോലെയുള്ള സംസാരം. കുഞ്ഞൂട്ടൻ ഒരു കണ്ണ്തുറന്ന് പെട്ടന്ന് തന്നെ കണ്ണുകൾ അടച്ചു. 

 

“”ശരിയാമ്മേ അച്ഛൻ വന്നാലെ അവൻ കണ്ണ് തുറക്കൊള്ളു…””,””അവനെയ് അച്ഛേടെ കുട്ടിയാ…””,

 

മറ്റൊരു ബാലൻ്റെ ശബ്ദം കൂടി അവിടെ കേട്ടു. 

 

“”ആഹ് ദേ അച്ഛൻ വന്നല്ലോ…””, “”പാപ്പം കൊണ്ടന്ന്ട്ട്ണ്ടല്ലോ…””,””കുഞ്ഞൂട്ടൻ എഴുന്നേക്കാണങ്കി കൊടുക്കാലെ അജൂട്ടാ…””,

 

“”ആഹ് അമ്മേ…””,””എഴുന്നേറ്റില്ലങ്കി കൊട്ക്കണ്ട…””,

 

കുഞ്ഞൂട്ടന് കൊട്ക്കാതെ കഴിക്കാന്ള്ള പരിപാടി ആണെന്നവന് മനസിലായി. അവൻ വേഗം കുഞ്ഞികണ്ണുകൾ തുറന്നു പിന്നെ ആഹ് കുഞ്ഞി കൈകളൊന്ന് നിവർത്തി വായ ഒന്ന് തുറന്നടച്ച് ചെറിയ കീരിപല്ലുകൾ കാട്ടിയൊന്ന് ചിരിച്ചു.

 

പക്ഷെ കുഞ്ഞൂട്ടന് മുന്നിൽ നിൽക്കുന്ന സ്ത്രീ രൂപത്തിനെ കാണാൻ സാധിക്കുന്നില്ല. അതി ശക്തമായൊരു നീലപ്രഭ ആഹ് മുഖത്തിനെ മറച്ചിരിക്കുന്നു. കുഞ്ഞൂട്ടനെ കൈകൾ നീട്ടിക്കൊണ്ട് അവര് തോട്ടിയിൽ നിന്നെടുത്തു.

 

“”വാ.. വാ.. വാ.. അമ്മേൻ്റെ കണ്ണൻ വാ…””,””നീക്ക്…””,””ഉറങ്ങിയത് മതി…””,””വാ അമ്മയിണ്ടടാ കൂടെ…””,””കണ്ണ് തുറക്കടാ…”””,

 

കുഞ്ഞൂട്ടൻ്റെ കണ്ണിലേക്ക് ശക്തമായി തന്നെ നീല വെളിച്ചം അടിച്ചു കയറി. അവൻ കണ്ണുകൾ പതുക്കെ തുറന്നു.

Recent Stories

The Author

Sajith

35 Comments

  1. പ്രിയപ്പെട്ട സജി.

    മറന്നില്ല എന്ന് കരുതുന്നു 😁 നീണ്ട നാല് മാസങ്ങൾക്ക് ശേഷം ആണ് ഇങ്ങോട്ടേക്കു വന്നത് തുടക്കം നിൻ്റെ കഥയിൽ നിന്ന് തന്നെ ആകട്ടെ എന്ന് കരുതി ☺️. Connection കിട്ടാൻ വേണ്ടി ഈ പാർട്ട് മുതൽ ആണ് തുടങ്ങിയത്. … നന്നായിട്ടുണ്ട് അളിയാ . ബാക്കി പാർട്ട് കൂടി വായിച്ചിട്ട് ബാക്കി പറയാം 🥰

    സ്നേഹത്തോടെ

    അസി ✨. (മണവാളൻ 😂)

  2. പ്രിയപ്പെട്ട സജി.

    മറന്നില്ല എന്ന് കരുതുന്നു 😁 നീണ്ട നാല് മാസങ്ങൾക്ക് ശേഷം ആണ് ഇങ്ങോട്ടേക്കു വന്നത് തുടക്കം നിൻ്റെ കഥയിൽ നിന്ന് തന്നെ ആകട്ടെ എന്ന് കരുതി ☺️. Connection കിട്ടാൻ വേണ്ടി ഈ പാർട്ട് മുതൽ ആണ് തുടങ്ങിയത്. … നന്നായിട്ടുണ്ട് അളിയാ . ബാക്കി പാർട്ട് കൂടി വായിച്ചിട്ട് ബാക്കി പറയാം 🥰

    സ്നേഹത്തോടെ

    അസി ✨. (മണവാളൻ 😂)

  3. Vanilalo sajith bro

  4. Waiting for next part

    1. Nalle morning 6 manikku evening 6 manikku publish cheyyam. eppazha nallthu..?

      1. Evening

    1. Oru moonnu dhivasam koodi

      1. 😶‍🌫️🧐

  5. Next part eppozha bro

    1. 3 dhivasathe savakasham koodi

      1. Vere evidellum ഇത് പോസ്റ്റ് ചെയ്യുന്നുണ്ടോ

        1. Illa ivade mathre post cheythittullu

          1. Alla ii pl enna vecha enna pl il post cheythu enna okke comments kana

          2. PL oru app aannu

  6. ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️

  7. ഈ ഭാഗവും സൂപ്പർ

  8. സജിത്ത് ബ്രോ എന്താ പറയേണ്ടത് എന്ന് അറിയില്ലാ
    അടിപൊളി അടിപൊളി അടിപൊളി,💖💖💖💖💖💖💖💖

  9. വേഗം വേണം ഇപ്പൊ തന്നെ ഒരുപാട് വൈകി 😍

  10. Super novel polikk man

    1. Sajith bro ippozh aane vayiche late ayalum vanappol ithreyum kidu item aayi varum enne karuthilla onnum parayan illa ithum👌👌👌👌❣️❣️❣️❣️❣️

  11. Ipozha vayichu theerne adipoli aayitund pinne rukmani de karyam atra athikam late aki presnam akanda😁 appuvumayi ulla karyam thuranu paranju clear akiyekku vegan 😍athavumbo vere tension onum indavanda.
    Waiting for next part ❤️

  12. Wi8ing aarunnu mwone. pne asugam ellaam bhedthamayennarinjathil santhosham. Njan 1st part chodhichathinte reason enikku repeat chythu vayikkan arunnum. Ini athinte avasyam illallo bro thirichethiyille. And story eppozhatheyum pola nannayittundu ithrayum excited aayittu oru kadhakkum njan wai8 chythittilla. Thnx a lot❤️❤️❤️❤️❤️❤️

  13. കുറച്ചു തിരക്കിൽ പെട്ട് പോയി ഇപ്പോളാ വായിച്ചു തീർന്നത്.എല്ലാ തവണത്തെയും പോലെ ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്.

    വൈകിയാലും സാരമില്ല അടുത്ത part വന്നാൽ മതി. ഇപ്പോ എങ്ങനെയുണ്ട് bro സുഖമായോ. Get well soon. Take care🤎

  14. Poli story

    Nice part❤️❤️
    Asugam Ellam ok ayi karuthunnu..

    1. Nice ishta pettu

  15. Poli poli machane, NXT part pettannu ponnotte.

  16. 🦋 നിതീഷേട്ടൻ 🦋

    Uff പൊളിച്ചു 🔥🔥🔥🔥🔥🔥
    ഉണ്ടായിരുന്ന കോറച്ച് സംശയങ്ങൾ മാറി, കുഞ്ഞൂട്ടൻ ദേവൻ്റെ മകൻ ആണെന് പുന്നക്കല്ലെ എല്ലാവരും എപ്പzhaa അരിഞ്ഞത് അങ്ങനെ ഒര് incident ശ്രദ്ധിച്ചില്ല, കുഞ്ഞൂട്n തറവാട്ടിൽ വരുന്നതിന് മുമ്പ് ആണോ . അജു അവൻറെ ഏട്ടൻ, ഇനിരക്ക് എല്ലാം അറിയാമായിരുന്നു lle. അപ്പുൻ്റെ അച്ഛൻ കുഞ്ഞുട്ടനെ ഏൽപിച്ചത്,

    annu Indira അപ്പുനോട് പറഞ്ഞല്ലോ അവൻറെ ജാതകത്തിൽ എന്തൊ ദോഷം ഉണ്ട് അതൊണ്ടാൻ അവനോടു വീട്ടുകാർക്ക് ഇത്ര ശത്രുത ന്നു അതെന്താ 🤕🤔 അവരടെ swontham മോൻ അല്ലതൊണ്ട് ആണൊ?

    ജാനകി പാറുനെ കുഞ്ഞൂട്ടൻ്റെ കൈൽ ഏൽപ്പിച്ചു so അവൾക്കും എന്തൊ നിയോഗം ഉണ്ട്, രുക്കു അപ്പുന് ഒര് ഭീക്ഷണി ആവും 😂🙈 അതു വെഗം ക്ലെയർ ചെയ്യുന്നത് ആൺ എല്ലാവർക്കും നല്ലതു്. Sravan പറഞ്ഞപോലെ രുക്മിണി de പേരിൽ തറവാട് രണ്ട് ചേരി ആവും.

    പിന്നെ oru request അനന്തൻ ആന കുഞ്ഞൂട്ടനെ ഒന്ന് കാണട്ടെ, അതുപോലെ സൂപ്പർവൈസർ re രണ്ടെണ്ണം കൊടുതപോലെ aa അശിഷിനും ഇട്ട് രണ്ടെണ്ണം കൊടുക്കണം ഒര് ആഗ്രഹം ആണ് 😁😁😁 കുഞ്ഞൂട്ടാൻ്റെ മൂന്നു വയസ്സു മുതൽ ഉള്ള കുട്ടിക്കാലം കൂടി കഥയിൽ കൊണ്ടുവരാnam ആത് അവൻറെ അക്ച്ചൽ പ്രകൃതം മനസ്സിലാക്കാൻ സഹായിക്കും, അന്നു aa ചെക്കൻ മാർക്കു ഇട്ട് പൊട്ടിച്ചത് അവൻ തന്നെ ആണെന്നു അറിയാമറുന്ന് അത് ഉറപ്പായപ്പോ ഒന്ന് കുളിരുകൊരി 🤩🤩🤩🤩.

    അപ്പു കുഞ്ഞൂട്ടനെയും കുഞ്ഞൂട്ടാൻ അപ്പുനേം സ്നേഹിക്കുന്ന കാര്യം പരസ്പരം ഒര് ധാരണയിൽ എത്തിയല്ലോ santhosham വേഗം വീടുകരുകൂടി അറിവോടെ അവർ പ്രമിച്ച് നടക്കട്ടെ അവരടെ ആഗ്രഹവും അത് തന്നെ ആണല്ലോ 😌😌😌😌

    ബ്രോ പിന്നെ റെസ്റ്റ് എടുത്തോളൂ tto, വാവു ഓക്കേ വേഗം മാറട്ടെ 🌝🤗🤗🤗🤗. ഇത്രേ വേണേലും കത്തിരുന്നോളം 😘😘😘😘😘

  17. Second 💥💥

  18. Enthe otta page posting? Kadhayilum Power koodunnu.,😊

    Kurachu page break ittu post cheythoode?

    Single page reading oru sukhamilla 😃

    1. Athonu reload cheythu noku apo 55 page kaanam 😂entho error anenu thonunu enikum angane vannitund 😌

      1. Athe.
        Pages illenkil view kittilla.

        ennaalum ithra deerghamaayi ezhuthunnathinu Sajith Reghu okke sammathichu kodukkanam.

        Mashi – ippol ezhuthaarille?

  19. 🦋 നിതീഷേട്ടൻ 🦋

    Katta waiting aaruunuu 🔥🔥🔥🔥

    Bro kk ippo ഏങ്ങനെ und

    വായിച്ചിട്ട് varave 😊

  20. തിരുമണ്ടൻ 😌

    Waiting aarnn😵‍💫

  21. അറക്കളം പീലിച്ചായൻ

    1st

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com