പതിനാലാം 👹 തീയാട്ട് {Sajith} 1462

Views : 37409

“”ഏയ് ഒന്നുല്ലേച്ചി….””,””ഞാൻ അപ്പൂനെ കണ്ട് ഒന്ന് പുറത്ത് പോവാണെന്ന് പറയാൻ വേണ്ടി…””,

 

“”ഞങ്ങളും ഈ വീട്ടിലുള്ളതാ എന്നിട്ട് ഞങ്ങക്ക് യാത്രപറച്ചിലൊന്നും കിട്ടിയില്ലല്ലോ..””,””ഇതെന്താ അപ്പു ചേച്ചിക്ക് സ്പെഷ്യൽ ആണോ…””,

 

“”ആഹ് മിണ്ടാതിരിക്ക് പെണ്ണേ…””,

 

കുഞ്ഞൂട്ടനെ കളിയാക്കിയ ഗൗരിയെ പ്രിയ്യ ശാസിച്ചു. അവനാണങ്കിൽ കഴ്ച്ചയില്ലാത്തവൻ ആനയെ കണ്ട പോലെ ഒന്നും മനസിലാവാതെ നിൽക്കുന്നു. കളിയാക്കുകയാണെന്ന് മാത്രം അറിയാം. ഇനി ഉമ്മ വച്ചതെങ്ങാൻ കണ്ട് കാണുമോ..

 

“”കുഞ്ഞൂട്ടാ…””,””പറഞ്ഞ് കഴിഞ്ഞങ്കിൽ പൊയ്ക്കോളൂ…””,””ഞങ്ങക്ക് അപ്പൂൻ്റെ ഡ്രസ്സ് മാറ്റി കൊടുക്കണമായിരുന്നു…””,

 

കുഞ്ഞൂട്ടൻ നിന്ന് വിയർക്കുന്നത് കണ്ട പ്രിയ്യ അവനെ പറഞ്ഞ് വിട്ടു. തലയാട്ടി കൊണ്ട് വേഗം മുറിക്ക് പുറത്തിറങ്ങി. അവൻ ഇറങ്ങിയ പാടെ മുറിയിൽ ഒരു കൂട്ടച്ചിരി ഉയർന്നു. അത് കേട്ടാണ് അപ്പു ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്നത്. അവര് ശരിക്ക് കുഞ്ഞൂട്ടൻ ഉമ്മ വെച്ചത് കണ്ടിരുന്നു. 

 

കുഞ്ഞൂട്ടൻ ഉമ്മറത്തേക്ക് വന്നു. അവിടെ ഗോവിന്ദൻ തൻ്റെ ചാരു കസേരയിൽ പ്രകാശൻ്റെ മോളെയും കളിപ്പിച്ചിരിക്കുന്നു. ഒരു ഫോർമാലിറ്റിക്ക് അയാളോടൊന്ന് പറഞ്ഞേക്കാം എന്ന് കരുതി കുഞ്ഞൂട്ടൻ ഗോവിന്ദൻ്റെ അടുത്തേക്ക് ചെന്നു.

 

“”മാമാ ഞാനൊന്ന് പുറത്തേക്ക് പോവാണ്…””,

 

അവൻ്റെ ശബ്ദം കേട്ട് കുഞ്ഞിന്റെ മുഖത്ത് ഗോവിന്ദൻ കണ്ണെടുത്തു.

 

“”ആഹ് കുഞ്ഞൂട്ടനോ…””,””നീ എങ്ങോട്ടാ കാലത്തേ തന്നെ…””,

 

“”ചുമ്മാ ഒന്ന് പുറത്തേക്ക്…””,

 

കുഞ്ഞൂട്ടൻ സത്യത്തിൽ പാർവ്വതി കുട്ടിയെ കാണാനായിട്ട് ഇറങ്ങിയതാണ്. അത് പറഞ്ഞാൽ ഗോവിന്ദൻ മാമക്ക് ഇഷ്ടപ്പെട്ടില്ലങ്കിലോ എന്ന് കരുതിയാണ് ചുമ്മാതെന്ന് പറഞ്ഞത്. 

 

“”കാര്യായ കാര്യങ്ങളൊന്നും അല്ലല്ലോ…””,,

 

“”ഏയ് അല്ല ഗോവിന്ദൻ മാമേ…””,

 

“”ന്നാ താൻ ഒരു സഹായം ചെയ്യണം…””,

 

ശരി എന്ന അർത്ഥത്തിൽ അവൻ തലയാട്ടി.

 

“”ഇവളെ ഒന്ന് പിടിച്ചേ…””,””ഞാനിപ്പൊ വരാം…””,

 

പ്രകാശിൻ്റെ കുഞ്ഞിനെ അവൻ്റെ കൈയ്യിലേക്ക് കൊടുത്തു എന്നിട്ട് ഗോവിന്ദൻ എന്തോ എടുക്കാൻ അകത്തേക്ക് പോയി. കുഞ്ഞിനെ അവന് ഒരുപാട് ഇഷ്ടായിരുന്നെങ്കിലും അത്ര പരിചയം അവനുമായിട്ട് അവൾക്കില്ല. ആദ്യമൊന്ന് സൈലൻ്റായി നിന്നെങ്കിലും അൽപ്പ നിമിഷത്തിൽ കരച്ചില് തുടങ്ങി. കുഞ്ഞൂട്ടൻ ആകെ ബേജാറായി. ഓരോന്ന് ചെയ്തും കാണിച്ച് കൊടുത്തും കരച്ചിലടക്കാൻ അവൻ പരമാവധി നോക്കിയെങ്കിലും അവളുണ്ടോ നിർത്തുന്നു. അകത്തേക്ക് ഒന്ന് നോക്കി ഗോവിന്ദൻ മാമയെ കാണുന്നില്ല. കുഞ്ഞൂട്ടൻ അവളെ കൈയ്യിലിട്ട് ഒന്ന് കുലുക്കിയൊക്കെ നോക്കി.

 

കുഞ്ഞിന്റെ കരച്ചില് കേട്ട് ഇന്ദിരാമ്മ ഇറങ്ങി വന്നു. അവനപ്പഴാണ് ഒരാശ്വാസമായത്. കുഞ്ഞിനെ അവൻ അമ്മയെ ഏൽപ്പിച്ചു. സ്വിച്ചിട്ടപോലെ കരച്ചിലടങ്ങി. അത് കണ്ടപ്പൊ കുഞ്ഞൂട്ടൻ്റെ മുഖം മങ്ങി. അവനെ കാണുമ്പൊ മാത്രം കുഞ്ഞ് കരയുന്നു.

 

“”പരിചയമാവാത്തോണ്ടാടാ…”””, “”ശരിയായിക്കോളും നീ വെഷമിക്കണ്ടാട്ടോ….””,

 

കുഞ്ഞൂട്ടൻ്റെ മുഖത്തെ വിഷമം കണ്ട് ഇന്ദിരാമ്മ അവനെ ആശ്വസിപ്പിച്ചു. അവനൊന്ന് ചിരിച്ചു.

 

“”ആഹ് നിൻ്റെട്ത്ത് അവള് നിന്നില്ലല്ലേ…””, “”പരിചയമില്ലാത്ത ഒരാളുമായിട്ട് യാതൊരു വിധ അടുപ്പത്തിനും പെണ്ണ് നിൽക്കില്ല…””,

 

അകത്ത് നിന്ന് എന്തൊക്കെയോ കവറുകളുമായി ഗോവിന്ദൻ അവിടേക്ക് വന്നു.

 

“”കുഞ്ഞൂട്ടാ ഈ കാർഡിൽ കുറച്ച് പണമുണ്ട്…””, “”ടൗണിൽ പോയിട്ട് നീയത് വിഡ്രോ ചെയ്യുക..””,””എന്നിട്ട് ഞാൻ കുറച്ചാളുകളുടെ കോൺടാക്റ്റ് തരാം അവിടെ നേരിട്ട് പോയി പണം ഏൽപ്പിക്കണം…””,””സഹായത്തിന് സ്രാവണിനെ കൂടി വിളിച്ചോ…””,””ഇതാ കാർഡും ലിസ്റ്റും…””,

 

ഗോവിന്ദൻ അവൻ്റെ കൈയ്യിൽ ഒരു ഡെഡിക്റ്റ് പെയ്മെൻ്റ് കാർഡും പേപ്പറിൽ എഴുതിയ ലിസ്റ്റും കൊടുത്തു. കുഞ്ഞൂട്ടൻ ലിസ്റ്റൊന്ന് തുറന്ന് നോക്കി. ഉത്സവത്തിൻ്റെ അന്ന് കൊണ്ടുവന്ന ചെണ്ട കാരുടെയും ഭക്ഷണമുണ്ടാക്കിയവരുടെയും മറ്റു വിവിധ പരിപാടികൾ നടത്തിയവരുടെയും പേരുകളും അഡ്രസ്സുമായിരുന്നു ലിസ്റ്റിൽ.

 

“”ഈ കാർഡ് നിൻ്റെ ആവശ്യത്തിനായിട്ടാണ്…””,””എന്തെങ്കിലും ചെലവുകളോ മറ്റോ വന്നാൽ ഇത് ഉപയോഗിച്ചോളൂ…””,””ഇതാ കൈയ്യിൽ വെക്ക്…””,””ദാ….””,

 

ഗോവിന്ദൻ കുഞ്ഞൂട്ടന് രണ്ടാമതൊരു കാർഡ് കൂടി കൊടുത്തു അതവൻ്റെ പേഴ്സണൽ ആവശ്യങ്ങൾക്ക് ആയിട്ടായിരുന്നു. എന്നാൽ അവനത് വാങ്ങാനായി മടിച്ചു.

 

“”ഏയ് വേണ്ട ഗോവിന്ദൻ മാമേ….””,””എൻ്റെടുത്ത് കൊറച്ച് പൈസ ഇണ്ട്…””,””പിന്നെ എനിക്കങ്ങനെ ചെലവുകളൊന്നും ഇല്ല…””,

 

“”ആശ്ചര്യം കാണിക്കാതെ ഇത് വാങ്ങിക്കടാ…””,

 

ഗോവിന്ദൻ നിർബന്ധിച്ച് കുഞ്ഞൂട്ടൻ പോക്കറ്റിൽ കാർഡ് വെച്ച് കൊടുത്തു.. ഇതെല്ലാം കണ്ട് ഇന്ദിരാമ്മ അടുത്ത് തന്നെ കുഞ്ഞിനെയും എടുത്ത് നിൽക്കുന്നുണ്ട്. അവരും കുഞ്ഞൂട്ടനോട് വാങ്ങാനായി ആവശ്യപ്പെട്ടപ്പോൾ പാതി മനസോടെ അവൻ കാർഡ് വാങ്ങി പേഴ്സിൽ വെച്ചു. യാത്ര പറഞ്ഞ് അവൻ ഗ്യാരേജിലേക്ക് നടന്നു. 

Recent Stories

The Author

Sajith

35 Comments

  1. പ്രിയപ്പെട്ട സജി.

    മറന്നില്ല എന്ന് കരുതുന്നു 😁 നീണ്ട നാല് മാസങ്ങൾക്ക് ശേഷം ആണ് ഇങ്ങോട്ടേക്കു വന്നത് തുടക്കം നിൻ്റെ കഥയിൽ നിന്ന് തന്നെ ആകട്ടെ എന്ന് കരുതി ☺️. Connection കിട്ടാൻ വേണ്ടി ഈ പാർട്ട് മുതൽ ആണ് തുടങ്ങിയത്. … നന്നായിട്ടുണ്ട് അളിയാ . ബാക്കി പാർട്ട് കൂടി വായിച്ചിട്ട് ബാക്കി പറയാം 🥰

    സ്നേഹത്തോടെ

    അസി ✨. (മണവാളൻ 😂)

  2. പ്രിയപ്പെട്ട സജി.

    മറന്നില്ല എന്ന് കരുതുന്നു 😁 നീണ്ട നാല് മാസങ്ങൾക്ക് ശേഷം ആണ് ഇങ്ങോട്ടേക്കു വന്നത് തുടക്കം നിൻ്റെ കഥയിൽ നിന്ന് തന്നെ ആകട്ടെ എന്ന് കരുതി ☺️. Connection കിട്ടാൻ വേണ്ടി ഈ പാർട്ട് മുതൽ ആണ് തുടങ്ങിയത്. … നന്നായിട്ടുണ്ട് അളിയാ . ബാക്കി പാർട്ട് കൂടി വായിച്ചിട്ട് ബാക്കി പറയാം 🥰

    സ്നേഹത്തോടെ

    അസി ✨. (മണവാളൻ 😂)

  3. Vanilalo sajith bro

  4. Waiting for next part

    1. Nalle morning 6 manikku evening 6 manikku publish cheyyam. eppazha nallthu..?

      1. Evening

    1. Oru moonnu dhivasam koodi

      1. 😶‍🌫️🧐

  5. Next part eppozha bro

    1. 3 dhivasathe savakasham koodi

      1. Vere evidellum ഇത് പോസ്റ്റ് ചെയ്യുന്നുണ്ടോ

        1. Illa ivade mathre post cheythittullu

          1. Alla ii pl enna vecha enna pl il post cheythu enna okke comments kana

          2. PL oru app aannu

  6. ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️

  7. ഈ ഭാഗവും സൂപ്പർ

  8. സജിത്ത് ബ്രോ എന്താ പറയേണ്ടത് എന്ന് അറിയില്ലാ
    അടിപൊളി അടിപൊളി അടിപൊളി,💖💖💖💖💖💖💖💖

  9. വേഗം വേണം ഇപ്പൊ തന്നെ ഒരുപാട് വൈകി 😍

  10. Super novel polikk man

    1. Sajith bro ippozh aane vayiche late ayalum vanappol ithreyum kidu item aayi varum enne karuthilla onnum parayan illa ithum👌👌👌👌❣️❣️❣️❣️❣️

  11. Ipozha vayichu theerne adipoli aayitund pinne rukmani de karyam atra athikam late aki presnam akanda😁 appuvumayi ulla karyam thuranu paranju clear akiyekku vegan 😍athavumbo vere tension onum indavanda.
    Waiting for next part ❤️

  12. Wi8ing aarunnu mwone. pne asugam ellaam bhedthamayennarinjathil santhosham. Njan 1st part chodhichathinte reason enikku repeat chythu vayikkan arunnum. Ini athinte avasyam illallo bro thirichethiyille. And story eppozhatheyum pola nannayittundu ithrayum excited aayittu oru kadhakkum njan wai8 chythittilla. Thnx a lot❤️❤️❤️❤️❤️❤️

  13. കുറച്ചു തിരക്കിൽ പെട്ട് പോയി ഇപ്പോളാ വായിച്ചു തീർന്നത്.എല്ലാ തവണത്തെയും പോലെ ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്.

    വൈകിയാലും സാരമില്ല അടുത്ത part വന്നാൽ മതി. ഇപ്പോ എങ്ങനെയുണ്ട് bro സുഖമായോ. Get well soon. Take care🤎

  14. Poli story

    Nice part❤️❤️
    Asugam Ellam ok ayi karuthunnu..

    1. Nice ishta pettu

  15. Poli poli machane, NXT part pettannu ponnotte.

  16. 🦋 നിതീഷേട്ടൻ 🦋

    Uff പൊളിച്ചു 🔥🔥🔥🔥🔥🔥
    ഉണ്ടായിരുന്ന കോറച്ച് സംശയങ്ങൾ മാറി, കുഞ്ഞൂട്ടൻ ദേവൻ്റെ മകൻ ആണെന് പുന്നക്കല്ലെ എല്ലാവരും എപ്പzhaa അരിഞ്ഞത് അങ്ങനെ ഒര് incident ശ്രദ്ധിച്ചില്ല, കുഞ്ഞൂട്n തറവാട്ടിൽ വരുന്നതിന് മുമ്പ് ആണോ . അജു അവൻറെ ഏട്ടൻ, ഇനിരക്ക് എല്ലാം അറിയാമായിരുന്നു lle. അപ്പുൻ്റെ അച്ഛൻ കുഞ്ഞുട്ടനെ ഏൽപിച്ചത്,

    annu Indira അപ്പുനോട് പറഞ്ഞല്ലോ അവൻറെ ജാതകത്തിൽ എന്തൊ ദോഷം ഉണ്ട് അതൊണ്ടാൻ അവനോടു വീട്ടുകാർക്ക് ഇത്ര ശത്രുത ന്നു അതെന്താ 🤕🤔 അവരടെ swontham മോൻ അല്ലതൊണ്ട് ആണൊ?

    ജാനകി പാറുനെ കുഞ്ഞൂട്ടൻ്റെ കൈൽ ഏൽപ്പിച്ചു so അവൾക്കും എന്തൊ നിയോഗം ഉണ്ട്, രുക്കു അപ്പുന് ഒര് ഭീക്ഷണി ആവും 😂🙈 അതു വെഗം ക്ലെയർ ചെയ്യുന്നത് ആൺ എല്ലാവർക്കും നല്ലതു്. Sravan പറഞ്ഞപോലെ രുക്മിണി de പേരിൽ തറവാട് രണ്ട് ചേരി ആവും.

    പിന്നെ oru request അനന്തൻ ആന കുഞ്ഞൂട്ടനെ ഒന്ന് കാണട്ടെ, അതുപോലെ സൂപ്പർവൈസർ re രണ്ടെണ്ണം കൊടുതപോലെ aa അശിഷിനും ഇട്ട് രണ്ടെണ്ണം കൊടുക്കണം ഒര് ആഗ്രഹം ആണ് 😁😁😁 കുഞ്ഞൂട്ടാൻ്റെ മൂന്നു വയസ്സു മുതൽ ഉള്ള കുട്ടിക്കാലം കൂടി കഥയിൽ കൊണ്ടുവരാnam ആത് അവൻറെ അക്ച്ചൽ പ്രകൃതം മനസ്സിലാക്കാൻ സഹായിക്കും, അന്നു aa ചെക്കൻ മാർക്കു ഇട്ട് പൊട്ടിച്ചത് അവൻ തന്നെ ആണെന്നു അറിയാമറുന്ന് അത് ഉറപ്പായപ്പോ ഒന്ന് കുളിരുകൊരി 🤩🤩🤩🤩.

    അപ്പു കുഞ്ഞൂട്ടനെയും കുഞ്ഞൂട്ടാൻ അപ്പുനേം സ്നേഹിക്കുന്ന കാര്യം പരസ്പരം ഒര് ധാരണയിൽ എത്തിയല്ലോ santhosham വേഗം വീടുകരുകൂടി അറിവോടെ അവർ പ്രമിച്ച് നടക്കട്ടെ അവരടെ ആഗ്രഹവും അത് തന്നെ ആണല്ലോ 😌😌😌😌

    ബ്രോ പിന്നെ റെസ്റ്റ് എടുത്തോളൂ tto, വാവു ഓക്കേ വേഗം മാറട്ടെ 🌝🤗🤗🤗🤗. ഇത്രേ വേണേലും കത്തിരുന്നോളം 😘😘😘😘😘

  17. Second 💥💥

  18. Enthe otta page posting? Kadhayilum Power koodunnu.,😊

    Kurachu page break ittu post cheythoode?

    Single page reading oru sukhamilla 😃

    1. Athonu reload cheythu noku apo 55 page kaanam 😂entho error anenu thonunu enikum angane vannitund 😌

      1. Athe.
        Pages illenkil view kittilla.

        ennaalum ithra deerghamaayi ezhuthunnathinu Sajith Reghu okke sammathichu kodukkanam.

        Mashi – ippol ezhuthaarille?

  19. 🦋 നിതീഷേട്ടൻ 🦋

    Katta waiting aaruunuu 🔥🔥🔥🔥

    Bro kk ippo ഏങ്ങനെ und

    വായിച്ചിട്ട് varave 😊

  20. തിരുമണ്ടൻ 😌

    Waiting aarnn😵‍💫

  21. അറക്കളം പീലിച്ചായൻ

    1st

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com